• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഹിന്ദുകഞ്ഞി'ക്ക് കിടിലൻ മറുപടി


Updated: April 2, 2018, 9:11 PM IST
'ഹിന്ദുകഞ്ഞി'ക്ക് കിടിലൻ മറുപടി

Updated: April 2, 2018, 9:11 PM IST
ചേർത്തലയിൽ പ്രവർത്തനം ആരംഭിച്ച സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിൽ നിന്നും കഴിച്ചശേഷം, ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഹിന്ദു ഹെൽപ്പ് ലൈൻ പ്രവ‌ർത്തകൻ പ്രതീഷ് വിശ്വനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ വർഗീയ പരാമർശങ്ങളാണ് വിവാദമായത്. കഞ്ഞി വിളമ്പിയ ഹിന്ദു സഹോദരന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. പ്രതീഷിന് കഞ്ഞി വിളമ്പി തന്നത് താനാണെന്നും, താന്‍ ഹിന്ദു അല്ലെന്നും പറഞ്ഞുകൊണ്ടാണ് ജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കിൽ
ഹിന്ദുവെന്ന് വിളിക്കുന്നതില്‍ വിരോധമില്ലെന്നും ജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്



സിപിഎമ്മിന്‍റെ ജനകീയ ഭക്ഷണശാലയില്‍ കയറി കഞ്ഞി കുടിച്ചുവെന്നും, നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നുവെന്നു പറഞ്ഞുകൊണ്ടുമാണ് പ്രതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നൽകിയ ഹിന്ദു സഖാക്കൾക്ക് നന്മ വരട്ടെ....'' എന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പ്രതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

First published: March 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍