• HOME
  • »
  • NEWS
  • »
  • buzz
  • »
  • Google Maps | ഇടത്തേക്ക് തിരിഞ്ഞ്, ആ മാവിലോട്ട് വിട്ടോ; ഗൂഗിൾ മാപ്പ് വീണ്ടും 'പണി' കൊടുത്ത കഥ ട്വിറ്ററിൽ

Google Maps | ഇടത്തേക്ക് തിരിഞ്ഞ്, ആ മാവിലോട്ട് വിട്ടോ; ഗൂഗിൾ മാപ്പ് വീണ്ടും 'പണി' കൊടുത്ത കഥ ട്വിറ്ററിൽ

ഗൂഗിൾ മാപ്‌സ് നിർദ്ദേശമനുസരിച്ച് വണ്ടിയോടിക്കേണ്ടത് അടുത്തുള്ള മാവിലേക്ക്! തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ഒരാൾ രംഗത്ത്

ഗൂഗിൾ മാപ്പ് (പ്രതീകാത്മക ചിത്രം)

ഗൂഗിൾ മാപ്പ് (പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    നമ്മളിൽ പലർക്കും ഒഴിച്ചുകൂടാനാവാത്ത ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്സ് (Google Maps). അജ്ഞാതമായ സ്ഥലങ്ങളിൽ ദിശകൾ നൽകുമ്പോൾ, നാട്ടിലെ ചായ വിൽപ്പനക്കാരുടെ ദൗത്യം ലഘൂകരിക്കാൻ ഈ മാപ്പിനെക്കൊണ്ടായിട്ടുണ്ട്. ആളുകൾ ഇന്ന് ഇതിനെ വളരെയധികം ആശ്രയിക്കുന്നു. അതേസമയം, ഈ ആപ്പ് തകരാറുകളിൽ നിന്ന് സുരക്ഷിതവുമല്ല, മാത്രമല്ല പലപ്പോഴും തെറ്റായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാവുന്നത്ര തമാശയായി മാറിയിരിക്കുകയാണ് ഗൂഗിൾ മാപ്പിന്റെ ഏറ്റവും പുതിയ വിശേഷം. ഗൂഗിൾ മാപ്‌സ് തന്നെ ഒരു കുറ്റിക്കാട്ടിലേക്ക് നയിച്ചുവെന്നും ഒരു മാവിലേക്ക് വാഹനമോടിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ട്വിറ്ററിൽ കുറിച്ചു.

    @CallmeAlfredo എന്ന ഉപയോക്താവ് ഒരു ട്വീറ്റിൽ എഴുതി, “ഞങ്ങളെ കുറ്റിക്കാട്ടിലേക്ക് നയിക്കുകയും, 'ഇടത്തേക്ക് തിരിയുക' എന്ന് പറയാൻ ധൈര്യം കാണിക്കുകയും ചെയ്തു. അതെങ്ങോട്ടാ? മാവിലേക്കോ?" എന്ന് അയാൾ ട്വീറ്റ് ചെയ്തു.



    ട്വീറ്റ് വൈറലായതോടെ സംഭവത്തിന്റെ വിശ്വാസ്യത പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി.





    ഇതാദ്യമായല്ല ഗൂഗിൾ മാപ്‌സിൽ ഒരു പിശക് വൈറലാകുന്നത്. ഈ വർഷം ആദ്യം, ഒരു തകരാർ ഉണ്ടായി ഗൂഗിൾ മാപ്‌സ് തെറ്റായ സ്ഥലത്തേക്ക് നയിച്ചതിന് ശേഷം ഇന്തോനേഷ്യൻ യുവാവ് അപരിചിതയായ യുവതിയെ വിവാഹം കഴിക്കേണ്ടി വന്നു. മാധ്യമ റിപോർട്ടുകൾ പ്രകാരം ഒരേ ഗ്രാമത്തിൽ ഒരു വിവാഹവും വിവാഹ നിശ്ചയവും ഉൾപ്പെടെ രണ്ട് ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഈ അബദ്ധം ഉണ്ടായതത്രെ.

    27 കാരിയായ വധു ഉൾഫ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: "താൻ വിവാഹത്തിനായി ഒരുങ്ങുമ്പോൾ ഈ അബദ്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. മലായ് മെയിൽ പറയുന്നതനുസരിച്ച്, വധുവിന്റെ കുടുംബം അതിഥികളെ സ്വാഗതം ചെയ്യുകയും അവർക്ക് ലഘുഭക്ഷണം നൽകുകയും ചെയ്തു. എന്നിരുന്നാലും, താമസിയാതെ വരന്റെ കുടുംബത്തിലെ ഒരു അംഗം അവരുടെ അബദ്ധം മനസ്സിലാക്കി. കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണത്തെത്തുടർന്ന് ഭാഗ്യവശാൽ വലിയൊരു പിഴവ് ഒഴിവായി കിട്ടുകയായിരുന്നു.
    Published by:user_57
    First published: