അസാധാരണ ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; വീടിനുള്ളിൽ കൂറ്റൻ രാജവെമ്പാല

Giant King Cobra found inside home | വീടിനുള്ളിൽ രാജവെമ്പാല ഉണ്ടെന്നറിഞ്ഞ് കാണാൻ ജനത്തിരക്ക്

News18 Malayalam | news18-malayalam
Updated: October 19, 2019, 7:35 AM IST
അസാധാരണ ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; വീടിനുള്ളിൽ കൂറ്റൻ രാജവെമ്പാല
വീടിനുള്ളിൽ രാജവെമ്പാല
  • Share this:
വീട്ടിനുള്ളിൽ നിന്നും 12 അടി നീളമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ തോട്ടുമുക്കം കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വൈകുന്നേരം വീട്ടിൽ ടി.വി. കണ്ടുകൊണ്ടിരിക്കെ മുകളിൽ നിന്നും ശബ്ദം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ വീട്ടിലുള്ളവർ പുറത്തിറങ്ങി അടുത്തുള്ള വീട്ടുകാരെയും പിന്നീട് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു. വീടിനുള്ളിൽ രാജവെമ്പാല ഉണ്ടെന്നറിഞ്ഞ് നിരവധി പേർ കാണാനെത്തി.

ഒമ്പതു മണിയോടെ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ നിന്നും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (RRT) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്നേക്ക് മാസ്റ്റർ കുഞ്ഞാപ്പ എന്ന അസീസ് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രാജവെമ്പാലയെ നിമിഷങ്ങൾക്കുള്ളിൽ ആണ് റാപ്പിഡ് റെസ്പോൺസ് ടീം ഉദ്യോഗസ്ഥനായ സി.ടി. അസീസ് പിടികൂടിയത്. ഫോറസ്റ്റ്ഓഫിസർ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. സംഘത്തിൽ പ്രവീൺ,ഫൈസൽ എന്നിവരും ഉണ്ടായിരുന്നു.

പിടികൂടിയ രാജവെമ്പാലക്ക് 12 അടി നീളവും പത്തുവർഷം പ്രായവും ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പിടികൂടിയ പാമ്പിനെ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിടും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

First published: October 19, 2019, 7:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading