നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • New Year’s Eve 2021 | പുതുവർഷത്തെ വരവേൽക്കാൻ വർണാഭമായ അലങ്കാരങ്ങളുമായി ഗൂഗിൾ ഡൂഡിൽ

  New Year’s Eve 2021 | പുതുവർഷത്തെ വരവേൽക്കാൻ വർണാഭമായ അലങ്കാരങ്ങളുമായി ഗൂഗിൾ ഡൂഡിൽ

  ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ പാര്‍ട്ടികളും ആഘോഷങ്ങളും നടത്തി മനോഹരമാക്കുന്ന രാത്രിയാണ് ഡിസംബർ 31

  • Share this:
   പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഗൂഗിള്‍ ഡൂഡിൽ (Google doodle). വർണാഭമായ അലങ്കാരങ്ങളാണ് പുതുവർഷത്തോട് അനുബന്ധിച്ച് ഗൂഗിൾ ഡൂഡിലിൽ ഒരുക്കിയിരിക്കുന്നത്. ഒരു കാൻഡി പോപ്പറിന് മുകളിലാണ് ഇത്തവണ 2021 എന്ന് എഴുതിച്ചേർത്തിരിക്കുന്നത്. ഗൂഗിളിന്റെ ആദ്യ അക്ഷരമായ 'ജി' ജാക്ക്‌ലൈറ്റുകളും പാര്‍ട്ടി ക്യാപ്പും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഹോംപേജില്‍ 'പുതുവര്‍ഷത്തില്‍ മുഴങ്ങുന്നതിനായി' ഒരു ക്ലോക്ക് അവതരിപ്പിച്ചിരുന്നു.

   ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഒരു വര്‍ഷത്തിലെ ഏറ്റവും അവസാന ദിനമായ ഡിസംബര്‍ 31 രാത്രി പുതുവത്സര രാവായാണ് ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ പാര്‍ട്ടികളും ആഘോഷങ്ങളും നടത്തി മനോഹരമാക്കുന്ന രാത്രിയാണ് ഡിസംബർ 31. പുതുവര്‍ഷത്തില്‍ അനാരോഗ്യകരമായ ജീവിതശൈലികളും മാറ്റാൻ ആഗ്രഹിക്കുന്ന സ്വഭാവങ്ങളുമൊക്കെ ഉപേക്ഷിക്കാന്‍ പലരും തീരുമാനങ്ങൾ എടുക്കാറുണ്ട്. മറ്റുചിലര്‍ പുതുവർഷത്തിൽ വ്യക്തിപരമായ ചില ലക്ഷ്യങ്ങള്‍ നേടാനുള്ള ദൃഢനിശ്ചയമാകും എടുക്കുക.

   Also read: സെൽഫ് ട്രോളും, ചില വീട്ടുകാര്യങ്ങളുമായി പുതുവർഷം കേശുവിന്റെയൊപ്പം

   എന്നാൽ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും അവസാനിക്കുന്നത് ആശങ്ക നിറഞ്ഞ ചുറ്റുപാടിലാണ്. കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ഒമിക്രോണ്‍ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ലോകം പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പല രാജ്യങ്ങളിലും ഈ പശ്ചാത്തലത്തില്‍ കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പുതുവത്സര ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട് സർക്കാരുകൾ ബീച്ചുകളിലും സ്വകാര്യ സ്ഥലങ്ങളിലുമുള്ള എല്ലാ ആഘോഷങ്ങളും നിരോധിച്ചു. അതേസമയം ഗോവയിൽ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനോ റെസ്റ്റോറന്റുകളില്‍ പ്രവേശിക്കുന്നതിനോ കോവിഡ് -19 നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി.

   പുതുവത്സര ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് കേരളവും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒത്ത് ചേരുന്ന ഒരു പരിപാടിയും രാത്രി പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയ്യില്‍ കരുതണം. ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും രാത്രി പത്ത് മണിയോടെ അടയ്ക്കണം. ഒമിക്രോണ്‍ ആശങ്കയില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

   24 മണിക്കൂറിനുള്ളില്‍ അണുബാധകള്‍ 27% വര്‍ദ്ധിച്ചതിനാല്‍ കോവിഡ് -19 കേസുകളുടെ ദൈനംദിന എണ്ണത്തില്‍ രാജ്യം ഭയാനകമായ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യം മറ്റൊരു തരംഗത്തെ ഭയപ്പെടുന്നതിനിടെയാണ് മൂന്ന് ദിവസത്തിനിടെ കേസുകളുടെ എണ്ണം 2.6 മടങ്ങ് വര്‍ദ്ധിച്ചത്.

   Summary: As the world is set to welcome another new year, Google joins the celebration with an interactive doodle featuring animated candy, confetti and lights. It features a special candy popper with 2021 written on it. Happy New Year!
   Published by:user_57
   First published:
   )}