നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ അഭ്യാസ പ്രകടനം; യുവതിയെ പൊലീസ് പൊക്കി

  ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ അഭ്യാസ പ്രകടനം; യുവതിയെ പൊലീസ് പൊക്കി

  വാഹനമോടിച്ച സഞ്ജന എന്ന പ്രിൻസി പ്രസാദ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു.

  സഞ്ജനയുടെ ബൈക്ക് അഭ്യാസ പ്രകടനം

  സഞ്ജനയുടെ ബൈക്ക് അഭ്യാസ പ്രകടനം

  • Share this:
   സൂറത്ത്: ഹെൽമെറ്റും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവതിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ തിരക്കേറിയ റോഡിൽ ആയിരുന്നു യുവതിയുടെ പ്രകടനം. ഒന്നിലധികം വകുപ്പുകൾ ചേർത്താണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279, സെക്ഷൻ 188, സെക്ഷൻ 269, പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകൾ എന്നിവയുൾപ്പെടെ ചേർത്താണ് പൊലീസ് കേസെടുത്തത്.

   വാഹനമോടിച്ച സഞ്ജന എന്ന പ്രിൻസി പ്രസാദ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു. വെസു, ഗൗരവ് പാത്ത് പ്രദേശങ്ങളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ വാഹനമോടിച്ചയാൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സഞ്ജനയെ ജാമ്യത്തിൽ വിട്ടു.

   Also Read- ആനന്ദ് മഹീന്ദ്ര അക്സർ പട്ടേലിന്റെ കണ്ണടവച്ചു; രണ്ടാം ടി20 യിൽ ജയിച്ചു കയറി ടീം ഇന്ത്യ

   സഞ്ജനയുടെ ബൈക്കിലെ അഭ്യാസപ്രകടനങ്ങൾ കാണാം.
   View this post on Instagram


   A post shared by _SANJU_ (@princi_sanju_99)


   ബർദോളി നഗരത്തിനടുത്തുള്ള ബാബെൻ ഗ്രാമത്തിലാണ് സഞ്ജനയുടെ വീട്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള സഞ്ജന വീഡിയോ പോസ്റ്റ് ചെയ്തതും ഇൻസ്റ്റഗ്രാമിലാണ്. റോയൽ എൻഫീൽഡ്, കെടിഎം ആർ‌സി 390, കെടിഎം 390 ഡ്യൂക്ക് തുടങ്ങി വിവിധ ബൈക്കുകൾ ഓടിക്കുന്നതിന്റെ ക്ലിപ്പുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അറസ്റ്റിന് കാരണമായ വീഡിയോ 17000ൽ അധികം ലൈക്കുകളും നേടിയിട്ടുണ്ട്. വീഡിയോ ക്ലിപ്പിൽ, സഞ്ജന ഹെൽമെറ്റ് മാത്രമല്ല ഫെയ്സ് മാസ്കും ധരിച്ചിട്ടില്ല.

   ഒരു കൈകൊണ്ട് ബൈക്ക് ഓടിക്കുന്നതിനിടയിൽ മറ്റേ കൈ അരയിൽ വയ്ക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ വാഹനത്തിൽ നിന്ന് രണ്ട് കൈകളും വിട്ട് ജാക്കറ്റ് ക്രമീകരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബൈക്കിന്റെ ഹാൻഡിലിൽ രണ്ട് കൈകളും പിടിക്കാതെയാണ് ഈ സമയം വാഹനം മുന്നോട്ട് നീങ്ങുന്നത്. തുടർന്ന് ബൈക്ക് അമിത വേഗത്തിൽ ഓടിച്ച് പോകുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.

   സഞ്ജന ഓടിക്കുന്ന ബൈക്ക് സുഹൃത്തും നർമദ ജില്ലയിലെ സഗബാര സ്വദേശിയുമായ മുഹമ്മദ് ബിലാൽ ഗഞ്ചിയുടേതാണെന്ന് വെളിപ്പെടുത്തി. അപകടകരമായി വാഹനമോടിക്കുന്ന നിരവധി പേർക്കെതിരെ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും വീഡിയോ വൈറലായതിനാലാണ് തന്നെ പിടികൂടിയതെന്നും സഞ്ജന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   Also Read- 'സിനിമാ തിയേറ്ററുകൾ തുറക്കണം'; അവാർഡ് ദാന ചടങ്ങിൽ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം

   കഴിഞ്ഞ വ‍ർഷം കൊല്ലം ജില്ലയിൽ രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്ക് പെൺകുട്ടിക്ക് 20,500 രൂപ പിഴയാണ് ചുമത്തിയത്. ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിനും ബൈക്ക് രൂപമാറ്റം വരുത്തിയതിനും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനുമാണ് പിഴ ചുമത്തിയത്. കൊല്ലം കോളജ് ജംഗ്ഷനിലൂടെയാണ് പെൺകുട്ടി ബൈക്ക് ഓടിച്ചത്. രൂപമാറ്റം വരുത്തിയ ബൈക്ക് പെൺകുട്ടി ഓടിക്കുന്ന വീഡിയോയും ചിത്രങ്ങളും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു നടപടി.
   Published by:Rajesh V
   First published:
   )}