ഇന്റർഫേസ് /വാർത്ത /Buzz / 'ഹലോ കേള്‍ക്കുന്നുണ്ടോ...കേള്‍ക്കുന്നുണ്ടോ....'; ഫേസ്ബുക്കിനെ ട്രോളി ഗൂഗിളും ട്വിറ്ററും

'ഹലോ കേള്‍ക്കുന്നുണ്ടോ...കേള്‍ക്കുന്നുണ്ടോ....'; ഫേസ്ബുക്കിനെ ട്രോളി ഗൂഗിളും ട്വിറ്ററും

Image Twitter

Image Twitter

പണിമുടക്കിന് ശേഷം തിരിച്ചെത്തിയ ഫേസ്ബുക്കിനെ കാത്തിരുന്നത് ട്രോള്‍മഴയായിരുന്നു.

  • Share this:

ലോകവ്യാപകമായി ഫേസ്ബുക്കും അതിന്റെ ആശയവിനിമയ പ്ലാറ്റഫോമുകളും നിശ്ചലമായതോടെ കോളടിച്ചത് സിഗ്നലിനാണ്. നിരവധി പേരാണ് സിഗ്നലിലേക്ക് എത്തിയത്. കമ്പനി ഇക്കാര്യം വ്യകത്മാക്കുകയും ചെയ്തു. ഏഴു മണിക്കൂര്‍ ആണ് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. എന്നാല്‍ പണിമുടക്കിന് ശേഷം തിരിച്ചെത്തിയ ഫേസ്ബുക്കിനെ കാത്തിരുന്നത് ട്രോള്‍മഴയായിരുന്നു.

ഒട്ടും മടിക്കാതെ കിട്ടിയ തക്കം ഗൂഗിളും ട്വിറ്ററും ഫേസ്ബുക്കിനെ പരിഹസിച്ച് രംഗത്തെത്തിയിരന്നു. ഇതു കൂടാതെയാണ് ട്രോളന്മാരുടെ വക. ഇപ്പോഴും അതിന്റെ അലയോലികള്‍ നിര്‍ത്തിയിട്ടില്ല. സിമ്മിനെ കുറ്റംപറഞ്ഞും സക്കര്‍ബര്‍ഗിനെ പരിഹസിച്ചും ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ കളം പിടിച്ചു.

തടസ്സം നേരിട്ടതിനുള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഫേസ്ബുക്കിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ട്രോളുകള്‍ അവസാനിപ്പിക്കാന്‍ ട്രോളന്മാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ചില്ലറ നഷ്ടമല്ല സക്കര്‍ബര്‍ഗറിന് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏഴു ബില്യണ്‍ ഡോളറാണ് നഷ്ടമുണ്ടായിരിക്കുന്നത് ഏകദേശം 52,000 കോടി രൂപയോളം വരും.

സേവനങ്ങള്‍ തടസമുണ്ടായതിന് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. തടസമുണ്ടായതില്‍ ഖേദിക്കുന്നെന്നും പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്ന കാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു ലോകവ്യാപകമായി ഫേസ്ബുക്കും അതിന്റെ പ്ലാറ്റ്ഫോമുകളും നിശ്ചലമായത്. ആറു മണിക്കൂറ് വേണ്ടിവന്നു പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍. വാട്സ്ആപ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി ട്വീറ്ററിലൂടെ കമ്പനി സ്ഥിരീകരിച്ചിരുന്നു.

ഏതായാലും ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളുടെ പണിമുടക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓഹരി മൂല്യം 5.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോടെ സുക്കറിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി. ബ്ലൂംബെര്‍ഗ് ബില്യണയേര്‍സ് ഇന്റക്സില്‍, അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്സിന് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് സുക്കര്‍ബര്‍ഗ് വീണു. ആഴ്ചകള്‍ക്കിടയില്‍ നഷ്ടമായത് 20 ബില്യണ്‍ ഡോളറോളമാണ്.

First published:

Tags: Facebook, Google, Signal, Troll, Twitter