നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 'ആട് ഒരു ഭീകര ജീവി'; സര്‍ക്കാര്‍ ഓഫീസില്‍ കയറിയ ആട് രേഖകള്‍ കടിച്ചെടുത്ത് ഓടി; പിന്നാലെ ജീവനക്കാരനും

  Viral Video | 'ആട് ഒരു ഭീകര ജീവി'; സര്‍ക്കാര്‍ ഓഫീസില്‍ കയറിയ ആട് രേഖകള്‍ കടിച്ചെടുത്ത് ഓടി; പിന്നാലെ ജീവനക്കാരനും

  ഓഫീസില്‍ കയറി രേഖകള്‍ കടിച്ച് എടുത്തുകൊണ്ടു പോയ ആടും ആടിന്റ പുറകെ ഓടുന്ന ഉദ്യോഗസ്ഥനുമാണ് വീഡിയോയില്‍.

  • Share this:
   സര്‍ക്കാര്‍ ഓഫീസില്‍ കയറിയ ആട് രേഖകള്‍ അടങ്ങുന്ന ഫയല്‍ കടിച്ചെടുത്ത് ഓടി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഓഫീസില്‍ കയറി രേഖകള്‍ കടിച്ച് എടുത്തുകൊണ്ടു പോയ ആടും ആടിന്റ പുറകെ ഓടുന്ന ഉദ്യോഗസ്ഥനുമാണ് വീഡിയോയില്‍.

   പേപ്പറുകള്‍ കടിച്ചെടുത്ത് ആട് നില്‍ക്കുന്നതും ഒരു ഉദ്യോഗസ്ഥന്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. പിടിക്കപ്പെടും എന്നായതോടെ ആട് പേപ്പറുമായി അതിവേഗം പായുന്നതും വീഡിയോയിലുണ്ട്.   വീഡിയോ വൈറലായതോടെ വിശദീകരണവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ആട് കടിച്ചെടുത്തുകൊണ്ട് ഓടിയത് പ്രധാനപ്പെട്ട രേഖകള്‍ അല്ലെന്നും കാന്റീനിലെ ഉപയോഗശൂന്യമായ പേപ്പറുകളാണെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.   ഭക്ഷണം തൊണ്ടയില്‍ കുടങ്ങി; യുവാവിന് രക്ഷകരായി ഹോട്ടല്‍ വെയിറ്ററും പോലീസ് ഓഫീസറും

   സ്‌റ്റോറന്റില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാള്‍ക്ക് വെയിറ്ററുടെ ഹൈവേ പൊലീസ് ഓഫീസറുടെയും സമയോചിത ഇടപെടല്‍ മൂലം ജീവന്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മേശപ്പുറത്ത് വീണുപോവുകയായിരുന്നു.

   ഹോട്ടലില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ യുവാവിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതും വെയിറ്ററെ വിളിക്കുകയും ആയിരുന്നു. വെയിറ്റര്‍ ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. കൂടാതെ റസ്റ്റോറന്റില്‍ ഉണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതോടെ. യുവാവിന് ബോധം തിരിച്ചുകിട്ടി.

   സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചരിക്കുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുക്കുന്നത്. റസ്‌റ്റോറന്റിലുണ്ടായിരുന്നവരെയും വെയിറ്ററെയും പൊലീസ് ഓഫീസറെയും അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
   ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ യുവാവിനെ വെയിറ്ററും പൊലീസ് ഓഫീസറും ചേര്‍ന്ന് രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
   Published by:Jayesh Krishnan
   First published: