'അത് വളരെ കൃത്യായിട്ട് അറിയണമല്ലേ'; മുഖ്യമന്ത്രി പിണറായി വിജയനായി ആവർത്തന, ഒപ്പം മൈക്കും ഒരു ഗ്ലാസ് വെള്ളവും

Avarthana Imitating Pinarayi Vijayan | വെള്ള ഷർട്ട് ധരിച്ച് കണ്ണട വച്ച് നരപ്പിച്ച തലമുടി പിറകോട്ട് ചീകിയാണ് ആവർത്തന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

News18 Malayalam | news18
Updated: August 11, 2020, 7:53 PM IST
'അത് വളരെ കൃത്യായിട്ട് അറിയണമല്ലേ'; മുഖ്യമന്ത്രി പിണറായി വിജയനായി ആവർത്തന, ഒപ്പം മൈക്കും ഒരു   ഗ്ലാസ് വെള്ളവും
ആവർത്തന
  • News18
  • Last Updated: August 11, 2020, 7:53 PM IST
  • Share this:
തിരുവനന്തപുരം: നിയമസഭയിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ രോഷം തുളുമ്പുന്ന പ്രസംഗം അതേപടി അവതരിപ്പിച്ച് കൈയടി നേടിയ മിടുക്കിയാണ് ആവർത്തന. 'പെണ്ണിനെന്താ കുഴപ്പം' എന്ന ശൈലജ ടീച്ചറുടെ തീപ്പൊരി പ്രസംഗം ആയിരുന്നു അന്ന് ആവർത്തന ടിക് ടോകിൽ ചെയ്തത്. അത് വൈറലാകുകയും ടീച്ചർ തന്നെ ആവർത്തനയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനെ അനുകരിച്ച് ഇൻസ്റ്റഗ്രാമിൽ ആണ് ആവർത്തന എത്തിയിരിക്കുന്നത്.

ഒരു മിനിറ്റും 21 സെക്കൻഡും നീണ്ടു നിൽക്കുന്ന വീഡിയോയിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്നുള്ള ഒരു ഭാഗമാണ് ഉൾപ്പെടുത്തിയത്. അയോധ്യയിൽ ശിലാഫലകം പാകിയ പശ്ചാത്തലത്തിൽ അതിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകുന്ന മറുപടിയാണ് ആവർത്തന ഇത്തവണ അനുകരിക്കുന്നതിനായി എടുത്തത്.

വെള്ള ഷർട്ട് ധരിച്ച് കണ്ണട വച്ച് നരപ്പിച്ച തലമുടി പിറകോട്ട് ചീകിയാണ് ആവർത്തന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുമ്പിലെ മേശയിലെ പത്രസമ്മേളനത്തിനായി കൊണ്ടുവന്ന കുറിപ്പുകളും മൈക്കും ഒരു ഗ്ലാസ് വെള്ളവും കാണാം. 'രാഷ്ട്രീയമായി ആരും കാണരുത്, മോളുടെ പെർഫോമൻസ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക' എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ആവർത്തനയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകൾ പറഞ്ഞിരിക്കുന്നത്.
Published by: Joys Joy
First published: August 11, 2020, 7:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading