• HOME
  • »
  • NEWS
  • »
  • buzz
  • »
  • കടലമ്മ കനിഞ്ഞു; തീരം നിറയെ സ്വർണാഭരണങ്ങൾ; കോരിയെടുത്ത് ഗ്രാമീണർ

കടലമ്മ കനിഞ്ഞു; തീരം നിറയെ സ്വർണാഭരണങ്ങൾ; കോരിയെടുത്ത് ഗ്രാമീണർ

കോവിഡിനെ തുടർന്ന് സാമ്പത്തികമായി തകർന്നിരിക്കുന്ന കാലത്ത് ദൈവത്തിന്റെ അനുഗ്രഹമെന്നാണ് ഗ്രാമീണർ പറയുന്നത്

Guaca

Guaca

  • Share this:
    ഇതുവരെ കാണാത്ത പല കാഴ്ച്ചകൾക്കും സാക്ഷിയായ വർഷമാണ് 2020. 2021 ന്റെ പടിവാതിലിൽ എത്തി നിന്നിട്ടും ഈ വർഷത്തെ അത്ഭുതങ്ങൾ അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ വെനസ്വേലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുമുള്ള വാർത്ത നോക്കൂ,

    മത്സ്യബന്ധനം ഉപജീവനമാക്കിയവരാണ് വെനസ്വേലയിലെ ഗുആക എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ. കടലിനെ ആശ്രയിച്ച് മാത്രം ജീവിക്കുന്നവർ. അവർക്ക് കടലമ്മ തന്നെ ഒരു അത്ഭുതം കാത്തുവെച്ചിരിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. അതെന്തായാലും ദൈവത്തിന്റെ സമ്മാനം എന്നാണ് ഗ്രാമവാസികൾ പറയുന്നത്.

    കഴിഞ്ഞ സെപ്റ്റംബറിലാണ് അത്ഭുതങ്ങളുടെ ആരംഭം. ഗ്രാമത്തിലെ 25 വയസ്സുള്ള യോൽമാൻ ലാർസ് എന്ന യുവാവിനാണ് ആദ്യ അനുഭവമുണ്ടായത്. കടൽ തീരത്തു നിന്നും ഒരു സ്വർണ മെഡലാണ് യോൽമാന് ലഭിച്ചത്. കന്യാമറിയത്തിന്റെ ചിത്രം പതിച്ച സ്വർണ പതക്കം കണ്ട് യോൽമാൻ അമ്പരന്നു. സഎന്താണ് സംഭവിച്ചതെന്നറിയില്ല, എവിടെ നിന്ന് വന്നുവെന്നും അറിയില്ല. ന്തോഷം കൊണ്ട് കരഞ്ഞു പോയെന്നാണ് യോൽമാൻ പറയുന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് തനിക്ക് കിട്ടിയ നിധിയെ കുറിച്ച് യോൽമാൻ കരുതുന്നത്.

    You may also like:പൂന്തോട്ടത്തിനായി പറമ്പിൽ കുഴിയെടുത്തു; കിട്ടിയത് 63 സ്വർണ നാണയങ്ങൾ

    ഭാര്യ പിതാവിനോടാണ് യോൽമാൻ ആദ്യം ഇക്കാര്യം പറയുന്നത്, പിന്നെ വളരെ പെട്ടന്ന് തന്നെ വാർത്ത ഗ്രാമം മുഴുവൻ കാട്ടുതീ പോലെ പടർന്നു. വാർത്ത കേട്ടതോടെ ഗ്രാമത്തിലെ 2000 ഓളം വരുന്ന ജനങ്ങൾ കൂട്ടത്തോടെ കടൽ തീരത്തേക്ക് കുതിച്ചെത്തി അന്വേഷണം തുടങ്ങി. കേട്ട വാർത്തകൾ സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് ആ തീരത്ത് നടന്നത്.

    You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

    കടൽ തീരത്തു നിന്നും സ്വർണം-വെള്ളഇ ആഭരണങ്ങളും സ്വർണക്കട്ടികളും കിട്ടിയെന്ന് നിരവധി പേർ അവകാശപ്പെടുന്നു. സ്വർണ മോതിരവും ആഭരണങ്ങളുമൊക്കെയാണ് പലർക്കും ലഭിച്ചത്. ഇതിനകം പലരും കിട്ടിയ ആഭരണങ്ങൾ വിറ്റ് പണമാക്കുകയും ചെയ്തെന്ന് ഡെയ് ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

    ഇപ്പോഴും എന്താണ് സംഭവിച്ചതെന്ന് ഗ്രാമത്തിലെ ആർക്കും വ്യക്തമായിട്ടില്ല. തീരത്ത് ഇത്രയും ആഭരണങ്ങൾ എങ്ങനെ അടിഞ്ഞെന്ന് കുറേ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും കോവിഡിനെ തുടർന്ന് സാമ്പത്തികമായി തകർന്നിരിക്കുന്ന കാലത്ത് ദൈവത്തിന്റെ അനുഗ്രഹമെന്ന് വിശ്വസിക്കാനാണ് ഗുആവക്കാർക്ക് താത്പര്യം.

    കരീബിയൻ കടലിനോട് ചേർന്നുള്ള ഗ്രാമമാണ് ഗുആക്ക. പാരമ്പര്യമായി മത്സ്യബന്ധനമാണ് ഇവിടുത്തുകാരുടെ ഉപജീവനമാർഗം.
    Published by:Naseeba TC
    First published: