പാമ്പുകളെ(snake) ഭയക്കാത്തവര്‍ ലോകത്ത് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ പാമ്പുകളെ കണ്ടാല്‍ തുരത്തി ഓടിക്കാനാകും ആളുകള്‍ ശ്രമിക്കുക. എന്നാല്‍ ഇപ്പോഴിതാ ഒരു പെണ്‍കുട്ടി(girl) പാമ്പുമായി കളിക്കുന്നതും പിന്നീട് സംഭവിക്കുന്നതുമായ കാര്യങ്ങളും അടങ്ങിയ വീഡിയോ(video) സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മൂന്നടി നീളമുള്ള പാമ്പിനെ കൈയില്‍ എടുത്ത് പെണ്‍കുട്ടി കളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെണ്‍കുട്ടി തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ പാമ്പ് തുടര്‍ച്ചയായി കടിക്കുന്നത് വ്യക്തമായി കാണാം.
പാമ്പ് കടിച്ചപ്പോള്‍ പെണ്‍കുട്ടി വേദന കൊണ്ട് ഒച്ചയെടുത്തു. തുടര്‍ന്ന് പാമ്പിനെ വെറുതെ വിടാന്‍ ഒരുങ്ങി. നിലത്ത് വെച്ച സമയത്ത്, പിടിത്തം വിടാതിരുന്നതിനെ തുടര്‍ന്ന് പാമ്പ് പിന്നീടും പെണ്‍കുട്ടിയുടെ കൈയില്‍ കടിച്ചു. പെണ്‍കുട്ടിയുടെ കൈ നിറയെ കടിയേറ്റ പാടുകളാണ്.
View this post on Instagram
ഒടുവില്‍ പാമ്പിനെ വെറുതെ വിടുന്നതും പാമ്പിന്റെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയയില്‍ വ്യക്തമാണ്. കടിച്ചതിന്റെ ഒരു പേടിയുമില്ലാതെയാണ് പെണ്‍കുട്ടി വീണ്ടും പാമ്പുമായി കളിച്ചത്.
Cat | ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കണം; ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍
കോയമ്പത്തൂര്‍: ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ വേണ്ടിയാണ് വളകാപ്പ് ചടങ്ങ് നടത്തിയത്. സായിബാബ കോളനി വെങ്കിട്ടപുരത്തെ ഉമാമഹേശ്വര്‍, ശുഭ മഹേശ്വര് ദമ്പതികളാണ് ഗര്‍ഭിണി പൂച്ചകള്‍ക്കായി വളകാപ്പ് ചടങ്ങ് നടത്തിയത്.
Also read: Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് പക്കോഡ വറുക്കുന്ന വിൽപ്പനക്കാരൻ; വീഡിയോ വൈറൽ
പേര്‍ഷ്യന്‍ പൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പ് ചടങ്ങാണ് ആഘോഷപൂര്‍വം നടത്തിയത്. ഐരിഷിന് 14 മാസവും ഷീരയ്ക്ക് ഒന്‍പത് മാസവുമാണ് പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗര്‍ഭിണികളാണ്. 71 ദിവസത്തോളമാണ് ഗര്‍ഭകാലം.
Also read: Viral Video | തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വൈറല്‍ വീഡിയോ
ഗര്‍ഭിണികള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കനായി നടത്തുന്ന ചടങ്ങില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോഷകാഹാരങ്ങള്‍ നല്കി വളയണിയിക്കും. ഇതുപോലെ പൂച്ചകളെ അലങ്കരിച്ച് മധുരം നല്കി വളയണിയിച്ചായിരുന്നു ചടങ്ങ് നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Snake, Snake bite, Viral video