HOME » NEWS » Buzz » GIANT SCULPTURE OF WHALES TAIL CATCHES DERAILED METRO TRAIN

പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷകനായി കൂറ്റൻ തിമിംഗല ശിൽപം; അത്ഭുതകരമായ രക്ഷപെടൽ വിശ്വസിക്കാനാകാതെ ഡ്രൈവർ

തന്റെ ശിൽപം നിരവധി പേരുടെ ജീവൻ രക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് ശില്പം രൂപകൽപ്പന ചെയ്ത ആർക്കിടെക്റ്റ്

News18 Malayalam
Updated: November 3, 2020, 7:21 PM IST
പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷകനായി കൂറ്റൻ തിമിംഗല ശിൽപം; അത്ഭുതകരമായ രക്ഷപെടൽ വിശ്വസിക്കാനാകാതെ ഡ്രൈവർ
Giant Sculpture of Whale
  • Share this:
നെതർലാൻഡിലെ ഈ മെട്രോ ട്രെയിന്‍ ഓടിച്ച ഡ്രൈവറിന് ഇപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല. പാളം തെറ്റി അപകടത്തിലേക്ക് പോയ ട്രെയിനിനെ ഒരു അത്ഭുത കൈ പിടിച്ചു നിർത്തി. അതും ഒരു തിമിംഗലത്തിന്റെ ശിൽപം.

നിലത്തുനിന്ന് നിരവധി മീറ്റർ ഉയരത്തിൽ പാഞ്ഞ മെട്രോ ട്രെയിന്‍ പെട്ടെന്നായിരുന്നു പാളം തെറ്റി താഴേക്ക് വീഴാൻ പോയത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന തിമിംഗലത്തിന്റെ ശിൽപത്തിൽ തട്ടി ട്രെയിൻ ഇടിച്ചു നിൽക്കുകയായിരുന്നു. ചെറിയ പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപെട്ട ഡ്രൈവറിന് ഇപ്പോഴും അത്ഭുത രക്ഷപെടൽ വിശ്വസിക്കാനായിട്ടില്ല.

Also Read കോവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന്‍റെ മരണാന്തര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; നിയന്ത്രണങ്ങൾ പാലിക്കാതെ അന്ത്യചുംബനം നൽകി വിശ്വാസികളും

ഉയരത്തിൽ തിമിംഗലത്തെ തട്ടി നിൽക്കുന്ന ട്രെയിൻ എങ്ങനെ സുരക്ഷിതമായി താഴെയിറക്കാം എന്ന ആലോചനയിലാണ് അധികൃതർ. ഈ കാഴ്ച കാണാൻ നിരവധി പേരാണ് അവിടേക്ക് എത്തുന്നത്. തിമിംഗലത്തിൽ നിന്ന് ട്രെയിൻ കേടുപാടുകളില്ലാതെ താഴെയിറക്കാൻ ക്രെയിൻ ഉപയോഗിച്ച് ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു.

തന്റെ ശിൽപം നിരവധി പേരുടെ ജീവൻ രക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് ശില്പം രൂപകൽപ്പന ചെയ്ത ആർക്കിടെക്റ്റ് മാർട്ടൻ സ്ട്രൂയിജ് പറഞ്ഞു. ഒരു മെട്രോ ട്രെയിനിനെ താങ്ങാൻ മാത്രമുള്ള ശക്തി തന്റെ ശിൽപത്തിനുണ്ടെന്ന് അറിഞ്ഞത് അത്ഭുതപ്പെടുത്തുന്നുവെന്നും ശിൽപി പറഞ്ഞു.
Published by: user_49
First published: November 3, 2020, 7:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories