• HOME
 • »
 • NEWS
 • »
 • buzz
 • »
 • Google Map Helps Police | 20 വര്‍ഷക്കാലമായി ഒളിവിലായിരുന്ന പ്രമുഖ കുറ്റവാളി പിടിയിൽ; പോലീസിനെ തുണച്ചത് ഗൂഗിൾ മാപ്പ്

Google Map Helps Police | 20 വര്‍ഷക്കാലമായി ഒളിവിലായിരുന്ന പ്രമുഖ കുറ്റവാളി പിടിയിൽ; പോലീസിനെ തുണച്ചത് ഗൂഗിൾ മാപ്പ്

ഗൂഗിള്‍ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ ചിത്രത്തിൽ ഇയാളെപ്പോലെ തോന്നിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.

 • Last Updated :
 • Share this:
  കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന ഒരു പ്രമുഖ കുറ്റവാളിയെ ഗൂഗിള്‍ മാപ്പിന്റെ (Google Maps) സഹായത്തോടെ ഇറ്റാലിയന്‍ പോലീസ് (Italian Police) പിടികൂടി. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 61 കാരനായ ജിയോച്ചിനോ ഗാമിനോയെ സ്പെയിനിലെ (Spain) ഗാലപാഗറില്‍ വെച്ചാണ് കണ്ടെത്തിയത്. അവിടെ അദ്ദേഹം വ്യാജ പേരില്‍ കഴിയുകയായിരുന്നു. തലസ്ഥാനമായ മാഡ്രിഡിന് (Madrid) സമീപത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

  ഗൂഗിള്‍ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ ചിത്രത്തിൽ ഇയാളെപ്പോലെ തോന്നിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. "പരമ്പരാഗത രീതിയിൽ നടത്തിവന്ന അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ ഈ കാഴ്ചാ ചിത്രം ഞങ്ങളെ സഹായിച്ചു'', ഇറ്റാലിയന്‍ ആന്റി-മാഫിയ പോലീസ് യൂണിറ്റിന്റെ (ഡിഐഎ) ഡെപ്യൂട്ടി ഡയറക്ടര്‍ നിക്കോള ആള്‍ട്ടീരിയോ പറഞ്ഞു.

  സ്റ്റിഡ എന്ന് വിളിക്കപ്പെടുന്ന സിസിലിയന്‍ മാഫിയ ഗ്രൂപ്പിലെ അംഗമായിരുന്നു ഗാമിനോ. 2002ല്‍ ഇയാള്‍ റോമിലെ റെബിബിയ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കൊലപാതകത്തിന് 2003ല്‍ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും ചെയ്തു. ഗാമിനോ ഇപ്പോള്‍ സ്പെയിനില്‍ കസ്റ്റഡിയിലാണെന്നും ഫെബ്രുവരി അവസാനത്തോടെ ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആള്‍ട്ടിറോ പറഞ്ഞു.

  "നിങ്ങള്‍ എങ്ങനെ എന്നെ കണ്ടെത്തി? 10 വര്‍ഷമായി ഞാന്‍ എന്റെ കുടുംബത്തെ പോലും വിളിച്ചിട്ടില്ല", അറസ്റ്റിലായതിന് ശേഷം പോലീസിനോടുള്ള ഗാമിനോയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.

  1984-ലാണ് ഗാമിനോ ആദ്യമായി അറസ്റ്റിലായത്. കൊലപാത കേസിലും മാഫിയയുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഗാമിനോയെ പൊലീസ് തേടുകയായിരുന്നു. 1998-ല്‍ ബാഴ്സലോണയില്‍ വെച്ച് രണ്ടാം തവണയും അദ്ദേഹം അറസ്റ്റിലായി. പിന്നീട് അയാൾ റോമിലെ റെബിബിയ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. 2002ല്‍, ജയിലില്‍ ഒരു സിനിമയുടെ നിര്‍മ്മാണത്തിന്റെ ബഹളത്തിനിടെ അദ്ദേഹം വീണ്ടും രക്ഷപ്പെട്ടു.

  Viral Video | ഗര്‍ഭിണിയായ യുവതിയ്ക്ക് ഡെലിവറി ബോയ് നല്‍കിയ സന്ദേശം നിങ്ങളെയും വികാരാധീനരാക്കും; വൈറൽ വീഡിയോ

  ഇതാദ്യമായല്ല ഒളിവില്‍പ്പോയ കുറ്റവാളികളെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, യൂട്യൂബിലെ പാചക വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മാര്‍ക്ക് ഫെറന്‍ ക്ലോഡ് ബിയാര്‍ട്ട് എന്ന മാഫിയ തലവൻ കരീബിയന്‍ ദ്വീപില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു. 2014ല്‍ ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ നെതര്‍ലാന്‍ഡില്‍ 'എന്‍ഡ്രാംഗെറ്റ' മാഫിയയിലെ കാസിയോള വംശത്തിന് വേണ്ടി കൊക്കെയ്ന്‍ കടത്തിയതിന് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് മുതല്‍ ബിയാര്‍ട്ട് ഒളിവിലായിരുന്നു.

  Longest Name | പേരിൽ ആയിരം അക്ഷരം; ജനന സർട്ടിഫിക്കറ്റിന് രണ്ടടി നീളം; ലോകത്തെ നീളം കൂടിയ പേരിന്റെ ഉടമയെ പരിചയപ്പെടാം

  അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബൊക്ക ചിക്കയില്‍ ഇറ്റാലിയന്‍ പ്രവാസി സമൂഹത്തിനിടയില്‍ ബിയാര്‍ട്ട് ശാന്തമായ ജീവിതം നയിക്കുകയായിരുന്നു. തന്റെ പാചക വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളില്‍ ഒരിക്കല്‍ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും ശരീരത്തിലെ ടാറ്റൂകള്‍ വെച്ച് പോലീസ് അദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു.
  Published by:Jayashankar AV
  First published: