നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാമുകനെ കുറിച്ച് പറഞ്ഞു; ഷോപ്പിങ് മാളില്‍ പെണ്‍കുട്ടികള്‍ ഏറ്റുമുട്ടി; വീഡിയോ വൈറല്‍

  കാമുകനെ കുറിച്ച് പറഞ്ഞു; ഷോപ്പിങ് മാളില്‍ പെണ്‍കുട്ടികള്‍ ഏറ്റുമുട്ടി; വീഡിയോ വൈറല്‍

  പെണ്‍കുട്ടികള്‍ പരസ്പരം തമ്മില്‍ തല്ലുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

  • Share this:
   പട്‌ന: പെണ്‍കുട്ടികള്‍ പരസ്യമായി വഴക്ക് കൂടുന്നത് വളരെ വിരളമാണ്. എന്നാല്‍ ഇപ്പോള്‍ കാമുകനെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ഷോപ്പിങ്ങ് മാളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പെണ്‍കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

   ബിഹാറിലെ മുസാഫര്‍പുര്‍ മോട്ടിജീലിലെഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികള്‍ പരസ്പരം കയര്‍ത്ത് തുടങ്ങിയ പ്രശ്‌നമാണ് അടിപിടിയില്‍ കലാശിച്ചത്. വീഡിയോയില്‍ കാണുന്ന ഒരു ആണ്‍കുട്ടിയോടും പെണ്‍കുട്ടി കയര്‍ത്ത് സംസാരിയ്ക്കുന്നതും വീഡിയോയില്‍ കാണാം.

   പെണ്‍കുട്ടികള്‍ പരസ്പരം തമ്മില്‍ തല്ലുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. തുടര്‍ന്ന് വിഷയം കൂടുതല്‍ വഷളായതോടെ മറ്റുള്ളവരര്‍ ഇടപെട്ട് പെണ്‍കുട്ടികളെ ശാന്തരാക്കുകയായിരുന്നു. സംഭവസമയത്ത് മാളിലുണ്ടായിരുന്നവരില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്.   എന്നാല്‍ പെണ്‍കുട്ടികള്‍ വഴക്കിട്ടതിന്റെ കാരണം വ്യക്തമായിട്ടില്ല. അതേ സമയം കാമുകനെക്കുറിച്ച് മറ്റൊരു പെണ്‍കുട്ടി അഭിപ്രായം പറഞ്ഞതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു.

   കാമുകന്റെ പുറത്തുകയറി ഇരുന്ന് ടിക്ടോക്കർ യുവതി; ചിത്രത്തിന് മേൽ വിമർശനം

   ഒരു സബ്‌വേ സ്റ്റേഷൻ പരിസരത്ത് കസേരയിലെന്ന പോലെ ഒരു പുരുഷന്റെ പുറത്ത് ഇരിക്കുന്ന സ്ത്രീയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സബ്‌വേ സ്ഥിതി ചെയ്യുന്ന സ്ഥലം അജ്ഞാതമായി തുടരുന്നു. “പൊതുവിടത്തിൽ വിചിത്ര ലൈംഗികത പ്രദർശിപ്പിച്ചതിനും” സ്ത്രീയ്‌ക്കെതിരെ ആക്ഷേപം ഉയർന്നു.

   ഒരു ജനപ്രിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആയ 'സബ്‌വേക്രീച്ചേഴ്സ്' പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഒരു സ്ത്രീ കസേര എന്ന പോലെ കാലും കൈകളും കുത്തി നിൽക്കുന്ന യുവാവിന്റെ പുറത്തിരിക്കുന്ന പോസിലാണ്‌. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "അവർ ധീരത മരിച്ചുവെന്ന് പറയുന്നു", ഇത് ധീരതയാണോ അതോ ഒരു വിചിത്ര ലൈംഗിക പ്രവൃത്തിയുടെ പൊതു പ്രദർശനമാണോ എന്നതിനെക്കുറിച്ച് ചർച്ച ചൂടുപിടിക്കുകയാണ്.

   ടിക്ടോക് ഷോർട്ട് വീഡിയോ ആപ്പിൽ @Sti1es എന്ന പേരിൽ അക്കൗണ്ട് ഉള്ള ടിക് ടോക്ക് ഉപയോക്താവാണ് ചിത്രത്തിലെ സ്ത്രീ. സെപ്റ്റംബർ 17 -ന് സബ്‌വേക്രീച്ചേഴ്സ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, അവർ പച്ച നിറമുള്ള ഹാൾട്ടർനെക്ക് ടോപ്പും വെളുത്ത ജീൻസും ധരിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ, ഒരു പുരുഷന്റെ പുറത്ത് ഇരുന്ന ശേഷം ഫോണിലേക്ക് നോക്കുന്ന തരത്തിലേതാണ് ചിത്രം. ചില യാത്രക്കാർ അവരിൽ നിന്ന് അടുത്തായി നിൽക്കുന്നതും കാണാം.

   ചിത്രങ്ങൾക്കു മേൽ ഒട്ടേറെ കമെന്റുകൾ ഉണ്ടായി. ഫോട്ടോയ്ക്ക് 1,53,000 ലൈക്കുകളും 2500 കമന്റുകളും ഉണ്ട്.

   "ഇത് അപമാനകരമാണോ മധുരമാണോ എന്ന് എനിക്കറിയില്ല," ഒരു ഉപയോക്താവ് പറഞ്ഞു.

   ശനിയാഴ്ച, യുവതി തന്റെ ടിക് ടോക്ക് അക്കൗണ്ടിൽ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. "ഈ വേനൽക്കാലത്ത് ഉണ്ടായിരിക്കേണ്ട ആക്സസറി ഒരു 'യുവാവ് കസേരയാണ്'," അവർ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

   ഡെയ്‌ലിസ്റ്റാർ പറയുന്നതനുസരിച്ച്, നിരവധി ടിക്‌ടോക്ക് ഉപയോക്താക്കൾ ആപ്പിലെ അവരുടെ വീഡിയോയിൽ അഭിപ്രായമിട്ടു. അവരിലൊരാൾ എഴുതി, "ഇതുപോലുള്ള പ്രവർത്തികൾ പരസ്യമായി ചെയ്യുന്നത് ശരിയല്ല, നിങ്ങളുടെ ചുറ്റുമുള്ള ആരും ഇത് കാണാൻ ആഗ്രഹിക്കുന്നില്ല," മറ്റൊരാൾ കൂട്ടിച്ചേർത്തു.

   ഒരു ട്വിറ്റർ ഉപയോക്താവ് അവരുടെ ടിക്ക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ അവളുടെ "ബോയ് കസേര" കാണിക്കുന്നതിനായി ഫോൺ ബാഗിൽ നിന്നും പുറത്തെടുക്കുകയും തലയ്ക്ക് മുകളിലൂടെ ഉയർത്തുന്നതും കാണാം.

   തന്റെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ ആ സ്ത്രീ അത്ഭുതപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
   Published by:Karthika M
   First published: