നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തന്നെ തട്ടിക്കൊണ്ടുപോയി എന്ന് വ്യാജ വാർത്തയുണ്ടാക്കി പെൺകുട്ടി; നുണ പറഞ്ഞത് സുഹൃത്തിനെ കാണാൻ

  തന്നെ തട്ടിക്കൊണ്ടുപോയി എന്ന് വ്യാജ വാർത്തയുണ്ടാക്കി പെൺകുട്ടി; നുണ പറഞ്ഞത് സുഹൃത്തിനെ കാണാൻ

  തന്റെ രക്ഷിതാക്കൾ ചോദിക്കുകയാണെങ്കിൽ അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടു എന്ന പറയാൻ പെൺകുട്ടി തന്റെ സുഹൃത്തിനോട് നേരത്തെതന്നെ നിർദ്ദേശം നൽകിയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തന്നെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ വാർത്തയുണ്ടാക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത നാം നിരന്തരം കേൾക്കാറില്ല. യഥാർത്ഥത്തിൽ സ്വന്തം രക്ഷിതാക്കളെയും പോലീസുകാരെയും ഭീതിയിലാക്കാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ. സ്കൂളിന് ശേഷം കുറച്ച് സമയം സുഹൃത്തിനൊപ്പം ചെലവഴിക്കാൻ വേണ്ടി ഇത്രയും വലിയ കഥ മെനഞ്ഞിരിക്കുകയാണ് ലുധിയാനക്കാരിയായ ഒരു പെൺകുട്ടി.

   തിങ്കളാഴ്ചയാണ് സ്കൂളിന് ശേഷം സുഹൃത്തിനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി പെൺകുട്ടി തന്നെ തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ഉച്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയായിരുന്നു. ഇത് കണ്ട് അന്പരന്ന രക്ഷിതാക്കൾ ഭമിയാൻ കാലൻ എന്ന അടുത്തുള്ള പ്രദേശത്ത് താമസിക്കുന്ന ഇതേ സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമായി ബന്ധപ്പെടുകയായിരുന്നു.

   എന്നാൽ തന്റെ രക്ഷിതാക്കൾ ചോദിക്കുകയാണെങ്കിൽ അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടു എന്ന പറയാൻ പെൺകുട്ടി തന്റെ സുഹൃത്തിനോട് നേരത്തെതന്നെ നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ സഹപാഠി സത്യം വെളിപ്പെടുത്തുകയും ഇതേ തുടർന്ന് ഹാപ്പി കോളനിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

   കാണാതായ പെൺകുട്ടി നേരത്തെ തന്നെ സുഹൃത്തിനെ കാണാൻ പ്ലാൻ ചെയ്യുകയും തന്റെ രക്ഷിതാക്കൾ ചോദിച്ചാൽ നുണ പറയണമെന്ന് വാട്സാപ്പ് വഴി മറ്റു സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ജമൽ പൂർ പോലീസ് ഹാപ്പി കോളനിയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി അവളുടെ രക്ഷിതാക്കൾക്ക് സുരക്ഷിതമായി കൈമാറി.

   പെൺകുട്ടിയുടെ വാട്സാപ്പ് സംഭാഷണം പരിശോധിച്ചപ്പോഴാണ് എവിടെയാണുള്ളത് എന്ന വിവരം ലഭിച്ചതെന്ന് ജമൽ പൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഓ) കുഷ്വന്ത് സിംഗ് പറഞ്ഞു. സംഭവത്തിന്റെ മുഴുവൻ പ്ലാനും പെൺകുട്ടി തലേ ദിവസം തയ്യാറാക്കിയിരുന്നു.

   Read also: 'ചുവന്ന കാറും അജ്ഞാതനും ഡിഎൻഎ ടെസ്റ്റും'; കോട്ടയത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി നിർണായകമായതെങ്ങിനെ

   കോവിഡ് ലോക്ഡൗൺ കാരണം ചെറു പ്രായത്തിൽ കുട്ടികൾക്ക് ഫോൺ ലഭിക്കാൻ കാരണമാവുന്നതാണ് ഇത്തരം തെറ്റുകൾ സംഭവിക്കാൻ കാരണമാകുന്നതെന്ന് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ ഇടപെടലുകളെ കുറിച്ച് രക്ഷിതാക്കൾ നിരന്തരം സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   Read also: 37കാരിയായ വീട്ടമ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ 24 കാരനായ കാമുകന് നൽകി; കുഞ്ഞ് അവശനിലയിലായി; ഇരുവരും കുടുങ്ങി

   രാജ്യത്ത് റിപ്പോർട്ട് ചെയ്യുപ്പെടുന്ന കോവിഡ് കേസുകളുട എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാറുകൾ എടുക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്ന് പ്രവര്ത്തിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏകദേശം ഒരു വർഷത്തിലധികം കാലം സ്കൂളുകൾ അടഞ്ഞു കിടന്നിരുന്നു.
   Published by:Sarath Mohanan
   First published: