നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എന്നാലും എന്റെ ഗൂഗിൾ, ഇങ്ങനെയൊക്കെ പറയാമോ; അവിവാഹിതർക്ക് അത്രയ്ക്ക് സന്തോഷമുണ്ടോ?

  എന്നാലും എന്റെ ഗൂഗിൾ, ഇങ്ങനെയൊക്കെ പറയാമോ; അവിവാഹിതർക്ക് അത്രയ്ക്ക് സന്തോഷമുണ്ടോ?

  "unworried" എന്ന പദത്തിന്റെ അർത്ഥമായി ഗൂഗിൾ ട്രാൻസലേറ്റിൽ വന്ന അർത്ഥം കണ്ട് ചിരക്കണോ ചിന്തിക്കണോ എന്ന അവസ്ഥയിലാണ്

  google translate

  google translate

  • Share this:
   Unmarried, unworried എന്നീ രണ്ട് വ്യത്യസ്ത വാക്കുകൾ തമ്മിൽ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമാണുള്ളത്. എന്നാൽ രണ്ടിന്റേയും അർത്ഥങ്ങൾ വളറെ പ്രധാനപ്പെട്ടതാണ്. രണ്ടും ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. അത് ഗൂഗിൾ ആയാലും ശരി, ഗൂഗിൾ ഉപയോഗിക്കുന്നവാരായാലും ശരി. ഗൂഗിൾ ട്രാൻസലേറ്റിൽ ചില വാക്കുകളുടെ അർത്ഥങ്ങൾ കണ്ട് അന്തംവിട്ട് ചിരി അടക്കാനാകാത്ത പല അവസരങ്ങളും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷിലുള്ള പല വാക്കുകളുടേയും പ്രാദേശിക അർത്ഥങ്ങൾ വായിച്ച് ഗൂഗിൾ ശരിക്കും എന്തായിരിക്കും ഉദ്ദേശിച്ചത് എന്ന് തലപുകക്കേണ്ടി വരും പലപ്പോഴും.

   സമാനമാമായ ഒരു സംഭവമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അൺവറീഡ് "unworried" എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥമായി ഗൂഗിൾ ട്രാൻസലേറ്റിൽ വന്ന വാക്ക് കണ്ട് ചിരക്കണോ ചിന്തിക്കണോ എന്ന അവസ്ഥയിലാണ് നെറ്റിസൺസ്. ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ ആണ് ട്വിറ്ററിലെ ചിരിപ്പൂരത്തിന് തിരികൊളുത്തിയത്.   'ദുഃഖമില്ലാത്ത', 'ശാന്തമായ' എന്നൊക്കെ അർത്ഥം വരുന്ന unworried ന് ഗൂഗിൾ ട്രാൻസലേറ്റ് പ്രകാരം അർത്ഥം അവിവിഹതർ എന്നാണ്. എന്തായാലും ഗൂഗിൾ ട്രാൻസലേഷൻ ഇതിനകം വൈറലാണ്. അബദ്ധമാണെങ്കിലും ഏറെ ചിന്തിപ്പിക്കുന്നതും ശരിക്കും അർത്ഥവത്തുമാണ് ഈ ഗൂഗിൾ ട്രാൻസലേഷൻ എന്ന് നെറ്റിസൺസ് പറയുന്നു.


   യഥാർത്ഥത്തിൽ ടെൻഷനും വ്യാകുലതയുമൊന്നുമില്ലാത്തവർ അവിവാഹിതരാണെന്ന സത്യം ഗൂഗിളും അംഗീകരിച്ചു എന്നാണ് ട്വിറ്ററിൽ പലരും പറയുന്നത്. ഗൂഗിളും ഒടുവിൽ ആ സത്യം മനസ്സിലാക്കിയെന്നും ചിലർ പറയുന്നു. രസകരമായ പ്രതികരണങ്ങളാണ് ട്വിറ്ററിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്,


   വിവാഹിതരായവർ അൺ വറീഡിന്റെ ഹിന്ദി അർത്ഥം ഗൂഗിൾ ട്രാൻസലേറ്റിൽ ചോദിച്ചാൽ ശരിക്കു ദുഃഖത്തിലാകുമെന്നാണ് ഒരു പ്രതികരണം. എത്ര തന്നെ പ്രശ്നങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ വിവാഹ ബന്ധത്തിൽ നിന്നും പുറത്തുകടക്കുക എന്നത് എളുപ്പമല്ലെന്നും ചിലർ പറയുന്നു.


   ഹിന്ദിയിൽ അർത്ഥം മാറിയതോടെ, ആളുകൾ ഉറുദു, മറാത്തി അടക്കമുള്ള പദങ്ങളിലേക്കും പലരും ഗൂഗിൾ ട്രാൻസലേറ്റ് ചെയ്യാൻ തുടങ്ങി. അപ്പോഴും ഗൂഗിൾ പറഞ്ഞ വാക്കിൽ തന്നെ ഗൂഗിൾ ഉറച്ചു നിന്നു. അൺവറീഡിന്റെ ഉറുദു അർത്ഥം നോക്കിയപ്പോൾ ലഭിച്ചത്, “ghair-shadi-shuda” എന്നാണ്. അതായത് അവിവാഹിതർ എന്ന് തന്നെ. തമിഴിലും ചിലർ അർത്ഥം ചോദിച്ചപ്പോഴും ഗൂഗിളിന് സംശയമൊന്നുമില്ല.   മലയാളത്തിൽ അൺവറീഡിന്റെ അർത്ഥം തിരക്കിയാലും 'അവിവാഹിതൻ' എന്നാണ് ഗൂഗിൾ ട്രാൻസലേഷൻ കാണുക. unworried നെ Unmarried എന്ന് തെറ്റായി മനസ്സിലാക്കിയതാണ് അബദ്ധത്തിന് കാരണം. Unmarried എന്നതിന്റെ അർത്ഥം കൃത്യമായി അവിവാഹിതർ എന്നും കാണിക്കുന്നുണ്ട്.
   Published by:Naseeba TC
   First published: