നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Ganguly’s Video | 'പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കേണ്ടതില്ല': ഗാംഗുലിയുടെ പഴയ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

  Ganguly’s Video | 'പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കേണ്ടതില്ല': ഗാംഗുലിയുടെ പഴയ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

  ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് കൂടുതല്‍ ശ്രദ്ധ നേടുന്ന സമയത്താണ് ഇത്തരത്തിലുള്ള ഗാഗുലിയുടെ വീഡിയോ പ്രചരിക്കുന്നത്.

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (BCCI) പ്രസിഡന്റ് എന്ന നിലയില്‍, മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ (Former Indian Team Captain) സൗരവ് ഗാംഗുലിക്ക് (Sourav Ganguly) നിരവധി ഉത്തരവാദിത്തങ്ങളുണ്ട്.  അതില്‍ ഒന്നാണ് പുരുഷ-വനിതാ ക്രിക്കറ്റിന്റെ വികസനം.

   വിരാട് കോഹ്ലിയുടെ ഏകദിന ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ഗാംഗുലിയും ബോര്‍ഡ് അംഗങ്ങളും നിലവില്‍ വലിയ വിവാദത്തില്‍ ഏര്‍പ്പെട്ടിരിക്കെ, ഗാംഗുലിയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി (Viral Video) മാറിയിരിക്കുകയാണ്.

   ഗാംഗുലി ഒരു അഭിമുഖത്തില്‍ 'പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കേണ്ടതില്ല' എന്ന് പറയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബംഗാളി വാര്‍ത്താ ചാനലായ 'എബിപി ആനന്ദ' യില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചാണ് അവതാരകനും ഗാംഗുലിയും ആദ്യം സംസാരിക്കുന്നത്. തുടര്‍ന്ന് മകള്‍ സന തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാല്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അവതാരകന്‍ ഗാംഗുലിയോട് ചോദിച്ചപ്പോഴാണ് ഞാന്‍ സനയോട് കളിക്കേണ്ടെന്ന് ആവശ്യപ്പെടും. കാരണം പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ല എന്ന് ഗാംഗുലി പറയുന്നത്.

   ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് കൂടുതല്‍ ശ്രദ്ധ നേടുന്ന സമയത്താണ് ഇത്തരത്തിലുള്ള ഗാഗുലിയുടെ വീഡിയോ പ്രചരിക്കുന്നത്.മിതാലി രാജ്, ജുലന്‍ ഗോസ്വാമി, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ കളിക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ക്രിക്കറ്റിലേയ്ക്ക് കടന്നു വരാന്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്.

   വീഡിയോയുടെ 57:30 മിനിട്ടില്‍ അഭിമുഖത്തിലെ മുകളില്‍ പറഞ്ഞ ഭാഗം കേള്‍ക്കാം.


   അടുത്തിടെ കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു, അതിന്റെ പിറ്റേന്ന്, സെപ്റ്റംബറില്‍ ടി20 ഐ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ബിസിസിഐ കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സെലക്ടര്‍മാര്‍ക്ക് 50 ഓവര്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കേണ്ടിവന്നുവെന്നും ഗാംഗുലി അവകാശപ്പെട്ടു.

   എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ വിരാട് കോഹ്ലി ബിസിസിഐ ഏകദിന ക്യാപ്റ്റന്‍സി മാറ്റം കൈകാര്യം ചെയ്തത് വളരെ മോശമായ തരത്തിലായിരുന്നുവെന്നതിന് ചെറിയ സൂചന നല്‍കിയിരുന്നു. ഏകദിനത്തില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്നും മുന്‍കൂര്‍ ചര്‍ച്ചയൊന്നും നടന്നില്ലായിരുന്നുവെന്നും പറഞ്ഞ കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്നും പറഞ്ഞു.

   ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നുവെന്നും കോഹ്ലി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പ്രസ്താവിച്ച വാദങ്ങള്‍ തള്ളുന്നതായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.

   ഇതിനോട് ഒടുവില്‍ പ്രതികരിച്ച ഗാംഗുലി 'ഒന്നും പറയാനില്ല, ഇക്കാര്യം ബിസിസിഐ പരിശോധിക്കുന്നുണ്ട്' എന്ന് മാത്രമാണ് പറഞ്ഞത്.
   Published by:Jayashankar AV
   First published: