നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| 'ആന്‍റി' എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; പെണ്‍കുട്ടിയെ യുവതികൾ ക്രൂരമായി മര്‍ദ്ദിച്ചു

  Viral Video| 'ആന്‍റി' എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; പെണ്‍കുട്ടിയെ യുവതികൾ ക്രൂരമായി മര്‍ദ്ദിച്ചു

  പെണ്‍കുട്ടി 'ആന്‍റി' എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു

  girl was brutally beaten

  girl was brutally beaten

  • Last Updated :
  • Share this:
   തിങ്കളാഴ്ച ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ബാബുഗെഞ്ച് മാര്‍ക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ 'ആന്‍റി' എന്ന് വിളിച്ച പെണ്‍കുട്ടിയെ യുവതികൾ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

   പെണ്‍കുട്ടി 'ആന്‍റി' എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

   Also Read ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ പീഡ‍ിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍


   വനിതാ പൊലീസ് എത്തിയാണ് മര്‍ദനത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്. സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്കായിരുന്നു. കാഴ്ചക്കാരില്‍ ഒരാൾ പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.
   Published by:user_49
   First published: