നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Golden Ring | മദ്യത്തിന്റെ ഹാങ്ഓവർ മാറ്റാൻ വൈഡൂര്യം പതിച്ച മോതിരം; ഇസ്രായേലില്‍ കണ്ടെത്തിയ പുരാതന മോതിരത്തിന് പിന്നിലെ കഥ

  Golden Ring | മദ്യത്തിന്റെ ഹാങ്ഓവർ മാറ്റാൻ വൈഡൂര്യം പതിച്ച മോതിരം; ഇസ്രായേലില്‍ കണ്ടെത്തിയ പുരാതന മോതിരത്തിന് പിന്നിലെ കഥ

  പ്രതിവര്‍ഷം രണ്ട് മില്യണ്‍ ലിറ്റര്‍ വീഞ്ഞ് ഉല്‍പ്പാദിപ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നെന്നും വൈഡൂര്യം പതിച്ച ഈ പുരാതന സ്വര്‍ണ്ണ മോതിരം ഒരു ധനികന്‍ ധരിച്ചിരുന്നതായും ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്

  • Share this:
   ലോകത്തിലെ ഏറ്റവും വലിയ പുരാതന വൈന്‍ ഫാക്ടറിയില്‍ (wine factory) നിന്ന് വൈഡൂര്യം (amethyst) പതിച്ച സ്വര്‍ണ്ണ മോതിരം (golden ring) പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. മദ്യപിക്കുമ്പോഴുണ്ടാകുന്ന ഹാംഗോവര്‍ (hangover) തടയാനായാണ് ഈ മോതിരം ധരിക്കുന്നതെന്നാണ് വിശ്വാസം. മധ്യ ഇസ്രായേലിലെ യാവ്‌നെ നഗരത്തില്‍ ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഖനനത്തിലാണ് അതിശയകരമായ ഈ മോതിരം കണ്ടെത്തിയത്.

   ബൈസന്റൈന്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ വൈനറി ആണിത്. രാജ്യത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന യാവ്നെ നഗരത്തില്‍ നിന്ന് ഈ അത്ഭുതകരമായ മോതിരങ്ങളും ആയിരക്കണക്കിന് മണ്‍പാത്രങ്ങളും ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബൈസന്റൈന്‍ കാലഘട്ടത്തിലെ ഭീമാകാര വൈനറി ഇതേ സ്ഥലത്ത് കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്.

   ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് പ്രകാരം, ഇവിടെ പ്രതിവര്‍ഷം രണ്ട് മില്യണ്‍ ലിറ്റര്‍ വീഞ്ഞ് ഉല്‍പ്പാദിപ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നെന്നും വൈഡൂര്യം പതിച്ച ഈ പുരാതന സ്വര്‍ണ്ണ മോതിരം ഒരു ധനികന്‍ ധരിച്ചിരുന്നതായും ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ മോതിരങ്ങള്‍ ഏഴാം നൂറ്റാണ്ടിലുള്ളതാണ്. തന്റെ സമ്പത്തിന്റെ അടയാളമായി ഇവ അവസാനമായി ധരിച്ചത് ഉയര്‍ന്ന പദവിയിലുള്ള ഒരു വ്യക്തിയായിരിക്കാം. ഈ സാധ്യതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു വൈന്‍ ടേസ്റ്ററിലേയ്ക്കാണ്. എന്തെന്നാല്‍ പര്‍പ്പിള്‍ നിറത്തിലുള്ള വൈഡൂര്യ കല്ല് മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ പ്രതിരോധിക്കുമെന്നായിരുന്നു വിശ്വാസം. പര്‍പ്പിള്‍ നിറത്തിലുള്ള കല്ലുകള്‍ക്ക് ഹാംഗോവര്‍ തടയാന്‍ കഴിയുമെന്ന്, പുരാതന കാലത്ത് പരക്കെ വിശ്വസിച്ചിരുന്നു.

   അതേസമയം, ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐഎഎ) തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുതിയ കണ്ടെത്തല്‍ പങ്കുവെച്ചിട്ടുണ്ട്. വൈഡൂര്യത്തെ ബൈബിളിലും പരാമര്‍ശിച്ചിട്ടുണ്ടെന്നും അതിന് ഹാംഗ് ഓവര്‍ തടയല്‍ ഉള്‍പ്പെടെ നിരവധി രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. മോതിരം കണ്ടെത്തിയതാകട്ടെ, ബൈസന്റൈന്‍ കാലഘട്ടത്തിലെ വൈന്‍ ഫാക്ടറിക്ക് സമീപത്ത് നിന്നുമാണ്.

   വൈഡൂര്യങ്ങള്‍ ഇളം ലൈലാക്ക് നിറം മുതല്‍ കടും ചുവപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറത്തില്‍ വരെ കാണാറുണ്ട്. അക്കാലത്ത്, ക്രിസ്റ്റലിന്‍ ക്വാര്‍ട്സ് കല്ല് വളരെ വിലപ്പെട്ടതായി കണക്കാക്കിരുന്നു.

   ഇസ്രായേലി പുരാതന ജ്വല്ലറി വിദഗ്ധന്‍ ഡോ.അമീര്‍ ഗോലാനി പറയുന്നത്, ഈ മോതിരം ഒരു ധനികന്റേതാണെന്നാണ്. ഇത്തരമൊരു മോതിരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ധരിക്കാമെന്നും ഇദ്ദേഹം പറയുന്നു. മോതിരത്തിന് ഏകദേശം 1,400 വര്‍ഷം പഴക്കമുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

   ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് പറയുന്നത്, 75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് കണ്ടെത്തലിനായി പുരാവസ്തു ഗവേഷകര്‍ രണ്ട് വര്‍ഷത്തോളം ചെലവഴിച്ചുവെന്നാണ്. ഇസ്രായേലിന്റെ മധ്യമേഖലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആ കാലഘട്ടത്തില്‍ വിശുദ്ധ നഗരമായ ജറുസലേമിനൊപ്പം പ്രാധാന്യമുള്ള ഒരു സ്ഥലമാകുമായിരുന്നു ഇതും.
   Published by:Jayashankar AV
   First published:
   )}