• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral video | 40 മുട്ടകള്‍ പൊട്ടിച്ച് ഒഴിച്ച് ഭീമന്‍ ഓംലെറ്റ്, അമ്പരന്ന് സോഷ്യല്‍ മീഡിയ: വീഡിയോ

Viral video | 40 മുട്ടകള്‍ പൊട്ടിച്ച് ഒഴിച്ച് ഭീമന്‍ ഓംലെറ്റ്, അമ്പരന്ന് സോഷ്യല്‍ മീഡിയ: വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി ആളുകള്‍ കണ്ട് വൈറലായി മാറിയിരുകയാണ് ഭീമന്‍ ഓംലെറ്റിന്റെ വീഡിയോ

 • Share this:
  ദിവസവും ഭക്ഷണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും അതിനാല്‍ തന്നെ ഏറെ രുചികരമായ  ഭക്ഷണം പാചകം ചെയ്യുന്ന ദൃശ്യങ്ങൾ എവിടെ കണ്ടാലും  ശ്രദ്ധിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി ആളുകള്‍ കണ്ട് വൈറലായി മാറിയിരുകയാണ് ഭീമന്‍ ഓംലെറ്റിന്റെ (Omelette )വീഡിയോ (Viral video)

  ഓംലെറ്റ് എല്ലാവരുടെയും ഇഷ്ട ഭക്ഷണം കൂടിയാണ്. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒന്ന് കൂടിയാണ് ഓംലെറ്റ്. ഇവിടെ ഒരു തെരുവു കച്ചവടക്കാരന്‍ 40 മുട്ടകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ഓംലെറ്റ് ഉണ്ടാക്കുന്നത്. 'ARE YOU HUNGRY' എന്ന യൂട്യൂബ് ഹാന്‍ഡിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  40 മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലാക്കി ഇളക്കുന്നതും തുടര്‍ന്ന് പാനില്‍ ഒഴിച്ച് ഓംലെറ്റ് ഉണ്ടാക്കുന്നതും കാണാം.വണ്ണയും സവാളയും ഇഞ്ചിയും പച്ചമുളകും എല്ലാം തന്നെ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പാട് ആരാധകരണാണ് ഇപ്പോള്‍ ഭീമന്‍ ഓംലെറ്റിനുള്ളത്.

  Viral video | വിവാഹവേദിയിൽ സ്ത്രീധനം ചോദിക്കുന്ന വരൻ; വീഡിയോയ്ക്ക് മേൽ രോഷമിരമ്പുന്നു

  ഇത് 21-ാം നൂറ്റാണ്ട് തന്നെയല്ലേ? എന്നൊരു ചോദ്യമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഈ വീഡിയോയുടെ താഴെ ഒരാൾ കമന്റ് ആയി രേഖപ്പെടുത്തിയത്. ലവലേശം ജാള്യതയില്ലാതെ വിവാഹവേദിയിൽ സ്ത്രീധനം (dowry) ചോദിക്കുന്ന വരന്റെ വീഡിയോ ഇന്റർനെറ്റിനെ ചെറുതായൊന്നുമല്ല ഇളക്കിമറിച്ചത്‌.

  സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും ശിക്ഷാർഹമായ കുറ്റമായിരിക്കെ, ബീഹാറിലെ ഒരു വ്യക്തി തന്റെ ആവശ്യങ്ങൾ ക്യാമറയിൽ ന്യായീകരിച്ച് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി വീശുകയാണ്. ഒരു വൈറൽ വീഡിയോയിൽ, വധുവിന്റെ കുടുംബം തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വരൻ താലികെട്ടാൻ വിസമ്മതിക്കുന്നതായി കാണുകയും വിമർശിക്കുകയും ചെയ്യുന്നു.

  അധ്യാപകന്റെ മകനും സർക്കാർ ഉദ്യോഗസ്ഥനുമായ വരൻ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ യുവതിയെ വിവാഹം കഴിക്കില്ലെന്ന് പറയുന്നത് വീഡിയോയിൽ കേൾക്കുന്നു. ബീഹാറിലെ ചപ്പൽപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
   'എനിക്ക് ഇത് വരെ പണം കിട്ടിയിട്ടില്ല. വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും എനിക്ക് ലഭിച്ചിട്ടില്ല. മാല പോലും വന്നിട്ടില്ല' വരൻ പറയുന്നു.  'അപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഞാൻ വിവാഹം കഴിക്കുന്നത്?', അയാൾ ചോദിച്ചു. സ്ത്രീയെ വിവാഹം കഴിക്കാതെ തന്റെ വിവാഹ പാർട്ടിയെ തിരികെ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി പോലും ഒരുവേള അയാൾ തന്റെ നിലപാടിൽ തുടർന്നു. സ്ത്രീധനം ചോദിക്കുന്നത് തെറ്റാണെന്ന് സംഭവം ക്യാമറയിൽ പകർത്തിയ ആൾ എതിർത്തപ്പോൾ, വരൻ തിരിച്ചടിച്ചു. 'സ്ത്രീധനം ഇല്ലെന്ന് ആരാണ് പറയുന്നത്?' അയാൾ ചോദിച്ചു.

  സ്ത്രീധനം അറിയപ്പെടുന്ന ഒരു ആചാരമാണെന്നും അത് ലഭിക്കാത്തതിനാലും ബഹളമുണ്ടായതിനാലും ആളുകൾ തന്റെ കാര്യം അറിഞ്ഞതെന്നും ആ മനുഷ്യൻ അവകാശപ്പെടുന്നു. ഭീഷണി തുടരുന്നതിനിടെ, തന്റെ മിക്ക ആവശ്യങ്ങളും നിറവേറ്റിയെന്നും ഇനി ഒരു ലക്ഷം രൂപ മാത്രമേ ബാക്കിയുള്ളൂവെന്നും അത് പിന്നീട് നൽകാമെന്നും വധു പറയുന്നത് കേൾക്കാം. എന്നിരുന്നാലും, വാഗ്ദാനം ചെയ്ത സ്വർണ്ണ മാലയും മോതിരവും ഉൾപ്പെടെ എല്ലാം 'ഇപ്പോൾ' നൽകണമെന്ന് വരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.

  ക്യാമറയ്ക്ക് പിന്നിലുള്ള ആൾ വീണ്ടും അവന്റെ പ്രവൃത്തികളെക്കുറിച്ച് ചോദ്യം ചെയ്യുന്നുണ്ട്. അതിന് അയാൾ മറുപടി പറയുന്നുമുണ്ട്.

  ഇങ്ങനെയൊക്കെ സംഭവിക്കുകയാണെങ്കിൽ അവരുടെ പദവിയിലുള്ള ഒരാളെ കണ്ടെത്തണമായിരുന്നു. എന്തിനാണ് സർക്കാർ ജോലിയുള്ളവരെ ലക്ഷ്യം വെക്കുന്നത്?
  Also read- Accident | പാഞ്ഞുവന്ന കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് തീഗോളമായി; ഡ്രൈവറുടെ നില ഗുരുതരം

  പേപ്പറിൽ സ്ത്രീധനം ശിക്ഷാർഹമായ കുറ്റമായിരിക്കാം, എന്നാൽ സ്ത്രീധനം ആവശ്യപ്പെടുന്നതിൽ നിന്നോ കൊടുക്കുന്നതിൽ നിന്നോ ആളുകൾ പിന്തിരിഞ്ഞിട്ടില്ലെന്ന് നെറ്റിസൺമാർ ചൂണ്ടിക്കാട്ടി ഓൺലൈനിൽ ചർച്ച ആരംഭിച്ചു കഴിഞ്ഞു.

  Published by:Jayashankar AV
  First published: