തോക്കെന്നാൽ AK 47; പക്ഷെ കൈത്തോക്കുകളിലെ രാജാവ് ആരെന്ന് അറിയുമോ?

റൈഫിളുകളില്‍ എ കെ 47 പോലെയാണ് കൈത്തോക്കുകളില്‍ ഗ്ലോക്ക്. ഏറ്റവും വിശ്വസ്തന്‍, ഉപയോഗിക്കാന്‍ എളുപ്പം, കാര്യക്ഷമം.

News18 Malayalam | news18-malayalam
Updated: October 27, 2019, 3:43 PM IST
തോക്കെന്നാൽ AK 47; പക്ഷെ കൈത്തോക്കുകളിലെ രാജാവ് ആരെന്ന് അറിയുമോ?
ഗ്ലോക്ക്
  • Share this:
#അജേഷ് എം.വി

തോക്കെന്ന് പറയുമ്പോള്‍ മിക്കവരുടെയും മനസില്‍ തെളിയുന്നത് AK 47 ആയിരിക്കും. രണ്ടാം ലോക മഹായുദ്ധത്തിനിടെ പിറവി കൊണ്ട AK 47 ഒരു രാജ്യത്തിനും ഒഴിവാക്കാന്‍ പറ്റാത്ത ആയുധമായി ഇന്നു മാറിയിട്ടുണ്ട്. പക്ഷെ കൈത്തോക്കാണെങ്കില്‍ പൊലീസുകാരുടെ പ്രധാന ആയുധമായ, ആറ് ബുള്ളറ്റ് നിറയ്ക്കാവുന്ന റിവോള്‍വറാകും മനസിലെത്തുക. എന്നാല്‍ കൈത്തോക്കുകളിലെ രാജാവ് ആരെന്ന് അറിയാമോ? അവനാണ് സാക്ഷാല്‍ ഗ്ലോക്ക്!

ഗ്ലോക്കിനെ കുറിച്ച് പറയുന്നതിന് മുമ്പ് അതിന്റെ സ്വീകാര്യതയെ കുറിച്ച് നോക്കാം.

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ വിശ്വസ്തന്‍ ഗ്ലോക്ക് ആണ്- ഗ്ലോക്ക് 17, ഗ്ലോക്ക് 19. ഓസ്ട്രിയയാണ് ഗ്ലോക്കിന്റെ ജന്മനാട്.  1982 -ൽ ഓസ്ട്രിയന്‍ പൊലീസിന്റെ ഭാഗമായ ഗ്ലോക്കിന് ലോകമെമ്പാടും ഇന്ന് വന്‍സ്വീകാര്യതയാണ്. ഇന്ത്യയുള്‍പ്പടെ 65 രാജ്യങ്ങളിലെ സുരക്ഷാ സേനകളുടെയും പൊലീസിന്റെയും പ്രിയപ്പെട്ട കൈത്തോക്കാണ്  ഗ്ലോക്ക്. അമേരിക്കന്‍ പൊലീസ് ഗ്ലോക്ക് 22 ആണ് ഉപയോഗിക്കുന്നത്. കേരള പൊലീസും ഈ വര്‍ഷം മുതൽ ഗ്ലോക്ക് 19 പിസ്റ്റളുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

concealed weapons അഥവാ ഒളിപ്പിച്ച് വയ്ക്കാവുന്ന തോക്കുകളില്‍ മികച്ചതാണ് ഗ്ലോക്ക്. ഷൂസിലും പോക്കറ്റിലും പോലും ഒളിപ്പാക്കാം.  ശബ്ദം കുറച്ച് നിറയൊഴിക്കാനുളള സപ്രസര്‍ (സൈലന്‍സര്‍ എന്ന് പൊതുവെ പറയുന്ന വസ്തു) ഘടിപ്പിക്കാനും സാധിക്കും. ഭാരക്കുറവാണ് ഇതിന്റെ പ്രധാന പ്രത്യേകത.

35 ചെറു ഘടകങ്ങള്‍ കൊണ്ടാണ് ഗ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. പോളിമറും പ്ലാസ്റ്റിക് ചേര്‍ത്തുള്ള നിര്‍മിതിയായതിനാലാണ്  ഭാരക്കുറവ് അനുഭവപ്പെടുന്നത്. കൃത്യതയും വിശ്വാസ്യതയുമാണ് മറ്റൊരു പ്രത്യേകത. മിനിറ്റില്‍ 1200 റൗണ്ട് വെടിവയ്ക്കാന്‍ സാധിക്കും. ഗ്ലോക്ക് വളരെ സുരക്ഷിതമായി ഉപയോഗിക്കാമെന്നതും  ലോകവ്യാപകമായ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. (ചില തോക്കുകള്‍ ഉപയോഗിക്കുന്നവരെ പരുക്കേല്‍പിക്കാറുണ്ട്). എന്തിനേറെ, കൈകാര്യം ചെയ്യുന്നതു പോലെ അനായാസമായി ഇത് വൃത്തിയാക്കാനും സാധിക്കും.

കൈത്തോക്കുകള്‍ക്ക് പൊതുവെ റേഞ്ച് കുറവാണ്, 50 മീറ്റര്‍ വരെയെ നിറയൊഴിക്കാനാകൂ. ക്ലോസ് റേഞ്ച് കോമ്പാറ്റുകളില്‍(അടുത്ത് നിന്നുള്ള പോരാട്ടം) ഗ്ലോക്കിന് എതിരാളികളില്ല. ഈ കുഞ്ഞന്മാരുടെ ശ്രേണിയില്‍ ഗ്ലോക്ക് 32 ആണ് ഏറ്റവും ചെറുത്.

ഗ്ലോക്കുകളില്‍ 6, 12, 18 തിരകളുള്ള മാഗസിന്‍ ഉപയോഗിക്കാം. തോക്കിന്റെ നീളം കൂടുമെന്ന് മാത്രം. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ ഒരു വ്യത്യാസവുമുണ്ടാകില്ല. ഓട്ടോ റീലോഡ് (ഒരു വെടിയുണ്ട തോക്കില്‍ നിന്ന് പായുമ്പോള്‍ അടുത്തത് സ്വയം നിറയുന്ന സംവിധാനം) ഉള്ള ഏറ്റവും മികച്ച കൈത്തോക്കാണ് ഗ്ലോക്ക്. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് മോഡുകളിലും പ്രവര്‍ത്തിപ്പിക്കാം. അതായത്, ഓട്ടോമാറ്റിക് മോഡില്‍ തോക്കിന്റെ കാഞ്ചി വലിക്കുന്നത് മുതല്‍ അത് വിടുന്നത് വരെ വെടി പൊട്ടിക്കൊണ്ടിരിക്കും. സെമി ഓട്ടോമാറ്റികില്‍ ഓരോ കാഞ്ചി വലിയിലും ഓരോ ബുള്ളറ്റുകൾ പുറത്തേക്ക് പോകും.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും മറ്റും വ്യാപകമായി ഉപയോഗിച്ചവയാണ് ഓസ്ട്രിയയിലെ ആയുധനിര്‍മാണ കമ്പനിയുടെ ഈ കൈത്തോക്കുകള്‍. മറ്റ് കൈത്തോക്കുകള്‍ തോല്‍ക്കുന്നിടത്ത് ഗ്ലോക്ക് 'സഹോദരങ്ങള്‍' ആയിരത്തിലധികം റൗണ്ട് ഫയര്‍ ചെയ്താലും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കും.

Also Read 'രാഹുല്‍ ഗാന്ധിക്ക് നേരെ 'ലേസര്‍ തോക്ക്' പ്രയോഗിക്കാന്‍ ശ്രമം' എന്താണി ലേസര്‍ തോക്ക് ?

സ്വയരക്ഷയ്ക്ക് കൈത്തോക്ക് വാങ്ങാന്‍ അനുവാദമുള്ള അമേരിക്കയില്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയ്ക്കാണ് ഗ്ലോക്കുകള്‍ വിറ്റുപോകുന്നത്. ഓണ്‍ലൈനായും ആയുധങ്ങള്‍ വാങ്ങാന്‍ അനുമതിയുള്ളതിനാല്‍ ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. ചില ഫെഡറല്‍ യൂണിറ്റുകളില്‍ (സംസ്ഥാനങ്ങളില്‍) പെര്‍മിറ്റ് ഉണ്ടെങ്കിലേ ഇവ വാങ്ങാനാകൂ. തോക്ക് ഉപയോഗത്തെ പിന്തുണയ്ക്കുന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അമേരിക്കന്‍ സര്‍ക്കാരിനെ  ശക്തമായി സ്വാധീനിക്കാന്‍ കഴിയുമ്പോള്‍ വില്‍പന കൂടുകയും ചെയ്യും.

റൈഫിളുകളില്‍ എ കെ 47 പോലെയാണ് കൈത്തോക്കുകളില്‍ ഗ്ലോക്ക്. ഏറ്റവും വിശ്വസ്തന്‍, ഉപയോഗിക്കാന്‍ എളുപ്പം, കാര്യക്ഷമം.

First published: October 27, 2019, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading