• HOME
  • »
  • NEWS
  • »
  • buzz
  • »
  • കരീന കപൂർ വരെ തോറ്റു പോകും; കുട്ടിത്താരത്തിന്റെ കിടിലൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ

കരീന കപൂർ വരെ തോറ്റു പോകും; കുട്ടിത്താരത്തിന്റെ കിടിലൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ

തന്റെ ഡാൻസ് പ്രകടനത്തിന് ഒപ്പം പശ്ചാത്തലത്തിൽ യഥാർത്ഥ നൃത്ത വീഡിയോ പ്ലേ ചെയ്യുന്നത് ടാനിയയുടെ വീഡിയോകളുടെ പ്രത്യേകതയാണ്

  • Share this:
കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് ഇൻസ്റ്റാഗ്രാം റീലുകൾ ഇത്രയധികം ജനപ്രിയമായി മാറിയത്. സെലിബ്രിറ്റികൾ മാത്രമല്ല, സാധാരണക്കാരും ട്രെൻഡുകൾക്കൊപ്പം വലിയ ആരാധകവൃന്ദത്തെ നേടി. കുട്ടികൾ പോലും റീൽസ് താരങ്ങളായി മാറി. കുട്ടികളുടെ നിരവധി മനോഹരമായ വീഡിയോകൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ട്.

63,000 ത്തിലധികം ഫോളോവേഴ്‌സുള്ള മനോഹരമായ നൃത്ത വീഡിയോകൾ പങ്കിടുന്ന ടാനിയ അത്തരമൊരു കുട്ടിയാണ്. മാച്ചിംഗ് വസ്ത്രങ്ങളും മനോഹരമായ എക്സ്പ്രഷനുകളുമിട്ടുള്ള ടാനിയയുടെ ഡാൻസ് വീഡിയോകൾക്ക് ആരാധകരേറെയാണ്. ജനപ്രിയ ബോളിവുഡ് നമ്പറുകൾക്കെല്ലാം ടാനിയ ചുവട് വച്ചിട്ടുണ്ട്. ചിലപ്പോൾ, അമ്മയോടൊപ്പമുള്ള വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, കഭി ഖുഷി കഭി ഗം എന്ന സിനിമയിലെ ബോലെ ചുടിയൻ എന്ന ജനപ്രിയ ഗാനത്തിനും ടാനിയ ചുവട് വച്ചിരുന്നു.

ഒരു ടിവി സ്ക്രീനിന് മുന്നിൽ നൃത്തം ചെയ്യുന്ന ടാനിയയുടെ വീഡിയോയിൽ കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന യഥാർത്ഥ ഗാനം പ്ലേ ചെയ്തിട്ടുണ്ട്. ടാനിയ കരീനയുടെ ഭാവങ്ങളും നൃത്തച്ചുവടുകളും വേഷവിധാനവും അതേപോലെ അനുകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് തീർച്ചയായും ഈ ഡാൻസ് ഇഷ്ടപ്പെടും വീഡിയോ ഇവിടെ കണ്ട് നോക്കൂ..
നേരത്തേ, മിമിഹാദ് എന്ന സിനിമയിലെ കൃതി സനോൺ അഭിനയിച്ച പരം സുന്ദരി എന്ന ഗാനത്തിന് ചുവട് വച്ച ടാനിയയുടെ വീഡിയോയ്ക്ക് 10 മില്യണിലധികം വ്യൂസ് ലഭിച്ചിരുന്നു.
നോറ ഫത്തേഹി അഭിനയിച്ച കൊക്കക്കോള മുതൽ അദിതി റാവു ഹൈദാരി അഭിനയിച്ച ലവ് ലെറ്റർ വരെ, ടാനിയയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇത്തരം മനോഹരമായ നിരവധി ഡാൻസ് വീഡിയോകൾ ഉണ്ട്. തന്റെ ഡാൻസ് പ്രകടനത്തിന് ഒപ്പം പശ്ചാത്തലത്തിൽ യഥാർത്ഥ നൃത്ത വീഡിയോ പ്ലേ ചെയ്യുന്നത് ടാനിയയുടെ വീഡിയോകളുടെ പ്രത്യേകതയാണ്.

കോവിഡ് -19 മഹാമാരി ആരംഭിച്ചതുമുതൽ ഇൻഡോർ ഗെയിമുകൾ, ഓൺലൈൻ ക്ലാസുകൾ, ടെലിവിഷൻ എന്നിവയിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നതിനാൽ വീട്ടിൽ വിരസത അനുഭവിക്കുകയാണ് കുട്ടികൾ. എന്നാൽ ഈ ദുരിത കാലത്ത് പോലും അവരിൽ ചിലർ മറഞ്ഞിരിക്കുന്ന കഴിവുകൾ എന്താണെന്ന് കണ്ടെത്തുകയും അവ പൊതുജന മധ്യേ പ്രദർശിപ്പിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

കോയമ്പത്തൂരിൽ നിന്നുള്ള ഏഴുവയസ്സുകാരനായ ഒരു ബാലന്റെ വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. റിതു എന്ന ഈ ബാലൻ തന്റെ സ്പൂഫ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ ഏവരുടേയും പ്രശംസയ്ക്കു പാത്രമാകുകയാണ്‌. സംഭാഷണങ്ങൾ കാണാതെ പഠിക്കാനും അവ അഭിനയിക്കാനുമുള്ള അവന്റെ കഴിവ് തിരിച്ചറിഞ്ഞ റിതുവിന്റെ പിതാവ് ജോതി രാജ് അത്ഭുതപ്പെട്ടു.

കോവിഡ്-19 രാജ്യത്തെയാകമാനം നിശ്ചലമാക്കിയ ലോക്ക് ഡൗൺ സമയത്ത്, റിതുവിനെ വിരസതയിൽ നിന്ന് അകറ്റി നിർത്താൻ, അത്തരത്തിലുള്ള വീഡിയോകൾ സൃഷ്ടിക്കാൻ പിതാവ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ജോതിരാജ് തമദ മീഡിയയുമായി സഹകരിച്ച് റിതു സൃഷ്ടിക്കുന്ന വീഡിയോകൾ പങ്കിടുന്നതിനായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
Published by:Karthika M
First published: