ഇരുപത് ലക്ഷം കോടിയിൽ എത്ര പൂജ്യം ഉണ്ട്? ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ

പ്രഖ്യാപനങ്ങളെക്കാൾ ആ തുകയില്‍ എത്ര പൂജ്യം ഉണ്ടെന്നറിയാനായിരുന്നു ആളുകൾക്ക് കൂടുതൽ താത്പ്പര്യം

News18 Malayalam | news18india
Updated: May 13, 2020, 8:07 PM IST
ഇരുപത് ലക്ഷം കോടിയിൽ എത്ര പൂജ്യം ഉണ്ട്? ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ
Nirmala Sitaraman
  • Share this:
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായവർക്കായി പ്രധാനമന്ത്രി പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകി ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 'ആത്മനിർഭർ അഭിയാൻ'എന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ ധനമന്ത്രി നൽകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
You may also like:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]Nirmala Sitharaman on Economic relief package | ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് മൂന്നുലക്ഷം കോടി ഈടില്ലാത്ത വായ്പ [NEWS]Economic Relief Package Key Highlights | 200 കോടി വരെയുള്ള കരാറുകൾക്ക് ആഗോള ടെൻഡറില്ലെന്ന് നിർമല സീതാരാമൻ [NEWS]

ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്‍ പദ്ധതിയുടെ വിശദമായ പ്രഖ്യാപനം തന്നെ നടത്തുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരുടെ സംശയം ഇരട്ടിയായത്. ഫണ്ട് വിനിയോഗത്തെക്കുറിച്ച് ധനമന്ത്രിയുടെ വിശദീകരണം ഒക്കെ കേട്ട ആളുകൾ നേരെ പോയത് ഗൂഗിളിൽ തിരയാനാണ്. പദ്ധതിയെക്കുറിച്ചറിയാനാണിതെന്ന് കരുതിയെങ്കിൽ തെറ്റി.. പ്രധാനമന്ത്രിയും ധനമന്ത്രിയും ആവേശത്തോടെ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയിൽ എത്ര പൂജ്യം ഉണ്ടെന്നറിയാനായിരുന്നു ഈ ഗൂഗിൾ സെർച്ച്.

ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന് ശേഷം ഗൂഗിൾ സെർച്ചിൽ ട്രെൻഡിംഗ് ആയത് ഇരുപത് ലക്ഷം കോടിയിൽ എത്ര പൂജ്യം ഉണ്ട് എന്ന ചോദ്യമായിരുന്നു. പ്രഖ്യാപനങ്ങളെക്കാൾ ആ തുകയിലെ പൂജ്യത്തിലായിരുന്നു ആളുകൾ കൂടുതൽ താത്പ്പര്യം കാണിച്ചത്.അതേസമയം എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പദ്ധതിയാണ് ആത്മനിർഭർ അഭിയാൻ എന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. പ്രാദേശിക ബ്രാൻഡുകളെ ആഗോളമാക്കുകാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
First published: May 13, 2020, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading