മൃഗങ്ങളെക്കുറിച്ചുള്ള വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരാടിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പലരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഡബ് ദച്ചു എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആടിന്റെ വായിലേക്ക് ഒരാൾ ബിയർ ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. അൽപം ബിയർ നൽകിയ ശേഷം ബാക്കി ഇയാൾ സ്വന്തം ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാൻ തുടങ്ങുകയാണ്. തനിക്ക് ബിയർ നൽകുന്നില്ലെന്നു കണ്ട ആട് ആക്രമണകാരിയായി ഇയാൾക്കു നേരെ പാഞ്ഞടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നീട് ഗ്ലാസിലെ ബിയർ നൽകിയാണ് ഇയാൾ ആടിനെ ശാന്തനാക്കിയത്.
ആട് ആക്രമിക്കാൻ ശ്രമിക്കുന്നത് ഇയാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്. ”എന്റെ ഒരു സുഹൃത്തിന് മദ്യം നൽകുന്നത് നിർത്തിയപ്പോൾ സംഭവിച്ചത് ഇതാണ്”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെട്ടെന്നു തന്നെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. ഇത്തരം രസകരമായ വീഡിയോകൾ പങ്കുവെയ്ക്കുന്നതിന് നന്ദി എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
സമാനമായ മറ്റു വീഡിയോകളുും ഇതേ ഇൻസ്റ്റഗ്രാം പേജിൽ മുൻപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സന്ദർശകർക്കു മുൻപിൽ നൃത്തം ചെയ്യുന്ന കരടികളുടെ വീഡിയോ ഇയാൾ മുൻപ് പങ്കുവെച്ചിരുന്നു. മൃഗങ്ങൾ തമ്മിലുള്ള സാങ്കൽപിക സംഭാഷണങ്ങളും ഡബ്ബ് ചെയ്ത് ഇയാൾ പോസ്റ്റ് ചെയ്യാറുണ്ട്.
ഒരു യുവതി ആനകളെ പ്രകോപിപ്പിക്കുന്ന വീഡിയോ മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഴപ്പഴം കാണിച്ച് കാട്ടാനയെ മുന്നോട്ടു നയിച്ച യുവതിയെ കൊമ്പൻ ആക്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതിയുടെ കൈയിലുണ്ടായിരുന്ന വാഴക്കുല കാണിച്ചായിരുന്നു ആനയെ വിളിച്ചുവരുത്തിയത്. ഒരു കൈയിൽ വാഴപ്പഴവും മറുകൈയിൽ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു.
യുവതി കൈയിലുണ്ടായിരുന്ന വാഴപ്പഴം ആനയ്ക്ക് നേരെ നീട്ടുന്നുണ്ടെങ്കിലും നൽകുന്നില്ല. ഇതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ആനയുടെ ആക്രമണത്തിൽ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral video