• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അന്ന് അമ്മയുടെ കൈ പിടിച്ചിറങ്ങിറങ്ങിയപ്പോ തീരുമാനമെടുത്തതാണ്, ഇത് നടത്തുമെന്ന്' അമ്മയുടെ വിവാഹത്തെക്കുറിച്ച് മകന്‍റെ കുറിപ്പ്

വിവാഹത്തിന് തടസങ്ങൾ ഒന്നുമില്ലായിരുന്നെന്നും ബന്ധുക്കളുമായി ആലോചിച്ചാണ് നടത്തിയതെന്നും ഗോകുൽ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

news18
Updated: June 11, 2019, 7:01 PM IST
'അന്ന് അമ്മയുടെ കൈ പിടിച്ചിറങ്ങിറങ്ങിയപ്പോ തീരുമാനമെടുത്തതാണ്, ഇത് നടത്തുമെന്ന്' അമ്മയുടെ വിവാഹത്തെക്കുറിച്ച്  മകന്‍റെ കുറിപ്പ്
വിവാഹത്തിന് തടസങ്ങൾ ഒന്നുമില്ലായിരുന്നെന്നും ബന്ധുക്കളുമായി ആലോചിച്ചാണ് നടത്തിയതെന്നും ഗോകുൽ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.
news18
Updated: June 11, 2019, 7:01 PM IST
കൊട്ടിയം: അമ്മയുടെ വിവാഹത്തെക്കുറിച്ച് മകൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണെന്നും ഇങ്ങനെ ഒരു കുറിപ്പ് വേണമോയെന്ന് ഒരുപാട് ആലോചിച്ച തീരുമാനിച്ചതാണെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. കൊട്ടിയം സ്വദേശിയായ ഗോകുൽ ശ്രീധർ ആണ് അമ്മയുടെ വിവാഹത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

സംശയത്തിന്‍റെയും പുച്ഛത്തിന്‍റെയും വെറുപ്പിന്‍റെയും കണ്ണുകൾ കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുതെന്നും അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ലെന്നും ഗോകുൽ കുറിപ്പിൽ വ്യക്തമാക്കുന്നു.

വിവാഹത്തിന് തടസങ്ങൾ ഒന്നുമില്ലായിരുന്നെന്നും ബന്ധുക്കളുമായി ആലോചിച്ചാണ് നടത്തിയതെന്നും ഗോകുൽ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് തനിക്ക് 15 വയസുള്ളപ്പോഴാണ് അമ്മയുടെ കൈ പിടിച്ച് വീട്ടിൽ നിന്നിറങ്ങിയതെന്നും ഇപ്പോൾ തനിക്ക് 23 വയസായെന്നും ഗോകുൽ പറഞ്ഞു. ആദ്യമൊന്നും അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നില്ലെന്നും ഗോകുൽ വ്യക്തമാക്കി.

Fact Check: രാജമ്മ നഴ്സ് തന്നെയാണോ രാഹുലിനെ അന്ന് ഏറ്റുവാങ്ങിയത് ?

ഗോകുൽ ശ്രീധറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്,

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
Loading...

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി...

അമ്മ💜 Happy Married Life...

First published: June 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...