HOME /NEWS /Buzz / ട്രംപിനെതിരേ പ്രതിഷേധിക്കാൻ 'ഭീമൻ ജനനേന്ദ്രിയം' ആയുധമാക്കിയ വിദ്യാർത്ഥി വെട്ടിലായി

ട്രംപിനെതിരേ പ്രതിഷേധിക്കാൻ 'ഭീമൻ ജനനേന്ദ്രിയം' ആയുധമാക്കിയ വിദ്യാർത്ഥി വെട്ടിലായി

Trump Protest

Trump Protest

പൊലീസ് ചോദ്യം ചെയ്തതോടെ ഭീമൻ ജനനേന്ദ്രിയം മാറ്റി വംശനാശം നേരിടുന്ന കടലാമയുടെ ചിത്രം വരയ്ക്കുകയും, കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കാലാവസ്ഥാ മാറ്റത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിക്കാൻ വ്യത്യസ്ത മാർഗവുമായി ബ്രിട്ടീഷ് വിദ്യാർത്ഥി. ട്രംപിന്‍റെ ബ്രിട്ടീഷ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് സ്വന്തം വീട്ടിലെ പുൽത്തകിടിയിൽ ഭീമൻ ജനനേന്ദ്രിയം വരച്ച് വിദ്യാർത്ഥി പ്രതിഷേധിച്ചത്.

    ബ്രിട്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിന് സമീപം താമസിക്കുന്ന ലെവൻ എ വിദ്യാർത്ഥിയാണ് പ്രതിഷേധ സൂചകമായി പുൽത്തകിടിയിൽ ഭീമൻ ജനനേന്ദ്രിയം വരച്ചത്. ഒപ്പം ഒയ് ട്രംപ് എന്ന് എഴുതുകയും ചെയ്തു. എന്നാൽ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലയാതോടെ പൊലീസ് അന്വേഷിച്ച് എത്തുകയും വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഭീമൻ ജനനേന്ദ്രിയം മാറ്റി വംശനാശം നേരിടുന്ന കടലാമയുടെ ചിത്രം വരയ്ക്കുകയും, കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തു.

    'നിർത്തു! ഈ കശാപ്പ് ലോകം കാണുകയാണ്': സിറിയയിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ട്രംപ്

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ബോൺ എകോ എന്ന വെബ്സൈറ്റിന്‍റെ സ്ഥാപകൻ കൂടിയാണ് ഈ വിദ്യാർത്ഥി. വംശനാശം നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഇയാൾ കൂടുതലായും പ്രവർത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ കാര്യമായി എടുക്കാത്ത ലോകനേതാക്കളുടെ സന്ദർശനം തന്നെ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും, അതിനാലാണ് വ്യത്യസ്തമായ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

    മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച രാവിലെയോടെ ബ്രിട്ടണിലെത്തം. കഴിഞ്ഞ ദിവസം ലണ്ടനിൽ ട്രംപിന്‍റെ സന്ദർശനത്തിനെതിരായ പ്രതിഷേധ റാലിയിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. സന്ദർശനവേളയിലും പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ലണ്ടനിലും മറ്റും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

    First published:

    Tags: Donald trump, Giant penis, Protest against trump in London, Trump UK Visit, ട്രംപ് ബ്രിട്ടീഷ് സന്ദർശനം, ഡോണൾഡ് ട്രംപ്