നടൻ അർബാസ് ഖാന്റെ കൂട്ടുകാരിയും മോഡലുമായ ജോർജിയ ആന്ദ്രിയാനിയെ (Giorgia Andriani) മുംബൈയിൽ കാർ ഇടിക്കാൻ പോയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു പരിപാടിക്കായി എത്തിയതാണ് ജോർജിയ. തന്റെ കാറിൽ നിന്നും പുറത്തേക്കിറങ്ങി വേദി ലക്ഷ്യം വച്ചു നടക്കുമ്പോഴാണ് രണ്ടു കാറുകൾക്കിടയിൽ ജോർജിയ പെടുന്നത്. മുന്നിലെ കാർ റിവേഴ്സ് എടുക്കുന്നതിനിടെയാണ് സംഭവം. കാർ ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ ജോർജിയയെ മുട്ടാനൊരുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ കയ്യടക്കത്തോടെ ബമ്പറിൽ മുട്ടി ജോർജിയ കാർ നിർത്തിച്ചു.
ജോർജിയയുടെ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. അവർക്കു പരിക്കുപറ്റാതെ പോയതിൽ ആരാധകർ ആശ്വാസം രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ചുവടെ കാണാം.
പിങ്ക് നിറമുള്ള വസ്ത്രമണിഞ്ഞാണ് ജോർജിയ എത്തിയത്. ഇതിൽ ഫ്രണ്ട് സ്ലിട്ടും, ഇറങ്ങിക്കിടക്കുന്ന കഴുത്തും കാണാം. കറുപ്പും ബീജ് നിറങ്ങളും ചേർന്ന ചെരിപ്പും ധരിച്ചിരുന്നു. തോളിൽ പച്ച നിറത്തിലെ ഷോൾഡർ ബാഗുമുണ്ട്.
View this post on Instagram
അർബാസും ജോർജിയയും തമ്മിൽ വളരെ ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്നു എന്നതിന് തെളിവാണ് ഇവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള വ്യക്തി കൂടിയാണ് ഇവർ. പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ ഇവർ അർബസുമായി പങ്കിടാറുണ്ട്.
മലൈക അറോറയുമായുള്ള ബന്ധം പിരിഞ്ഞതില്പിന്നെ ഇരുവരും ജീവിതത്തിൽ പുതിയ പങ്കാളികളെ സ്വീകരിച്ചിരുന്നു. കുറച്ചേറെ കാലമായി അർബാസും ജോർജിയയും തമ്മിൽ പ്രണയത്തിലായിട്ട്. ഇവർ തമ്മിലെ പ്രായവ്യത്യാസം പലപ്പോഴും ചർച്ചയായിട്ടുണ്ട്. എന്നാൽ പ്രായം വെറുമൊരു സംഖ്യയാണ് എന്ന് ഇവർ തങ്ങളുടെ ജീവിതത്തിലൂടെ തെളിയിച്ചു കഴിഞ്ഞു.
Summary: Model Giorgia Andriani, Arbaaz Khan’s girlfriend, was on her way to an event when she was almost hit by a car. A video of her between two automobiles, and she striking the back of the other to stop the other car from driving any farther, appeared on Instagram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.