HOME /NEWS /Buzz / Giant Whale | ടൂറിസ്റ്റ് ബോട്ട് തകർത്ത് കൂറ്റൻ തിമിംഗലം; നാല് പേർക്ക് പരിക്ക്; വീഡിയോ വൈറൽ

Giant Whale | ടൂറിസ്റ്റ് ബോട്ട് തകർത്ത് കൂറ്റൻ തിമിംഗലം; നാല് പേർക്ക് പരിക്ക്; വീഡിയോ വൈറൽ

Whale-boat-accident

Whale-boat-accident

വെള്ളത്തിൽ നിന്ന് ഉയർന്ന് ചാടുന്നത് തിമിംഗലത്തിൻെറ രീതിയാണ്. ഇത്തരത്തിൽ ബോട്ടിന് നേരെ ചാടിയടുക്കുന്ന ദൃശ്യമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്

  • Share this:

    മെക്സിക്കോയിലെ (Mexico) സിനലോവ പ്രവിശ്യയിൽ ടൂറിസ്റ്റ് ബോട്ട് തകർത്ത് കൂറ്റൻ തിമിംഗലം (Whales). കൂനൻ തിമിംഗല (Humpback Whale) വിഭാഗത്തിൽ പെടുന്ന കൂറ്റൻ തിമിംഗലമാണ് സഞ്ചാരികളെ ഭയചകിതരാക്കിയത്. വെള്ളത്തിൽ നിന്ന് മുകളിലേക്ക് ചാടിയ തിമിംഗലം ബോട്ട് തകർത്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭയാനകമായ സംഭവത്തിൻെറ വീഡിയോ മറ്റ് ബോട്ടുകളിൽ ഉള്ളവരാണ് ക്യാമറയിൽ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വീഡിയോയും ചിത്രങ്ങളും വൈറലാണ്.

    വെള്ളത്തിൽ നിന്ന് ഉയർന്ന് ചാടുന്നത് തിമിംഗലത്തിൻെറ രീതിയാണ്. ഇത്തരത്തിൽ ബോട്ടിന് നേരെ ചാടിയടുക്കുന്ന ദൃശ്യമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. കടലിൽ നിന്ന് തന്നെ പകർത്തിയിട്ടുള്ള വീഡിയോ ഇതിനോടകം നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ വെള്ളത്തിലേക്ക് തന്നെയാണ് തിമിംഗലങ്ങൾ ഉയർന്ന് ചാടാറുള്ളത്. എന്നാൽ ഇവിടെ കടലിൽ സഞ്ചരിക്കുകയായിരുന്ന ഒരു ടൂറിസ്റ്റ് ബോട്ടിലേക്കാണ് ചാടിയത്.

    നല്ല ഭാരമുള്ള ജീവിയായതിനാൽ കൂനൻ തിമിംഗലത്തിൻെറ ശക്തിയിൽ ബോട്ട് തകർന്നു. ഭാഗ്യത്തിന് ഒരൊറ്റ തവണ ബോട്ടിലിടിച്ച ശേഷം തിമിംഗലം വെള്ളത്തിനടിയിലേക്ക് പോയി. വെള്ളത്തിൽ ആദ്യം മുങ്ങിപ്പോയ ബോട്ട് പിന്നീട് ജലനിരപ്പിലേക്ക് തന്നെ തിരികെയെത്തി. സിനലോവയിലെ ടോപോലോബാമ്പോ ഉൾക്കടലിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തിമിംഗലങ്ങൾക്ക് പ്രസിദ്ധമാണ് ഈ പ്രദേശം. തിമിംഗലങ്ങളെ അടുത്ത് നിന്ന് കാണുന്നതിന് വേണ്ടി നിരവധി വിനോദ സഞ്ചാരികൾ ഇവിടെ ബോട്ടിൽ കടലിൽ ഇറങ്ങാറുണ്ട്. കൂനൻ തിമിംഗലങ്ങളും നീല തിമിംഗലങ്ങളും ഇവിടെ ധാരാളമുണ്ട്. ഡിസംബർ മുതൽ മാർച്ച് അവസാനം വരെയുള്ള കാലം ഇവയുടെ പ്രജനന സമയമാണ്.

    തിമിംഗലവുമായുള്ള കൂട്ടിയിടിയിൽ രണ്ട് സ്ത്രീകൾക്കും പുരുഷൻമാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ലോസ് മോച്ചിസിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും നട്ടെല്ലിനുമാണ് ഇയാൾക്ക് പരിക്കേറ്റിട്ടുള്ളത്. ഒരു സ്ത്രീയുടെ കാലിൻെറ എല്ല് പൊട്ടിയതായും മെക്സിക്കോയിലെ പ്രാദേശിക ദിനപത്രമായ ലിനിയ ഡിറക്ട പോർട്ടൽ റിപ്പോർട്ട് ചെയ്തു. പൂർണമായും തകർന്ന നിലയിലുള്ള ബോട്ടിൻെറ ചിത്രങ്ങളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ബോട്ടിൻെറ മേൽക്കൂര നിലംപൊത്തി. മുൻഭാഗം ആകെ തകർന്നിട്ടുണ്ട്.

    ബോട്ട് വളരെ അടുത്തെത്തിയപ്പോൾ തിമിംഗലത്തിന് ഭയം തോന്നിയതിനാലാവാം അത് ചാടിയതെന്ന് അഹോമിലെ സിവിൽ പ്രൊട്ടക്ഷൻ കോർഡിനേറ്ററായ ഒമർ മെൻഡോസ സിൽവ പറഞ്ഞു. തിമിംഗലത്തിൻെറ വളരെ അടുത്ത് വരെ ബോട്ട് ഓടിക്കരുതെന്ന് ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ ക്യാപ്റ്റൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. “തിമിംഗലത്തിൻെറ വളരെ അടുത്തേക്ക് പോവാൻ ഒരു കാരണവശാലും ശ്രമിക്കരുത്. നമുക്ക് അവയുടെ ഭംഗി ആസ്വദിക്കുന്നതിനോ അവയെ കാണുന്നതിനോ തടസ്സമില്ല. എന്നാൽ എപ്പോഴും മതിയായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.” അഹോം മേയറായ ജെറാർഡോ വർഗാസ് പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അത് മാത്രമാണ് പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    First published:

    Tags: Boat Accident, Mexico, Whales