• HOME
 • »
 • NEWS
 • »
 • buzz
 • »
 • Murder | സുഡാനിൽ യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നു വർഷം തടവ്

Murder | സുഡാനിൽ യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നു വർഷം തടവ്

മുട്ടനാടിന്‍റെ ആക്രമത്തിൽ വാരിയെല്ലിന് പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഖാർത്തൂം: യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുട്ടനാടിന് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് വിചിത്രമായ ശിക്ഷാവിധി പുറപ്പെടുവിച്ചത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു വർഷം തടവ് ശിക്ഷയാണ് മുട്ടനാടിന് വിധിച്ചിരിക്കുന്നത്.

  ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയെയാണ് മുട്ടനാട് ആക്രമിച്ചത്. ആക്രമത്തിൽ വാരിയെല്ലിന് പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. അക്രമാസക്തനായ മുട്ടനാടിൽനിന്ന് യുവതിയെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർക്ക് സാധിച്ചില്ല. നിരവധിപ്പേർ നോക്കിനിൽക്കെയായിരുന്നു സംഭവം. ഇതേത്തുടർന്ന് മുട്ടനാടിനും ഉടമയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഉടമ നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയുമായിരുന്നു.

  ദിവസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. മുന്നു വർഷം തടവിന് മുട്ടനാടിനെ കോടതി ശിക്ഷിക്കുകയായിരുന്നു. അതേസമയം മുട്ടനാടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇത് കൂടാതെ മുട്ടനാടിന്‍റെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കോടതി വിധിപ്രസ്താവത്തിൽ പറയുന്നു.

  സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ടു, സിംഹം വിരൽ കടിച്ചെടുത്തു; ഞെട്ടിക്കുന്ന വീഡിയോ

  മൃഗശാലകളിൽ ആക്രമണകാരികളായ വന്യമൃഗങ്ങളുടെ (wild animals) കൂടിനടുത്തേക്ക് പോകുമ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ശ്രദ്ധിയ്ക്കേണ്ട കാര്യമാണ് സ്വന്തം സുരക്ഷ. ഇവയെ അങ്ങോട്ട് പോയി ഉപദ്രവിക്കാനോ, പ്രകോപിപ്പിക്കാനോ പാടുളളതല്ല. പലയിടങ്ങളിലും തുറന്ന കൂടുകൾ ഉള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈ സന്ദേശത്തിന്റെ പ്രസക്തിയാണ് ഇപ്പോൾ പുറത്തുവന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നത്.

  ഇന്റർനെറ്റിൽ വൈറലായ വീഡിയോയിൽ ഒരു മനുഷ്യൻ സിംഹത്തിന്റെ കൂടിന്റെ വേലിയിലൂടെ തന്റെ കൈ കടത്തി പലപല അംഗവിക്ഷേപങ്ങൾ കാട്ടുന്നുണ്ട്. തുടക്കം മുതലേ സിംഹം അതിൽ അസ്വസ്ഥനാണ് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. പക്ഷെ മനുഷ്യനുണ്ടോ അതിനെ വിടുന്നു. സിംഹം പലപ്പോഴായി മുഖം വെട്ടിത്തിരിച്ചും മറ്റും പ്രതികരിക്കുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പിൻവാങ്ങിയില്ല. ഒടുവിൽ സിംഹത്തിന്റെ വായിൽ കയ്യിടുന്നതും അത് സംഭവിച്ചു. (വീഡിയോ ചുവടെ)

  മനുഷ്യൻ രക്ഷപ്പെടാൻ പാടുപെടുമ്പോൾ സിംഹം അവന്റെ വിരൽ കടിച്ചു പിടിച്ചിരുന്നു. ജമൈക്ക മൃഗശാലയിലെ ഒരു സന്ദർശകൻ വേലിക്കെട്ടിലൂടെ സിംഹത്തെ ഓമനിക്കാൻ ശ്രമിച്ചതാണ് വിനയായത്. വിരലിലെ ഞരമ്പുകൾ ഒടിക്കുന്നതിന് മുമ്പ് ഏകദേശം ഒരടി വരെ നീളുന്നു. ഒടുവിൽ സിംഹത്തിന്റെ പിടി വിടുമ്പോൾ, അവശേഷിക്കുന്നത് ഒരു വെളുത്ത അസ്ഥികൂടം മാത്രമായ വിരൽ മാത്രമാണ്. വൈറൽ വീഡിയോ കാണുക:

  ജമൈക്കയിൽ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലുണ്ട്: 'മേനിനടിച്ചാൽ, നാണക്കേടുണ്ടാവും' എന്നാണത്. വീഡിയോ പോസ്റ്റ് ചെയ്ത ട്വിറ്റർ ഉപയോക്താവ് ഇത് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

  ഇയാൾ സിംഹത്തിന്റെ കൂട്ടിൽ ചെയ്യുന്ന പ്രവർത്തികൾ ചുറ്റും കൂടി നിന്നവർ മൊബൈൽ ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ സിംഹം വിരൽ കടിച്ചപ്പോൾ ഒരാൾ പോലും കടിയേറ്റയാളെ സഹായിക്കാൻ എത്തിയില്ല എന്നതും വിചിത്രവും. സ്വന്തമായി പിടിച്ചുവലിച്ചാണ് ഇയാൾ ഒടുവിൽ കടിയിൽ നിന്നും രക്ഷപെട്ടത്.
  Published by:Anuraj GR
  First published: