പാക്ക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച ഗോവയിലെ കടക്കാരനെക്കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് ജനക്കൂട്ടം. ഗോവയിലെ കലൻഗൂട്ടിലാണ് സംഭവം. ഇവിടെ കട നടത്തുന്ന ഒരാൾ പാക്ക് ടീമിനെ പിന്തുണയ്ക്കുന്നുവെന്നു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
This Is How Indians Support Pakistan In Goa, India 🇮🇳#Travel #India pic.twitter.com/jlrVJQJ51z
— Davud Akhundzada (@Davud_Akh) February 22, 2023
കടക്കാരനും വ്ലോഗറും തമ്മിലുള്ള സംഭാഷണമാണ് ഈ വിഡിയോയിലുള്ളത്. ‘ആരൊക്കെയാണ് കളിക്കുന്നത്’ എന്നും ‘താങ്കൾ ന്യൂസീലൻഡിനെയാണോ പിന്തുണയ്ക്കുന്നത്’ എന്നും വ്ലോഗർ ചോദിക്കുമ്പോൾ തന്റെ പിന്തുണ പാക്കിസ്ഥാനാണെന്ന് ഇയാൾ മറുപടി നൽകുന്നു. ഒപ്പം ഈ ഭാഗത്ത് മുസ്ലീം സമുദായമാണെന്നും പറയുന്നുണ്ട്.
ഇതിനു പിന്നാലെ യുവാക്കളടക്കം ഒരുസംഘം വ്യാഴാഴ്ച കടക്കാരനെ ചോദ്യം ചെയ്യുകയും മാപ്പു പറയാൻ നിർബന്ധിക്കുകയുമായിരുന്നു. അതിന്റെ വിഡിയോ ചിലർ പകർത്തുകയും ചെയ്തു. ‘ഇതു പൂർണമായും കലൻഗൂട്ട് ഗ്രാമമാണ്. മതത്തിന്റെ പേരിൽ ഈ രാജ്യത്തെ വിഭജിക്കരുത്’ എന്ന് ഒരു പ്രതിഷേധക്കാരൻ കടക്കാരനോടു പറയുന്നത് വിഡിയോയിൽ കേൾക്കാം.
The man who was supporting Pakistan in Goa pic.twitter.com/jE8IidAf9K
— Madhur Singh (@ThePlacardGuy) February 24, 2023
മുട്ടുകുത്തി ഈ രാജ്യത്തെ ജനങ്ങളോടു മാപ്പു ചോദിക്കാൻ ആൾക്കൂട്ടം കടക്കാരനോടു ആവശ്യപ്പെട്ടപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും സമ്മർദ്ദമേറിയതോടെ മുട്ടുകുത്തി കൈകൾ ചെവിയിൽ ചേർത്തുപിടിച്ച് ഇയാൾ മാപ്പു ചോദിക്കുന്നുണ്ട്. തുടർന്ന് ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കാൻ ആൾക്കൂട്ടം ഇയാളെ നിർബന്ധിക്കുന്നതും വിഡിയോയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.