നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ക്യാൻസറിനെ പരാജയപ്പെടുത്തിയ ആശുപത്രിക്ക് സമീപമുള്ള യൂണിവേഴ്സിറ്റിയിൽ ചേർന്ന ചിത്രം പങ്കുവെച്ച് പെൺകുട്ടി; വൈറൽ ചിത്രം

    ക്യാൻസറിനെ പരാജയപ്പെടുത്തിയ ആശുപത്രിക്ക് സമീപമുള്ള യൂണിവേഴ്സിറ്റിയിൽ ചേർന്ന ചിത്രം പങ്കുവെച്ച് പെൺകുട്ടി; വൈറൽ ചിത്രം

    17 വർഷം മുമ്പ്, ഡോറിയുടെ മകൾ ആറ് മാസത്തോളം രക്താർബുദത്തോട് പൊരുതിയിരുന്നു

    • Share this:
      ലോകമെമ്പാടുമുള്ള ഏതൊരു രക്ഷകർത്താവിനും, അവരുടെ കുട്ടി ഉന്നത വിദ്യാഭ്യാസം നേടാൻ വീടുവിട്ടുപോകുന്നത് എപ്പോഴും അഭിമാന നിമിഷമാണ്. അത് വളരെ സവിശേഷമായ ഒരു നിമിഷം കൂടിയാണ്. ഏതൊരു പിതാവിനെയും പോലെ, മാർട്ടിൻ ഡോറിയും തന്റെ മകൾ മാഗിയെ ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റിയിൽ കൊണ്ടാക്കിയപ്പോൾ വളരെ ആവേശഭരിതനായി. എന്നിരുന്നാലും, ഇവിടെ ഒരു പ്രത്യേകത ഉണ്ട്. മകൾ പഠിക്കാൻ തിരഞ്ഞെടുത്ത കാമ്പസ്, ബ്രിസ്റ്റോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിന് അടുത്താണ്. ആ ഹോസ്പിറ്റലിന് അവരുടെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്.

      17 വർഷം മുമ്പ്, ഡോറിയുടെ മകൾ ആറ് മാസത്തോളം രക്താർബുദത്തോട് പൊരുതിയിരുന്നു. കഠിന പോരാട്ടത്തിനൊടുവിൽ അവൾ ധീരമായി രോഗത്തെ പരാജയപ്പെടുത്തി. ഈ കഥയാണ് അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചത്. നിമിഷങ്ങൾകം ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ കഥ വൈറലായി.

      "ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റിയിൽ ഇന്ന് മാഗിയെ കൊണ്ടാക്കി. അവളുടെ പുതിയ മുറിയിൽ നിന്ന് നോക്കിയാൽ നിങ്ങൾക്ക് ബ്രിസ്റ്റോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മുറി കാണാം. അവിടെ 17 വർഷം മുമ്പ് മാഗി രക്താർബുദത്തിനെതിരെ ജീവനുവേണ്ടി 6 മാസം പോരാടി. സന്തോഷക്കണ്ണീർ. നന്ദി എൻ എച്ച് എസ് " മാർട്ടിൻ ഡോറി ട്വിറ്ററിൽ കുറിച്ചതിങ്ങനെയായിരുന്നു. കൂടാതെ, രാജ്യത്തെ ആരോഗ്യ പരിപാലന വിദഗ്ധർ ചെയ്യുന്ന കാര്യങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.



      വളരെ ഹൃദയസ്പർശിയായ ഈ ട്വീറ്റിന് വന്ന ആശുപത്രിയിലെ ഒരു നഴ്‌സിന്റെ പ്രതികരണമാണ് ഇതിനെ കൂടുതൽ മനോഹരമാക്കിയത്. ഷാർലറ്റ് ഹിഗ്ബി എന്ന നഴ്സ് മാഗിയുമായുള്ള ബന്ധത്തെക്കുറിച്ച് കമന്റ് ബോക്സിൽ വാചാലയായി.
      "വൗ- ഇത് എനിക്ക് രോമാഞ്ചം നൽകുന്നു! അന്ന് മാഗിയെ പരിപാലിച്ച ഒരു നഴ്സ് എന്ന നിലയിൽ, ഈ പോസ്റ്റ് എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. മാഗിക്ക് നല്ലൊരു സമയം ഞാൻ ആശംസിക്കുന്നു,”അവൾ ട്വീറ്റ് ചെയ്തു.

      ട്വിറ്ററിലെ മറ്റു ഉപയോക്താക്കളും മാഗിക്ക് അഭിനന്ദനം നൽകുകയും ഒപ്പം എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഹൃദയസ്പർശിയായ ഈ കഥ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മാഗിയെയും അച്ഛനെയും പ്രശംസിച്ചും ആശംസിച്ചും അവർക്ക് വേണ്ടി പ്രാർത്ഥിച്ചും പലരും രംഗത്തെത്തി.
      ആറുവർഷത്തെ പോരാട്ടത്തിൽ ജീവിതം തിരിച്ചുപിടിച്ച മാഗി പലർക്കും പ്രചോദനമാണെന്ന തരത്തിലും കമന്റുകൾ വന്നു. നല്ലൊരു പഠന കാലവും ഭാവിയും ആശംസിച്ചെത്തിയവരും മാഗിയുടെ ധീരതയെ പ്രശംസിക്കാതെ പോയില്ല.  മാഗിയുടെ കഥ നമുക്ക് പ്രത്യാശയും വിശ്വാസവും മാത്രമല്ല, ഒരു ഭയാനകമായ തകർച്ചയ്ക്ക് ശേഷവും ഒരു മനോഹരമായ ഭാവിയുണ്ടെന്ന സത്യവും തുറന്നു കാണിക്കുന്നു.
      Published by:Karthika M
      First published:
      )}