നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | സ്കൂളിൽ പോകാതിരിക്കാൻ അസുഖം അഭിനയിച്ചു; അഭിനയം കുട്ടിയുടെ ജീവൻ രക്ഷിച്ചു

  Viral video | സ്കൂളിൽ പോകാതിരിക്കാൻ അസുഖം അഭിനയിച്ചു; അഭിനയം കുട്ടിയുടെ ജീവൻ രക്ഷിച്ചു

  സ്കൂളിൽ നിന്ന് ഒരു ദിവസം അവധി നേടാനുള്ള തന്റെ ശ്രമം അനുഗ്രഹമായി മാറുകയും അതവളുടെ ജീവൻ തന്നെ രക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

  • Share this:
   കൗമാര പ്രായത്തിൽ സ്കൂളിൽ പോകാൻ മടിയുള്ളവരാണ് മിക്ക കുട്ടികളും. ഓരോരോ കാരണങ്ങൾ പറഞ്ഞ് വീട്ടിലിരിക്കുന്നത് അവരുടെ പതിവാണ്. ഒരു ചെറിയ അവധി കിട്ടുമ്പോഴേ അവർ വളരെയധികം സന്തോഷിക്കുന്നു. ഒരു ആഴ്ച അടുപ്പിച്ച് അവധി ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എല്ലാ ദിവസവും സ്കൂളിൽ പോകുന്നതിന്റെ ഇടയ്ക്ക് ഒരവധി കിട്ടാനായി എന്ത് കുസൃതി (Mischiefs) കാണിക്കാനും കൗമാര പ്രായക്കാർ മടിക്കില്ല. അത്തരത്തിൽ സ്കൂളിൽ പോകാൻ മടി കാണിച്ച് അസുഖം അഭിനയിക്കുന്നത് ചില കുട്ടികളുടെയെങ്കിലും സന്തോഷമാണ്. അത്തരം കുസൃതികൾ നന്നായി അറിയുന്ന മാതാപിതാക്കളെയും അധ്യാപകരെയും ബോധ്യപ്പെടുത്താൻ ഒരു പരിധിവരെ അഭിനയവും (Acting ) ആവശ്യമാണ്. ഇങ്ങനെ സ്കൂളിൽ പോകാൻ മടി കാണിച്ച ഒരു പെൺകുട്ടിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Viral). എന്നാൽ സ്കൂളിൽ നിന്ന് ഒരു ദിവസം അവധി നേടാനുള്ള തന്റെ ശ്രമം അനുഗ്രഹമായി മാറുകയും അതവളുടെ ജീവൻ തന്നെ രക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

   ടിക് ടോക്കിൽ (Tiktok ) @clutzychick എന്ന ഐഡി ഉള്ള മേരി എന്ന പെൺകുട്ടി അവൾക്ക് 8 വയസ്സുള്ളപ്പോൾ സ്കൂളിൽ പോകാതിരിക്കാൻ അസുഖം അഭിനയിച്ച കഥയാണ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. അസുഖം നടിച്ച് ക്ലാസുകൾ ഒഴിവാക്കുന്നത് മേരിയുടെ പതിവായിരുന്നു. തനിക്ക് തൊണ്ടവേദനയുണ്ടെന്ന് പറഞ്ഞാണ് അന്ന് മേരി സ്കൂളിൽ പോകാതിരുന്നത്. ഭാഗ്യവശാൽ, മേരിയുടെ തന്ത്രം ഫലിച്ചു. അവളുടെ അമ്മ അന്ന് മേരിയെ നിർബന്ധിച്ച് സ്കൂളിൽ വിടാതിരിക്കുകയും മേരിയെ ഒരു പരിശോധനയ്ക്കായി ഒരു ഡോക്ടറുടെ ക്ലിനിക്കിലേക്ക് (Clinic) കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ക്ലിനിക്കിലേക്കുള്ള കാർ യാത്രയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതിനായി ഡ്രൈവ് ( Drive ) ചെയ്യുന്നതിനിടെ നാല് തവണ വണ്ടി നിർത്തി.

   ക്ലിനിക്കിൽ എത്തിയപ്പോൾ, 8 വയസ്സുകാരിയുടെ ശരീരഭാരം വളരെ കുറവാണെന്നും ചില ടെസ്റ്റുകൾ നടത്തണമെന്നും ഡോക്ടർ പറഞ്ഞു. റിപ്പോർട്ടുകൾ വന്നപ്പോൾ തനിക്ക് ജുവനൈൽ ഡയബറ്റിക്സ് (Juvenile diabetes) ഉണ്ടെന്ന് കണ്ടെത്തിയതായി മേരി വെളിപ്പെടുത്തി. അവളുടെ രക്തത്തിലെ പഞ്ചസാര (Blood sugar) അങ്ങേയറ്റം അപകടകരമായ നിലയിലാണെന്നും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചത് നന്നായി എന്നും ഡോക്ടർമാർ അമ്മയോട് പറഞ്ഞു. ടിക്‌ടോക് വീഡിയോയിൽ പെൺകുട്ടി ഇക്കാര്യം വിശദീകരിച്ചു.


   രോഗനിർണ്ണയത്തെയും ചികിത്സയെയും തുടർന്ന് മേരിക്ക് ആഴ്ചകളോളം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. അവളുടെ ആഗ്രഹം പോലെ തന്നെ സ്കൂളിൽ പോകേണ്ടി വന്നില്ല. പക്ഷെ തന്റെ അഭിനയം കൊണ്ട് അവളുടെ രോഗം പെട്ടന്ന് കണ്ടെത്താനും ചികിൽസിച്ച് ഭേദമാക്കാനും സാധിച്ചു. മേരി ടിക് ടോക്കിൽ ഷെയർ ചെയ്ത വീഡിയോ 5 മില്യൺ (5 million) ആളുകളാണ് കണ്ടത്. മറ്റ് നിരവധി സോഷ്യൽ മീഡിയ പേജുകളും മേരിയുടെ കഥ ഷെയർ ചെയ്തു. വളരെ പെട്ടന്നാണ് മേരിയുടെ അനുഭവ കഥ ലോകം മുഴുവൻ ഏറ്റെടുത്തത്.
   Published by:Jayesh Krishnan
   First published:
   )}