ലോകമെമ്പാടുമുള്ള ആളുകള്‍ വഴികണ്ടെത്താനായി ഗൂഗിള്‍ മാപ്പ്സിനെയാണ് ആശ്രയിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ സാധാരണയായി നഗരപ്രദേശങ്ങളില്‍ കൃത്യമായിത്തന്നെ വഴികണ്ടെത്താന്‍ നമ്മെ സഹായിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഗ്രാമപ്രദേശങ്ങളിലേക്കോ, അല്ലെങ്കില്‍ മറ്റു ഉള്‍പ്രദേശങ്ങളിലോ ഒക്കെയുള്ള റോഡുകളില്‍ അത് യാത്രക്കാരെ പലപ്പോഴും വഴി തെറ്റിക്കാറുണ്ട്. രാജസ്ഥാനില്‍ അടുത്തിടെ ഇത്തരം ഒരു സംഭവം നടന്നിരുന്നു. ഗൂഗിള്‍ മാപ്സിന്റെ സഹായത്തോടെ ഉദയ്പൂരിലേക്ക് യാത പോയ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ ഒരു ഗ്രാമത്തില്‍ വഴിതെറ്റുകയായിരുന്നു.
കാര്ട്ടോക്കില് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജര്‍മ്മനിയില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നുമുള്ള ഒരു കൂട്ടം വിനോദസഞ്ചാരികള്‍ അവരുടെ ഐ 10 വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്. അവസാനം അവര്‍ എത്തിച്ചേര്‍ന്നത് ഒരു ചെളിക്കുണ്ടില്‍. യാത്രയ്ക്ക് പൂര്‍ണ്ണമായും സജ്ജമാകാത്ത ഒരൊറ്റ പാതയിലൂടൊയും മാപ്പ് അവരെ കൊണ്ടുപോയിരുന്നു. രാജസ്ഥാനിലെ മെനാറിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
Also Read-വളർത്തുനായയുടെ വിയോഗത്തിൽ വിതുമ്പി ഒരു ഗ്രാമം; അനുശോചന പരിപാടിയിൽ പങ്കെടുത്തത് 50 പേർ
യാത്രാ സംഘം നവാനിയ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷന്‍ വേഗതയേറിയ മറ്റൊരു റൂട്ട് കാണിക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ തന്നെ യാത്രക്കാര്‍, ആ ബദല്‍ റൂട്ട് തിരഞ്ഞെടുത്ത് യാത്ര തുടര്‍ന്നതാണ് അബദ്ധമായിത്തീര്ന്നത്. വിനോദസഞ്ചാരികള്‍ക്ക് തങ്ങളുടെ യാത്ര ചെളി നിറഞ്ഞ ഒരു ചതുപ്പിലാണ് അവസാനിപ്പിക്കേണ്ടി വന്നത്. തുടക്കത്തില്‍ റോഡ് ശരിയായിരുന്നുവെങ്കിലും അതിലൂടെ മുന്നേറുമ്പോള്‍ വഴി മോശമാണെന്ന് പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
റോഡ് അതി ദുര്‍ഘടമായിരുന്നുവെന്നും ടയറുകളില്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വന്ന് കാര്‍ ചതുപ്പിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഒടുവില്‍, അത് ഒറ്റവരിയിലുള്ള റോഡിന്റെ ചതുപ്പുള്ള പ്രദേശത്ത് കുടുങ്ങി. വിനോദസഞ്ചാരികള്‍ കുടുങ്ങിയ റോഡ് വളരെ ഭയാനകമായ അവസ്ഥയിലായിരുന്നു. ആ പ്രദേശത്തെ നാട്ടുകാര്‍ പോലും മഴ സമയത്ത് ഇത് ഉപയോഗിക്കുമായിരുന്നില്ല. ഒരു ട്രാക്ടര്‍ പോലെ വലുപ്പമുള്ള മറ്റൊരു വാഹനവും മുമ്പ് ആ റോഡില്‍ കുടുങ്ങിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കാര്‍ കുടുങ്ങിയ ശേഷം വിനോദസഞ്ചാരികള്‍ ട്രാക്ടറും കയറും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സുഹൃത്തുക്കളേയും പ്രദേശവാസികളേയും വിളിച്ചുവരുത്തുകയായിരുന്നു.
Also Read-അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം: വിശേഷ ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും, ഉദ്ധരണികളും
അവര്‍ കുടുങ്ങിയ പ്രദേശം, ആളൊഴിഞ്ഞ ഒറ്റപ്പെട്ട ഒന്നായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന ട്രാക്ടര്‍ ആ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിക്കേണ്ടിവന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവരുടെ കാര്‍ ചതുപ്പില്‍ കുടുങ്ങിയത്, വൈകുന്നേരം 6 മണിയോടെ അത് പുറത്തെടുക്കുകയും ചെയ്തു. കാറിന്റെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ട്രാക്ടറിന് ഏതാണ്ട് രണ്ട് മണിക്കൂര്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും വഴികളും താമസസ്ഥലങ്ങളും ഭക്ഷണശാലകളും എന്നിങ്ങനെ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഗൂഗിള്‍ മാപ്സ്. എന്നിരുന്നാലും ഗൂഗിള്‍ മാപ്സ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.