കൂട്ടം കൂടിയുള്ള ആരാധന തടഞ്ഞു: പൊലീസിന് നേരെ വാളെടുത്ത് സ്വയം പ്രഖ്യാപിത ആൾദൈവം

അധികം വൈകാതെ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ലാത്തി പ്രയോഗിച്ചതോടെ അനുയായികളും അപ്രത്യക്ഷരായി.

News18 Malayalam | news18-malayalam
Updated: March 25, 2020, 6:42 PM IST
കൂട്ടം കൂടിയുള്ള ആരാധന തടഞ്ഞു: പൊലീസിന് നേരെ വാളെടുത്ത് സ്വയം പ്രഖ്യാപിത ആൾദൈവം
UP GodWoman
  • Share this:
ലക്നൗ: ആരാധനയ്ക്കായി ഒത്തു ചേര്‍ന്ന ജനക്കൂട്ടത്തെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് നേരെ വാളു വീശി സ്വയം പ്രഖ്യാപിത വനിതാ ആൾദൈവം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ മെഹ്ദ പുർവയിലാണ് സംഭവം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് സംസ്ഥാനങ്ങൾ. ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിര്‍ദേശവുമുണ്ട്. ഇതെല്ലാം മറികടന്ന് നൂറുകണക്കിന് ഭക്തരാണ് ആൾദൈവത്തിന്റെ വീട്ടിൽ ഒത്തുകൂടിയത്. ‌‌‌

ഇവരെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് സ്വയം 'മാ ആദിശക്തി' എന്നു വിളിക്കുന്ന ആൾദൈവം വാളു വീശിയത്. രണ്ട് ട്രക്ക് നിറയെ പൊലീസുകാർ ഇവിടെയുണ്ടായിരുന്നു. ഇവരെ വാളുവീശി തടഞ്ഞ സ്ത്രീ, ആരാധന നടക്കുന്ന സ്ഥലത്തേക്ക് കടക്കാനും അനുവദിച്ചില്ല.. 'എന്നെ ഇവിടെ നിന്ന് മാറ്റാന്‍ ഒന്നു ശ്രമിച്ചു നോക്കു' എന്ന വെല്ലുവിളിയും മുഴക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈകാതെ തന്നെ വൈറലായി.

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

"നിങ്ങൾക്കും നിങ്ങളുടെ അനുയായികൾക്കും എതിരെ ഞങ്ങള്‍ കേസെടുക്കും.. ഇത് അവസാന അവസരമാണ്.. ഈ കൂട്ടായ്മ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങു അല്ലെങ്കിൽ ഞങ്ങൾ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ് ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു 'ദേവി'യുടെ പ്രകടനം. അധികം വൈകാതെ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ലാത്തി പ്രയോഗിച്ചതോടെ അനുയായികളും അപ്രത്യക്ഷരായി.

ആൾദൈവത്തെ പൊലീസ് വലിച്ചിഴച്ച് ജീപ്പിലെത്തിക്കുന്ന ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.

  

 
First published: March 25, 2020, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading