• HOME
  • »
  • NEWS
  • »
  • buzz
  • »
  • GOLDEN TOILET KITCHEN FOUND IN RUSSIAN TRAFFIC POLICE OFFICER S MANSION DURING CORRUPTION PROBE

സ്വർണം കൊണ്ട് ടോയ്ലറ്റ്; കോഴ ആരോപണം നേരിടുന്ന ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട്ടിലെ കാഴ്ചകൾ

ആഡംബരങ്ങൾ നിറഞ്ഞ മുറികൾ, ഡെക്കറേഷനുകൾ, ബില്യാർഡ് ഹാൾ എന്നിവയ്ക്ക് പുറമേ കൗതുകമാകുന്നത് സ്വര്‍ണത്താൽ തീർത്ത ശുചിമുറിയുടെ ചിത്രങ്ങളാണ്. സ്വർണത്തിന്റെ ക്ലോസറ്റും സിങ്കും അടങ്ങുന്നതാണ് ശുചിമുറി.

Golden Bathroom

Golden Bathroom

  • Share this:
    മോസ്കോ: കോഴ ആരോപണം നേരിടുന്ന ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട് പരിശോധിക്കാനെത്തിയ അന്വേഷണം സംഘം ഞെട്ടി. റെയ്ഡിനിടയിൽ കണ്ട കാഴ്ചകൾ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. റഷ്യയിലാണ് സംഭവം. കേണൽ അലക്സി സഫോനോവ് എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു റെയ്ഡ്. അലക്സിയുടെ അത്യാഡംബര ബംഗ്ലാവിന്റെ ഉള്ളിലെ കാഴ്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

    Also Read- ഗണേശ വിഗ്രഹം അബദ്ധത്തിൽ വിഴുങ്ങി; മൂന്നു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

    ആഡംബരങ്ങൾ നിറഞ്ഞ മുറികൾ, ഡെക്കറേഷനുകൾ, ബില്യാർഡ് ഹാൾ എന്നിവയ്ക്ക് പുറമേ കൗതുകമാകുന്നത് സ്വര്‍ണത്താൽ തീർത്ത ശുചിമുറിയുടെ ചിത്രങ്ങളാണ്. സ്വർണത്തിന്റെ ക്ലോസറ്റും സിങ്കും അടങ്ങുന്നതാണ് ശുചിമുറി. രണ്ട് കോടിയോളം വില വരുന്ന വസ്തുക്കളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.

    പലതരം വ്യവസായങ്ങൾക്കായി വ്യാജ പെർമിറ്റുകൾ നൽകുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് അലക്സിയുടെ വീട്ടിൽ പൊലീസ് അന്വേഷണത്തിന് എത്തിയത്. ഇയാളും മറ്റ് 35 ഉദ്യോഗസ്ഥരും ചേർന്ന് മാഫിയ സംഘമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഇയാൾ 8 മുതൽ 15 വർഷം വരെ തടവിൽ കഴിയേണ്ടി വരും.

    വീഡിയോ കാണാം:



    കോഴ ആരോപണം നേരിട്ടതിന് പിന്നാലെ അലക്സി സഫൊനോവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സഫൊനോവ് ഉൾപ്പെടെ ആറു പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്വേഷണ സംഘം തന്നെയാണ് അവരുടെ വെബ്സൈറ്റിൽ സഫൊനോവിന്റെ ആഡംബര വീടിന്റെ കാഴ്ചകൾ പുറച്ചുവിട്ടത്.

    Also Read- അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു; ഇടിച്ചു കയറിയത് എബ്രഹാം ലിങ്കന്റെ വീട്ടിലേക്ക്

    രാജകീയ ഭവനങ്ങളെ തോൽപിക്കുന്ന വിധമായിരുന്നു വീട്ടിലെ കാഴ്ചകൾ. വില കൂടിയ കണ്ണാടി മുതൽ ബാത്ത്റൂം ഫിറ്റിങ്സുകൾ വരെ എല്ലാം ഉയർന്ന വിലയുള്ളത്. ബെഡ് റൂമിലെ കർട്ടൺ അടക്കം ലക്ഷങ്ങൾ വിലവരുന്നവര. കിടക്കയും രാജകീയമായി അലങ്കരിച്ച നിലയിലാണ്. അടുക്കളയിലും ആഡംബരത്തിന് കുറവില്ല. സ്വർണപ്പണികൾ അവിടെയുമുണ്ട്. സ്വർണപൂശിയ അലമാരയും കാണാം. കോണിപ്പടിയുടെ കൈവരിയിലും സീലിങ്ങിലുമമെല്ലാം സ്വർണപാളികൾ കൊണ്ടാണ് നിർമിച്ചിരുന്നത്.
    English Summary: A Russian police officer has been recently dismissed from his duties due to corruption charges put against him. The police officer has been identified as Colonel Alexey Safonov of Russia's Stavropol region. He is reportedly accused of running a mafia gang along with his 35 officers. A few pictures of the officer's house were released by the anti-corruption investigators where gold is seen nicely decorated on toilet seats and bathrooms. The 45-year-old officer allegedly extracted money from motorists.
    Published by:Rajesh V
    First published:
    )}