• HOME
  • »
  • NEWS
  • »
  • buzz
  • »
  • Gopi | Amrutha | ഗോപി സുന്ദറിന്റെ കൂടെ മകളെയും കൂട്ടി അമൃത ഗുരുവായൂരിൽ; വീഡിയോക്ക് രൂക്ഷ പ്രതികരണം

Gopi | Amrutha | ഗോപി സുന്ദറിന്റെ കൂടെ മകളെയും കൂട്ടി അമൃത ഗുരുവായൂരിൽ; വീഡിയോക്ക് രൂക്ഷ പ്രതികരണം

Gopi Sundar and Amrutha Suresh visited temple with Avantika Bala Kumar | അവന്തിക ബാല കുമാർ എന്ന പാപ്പുവുമായി ഗായിക. വിമർശകർക്ക് പുട്ടും മുട്ടക്കറിയുമായി ഗോപി

വീഡിയോയിൽ നിന്നും

വീഡിയോയിൽ നിന്നും

  • Last Updated :
  • Share this:
    ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഗായിക അമൃത സുരേഷ് (Amrutha Suresh) സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള (Gopi Sunder) ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് മുതൽ സോഷ്യൽ മീഡിയയിലെ സജീവചർച്ചകളിൽ നിറഞ്ഞു നിൽപ്പാണ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സ്കൂൾ വിദ്യാർഥിനിയിൽ തുടങ്ങി, പിന്നണി ഗായികയായി, നടൻ ബാലയുമായും വിവാഹിതയാവുകയും പിന്നീട് വിവാഹമോചനം നേടുകയും ഒക്കെ ചെയ്ത വേളയിൽ ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇവരുടെ ഏക മകളാണ് അവന്തിക ബാല കുമാർ എന്ന പാപ്പു.

    ഗോപി സുന്ദറും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു. ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഒരു പതിറ്റാണ്ടിലേറെ തുടർന്ന ലിവിങ് ടുഗെദർ ബന്ധവും, ഭാര്യ പ്രിയ ഗോപിസുന്ദറിന്റെ പ്രതികരണവും മറ്റും ഗോപിയുടെ പാട്ടുകൾ പോലെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. ശേഷം അമൃതയുമായുള്ള ബന്ധവും ഗോപി ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

    ശേഷം ഇവർ പോസ്റ്റുകളുമായി ഇൻസ്റ്റഗ്രാമിൽ സജീവമായി തന്നെയുണ്ട്. മകൾക്കൊപ്പം ഗോപിയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രം അമൃത പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോ മറ്റൊരു യൂട്യൂബ് ചാനലിൽ എത്തിച്ചേർന്നിരിക്കുകയാണ് ഇപ്പോൾ. രണ്ട് വീഡിയോകളാണ് യൂട്യൂബിൽ എത്തിയിട്ടുള്ളത്. കുഞ്ഞിനൊപ്പമുള്ള വീഡിയോ ആണ് രണ്ടും. എന്നാൽ പ്രേക്ഷകർ കമന്റ് സെക്ഷനിൽ രൂക്ഷമായാണ് പ്രതികരിച്ചിട്ടുള്ളത്.

    കുഞ്ഞ് വിശക്കുന്നതായി അമ്മയോട് പറയുന്നത് ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇവരുടെ ആരാധകർ വളഞ്ഞതിനാൽ അമൃതയും ഗോപിയും സെൽഫി എടുക്കുന്ന തിരക്കുകളുമായി നിൽക്കുകയും കൂടിയാണ്. ശേഷം ക്ഷേത്രമുറ്റത്തുള്ള കടകളിൽ നിന്നും വസ്തുക്കൾ വാങ്ങുമ്പോഴും ആരാധകർ പിന്നാലെയെത്തി ചിത്രങ്ങൾക്കായി പോസ് ചെയ്യുന്നുണ്ട്. വീഡിയോ ചുവടെ:





    എന്നാൽ വ്യക്തി ജീവിതത്തെ വിലയിരുത്തുന്നവർക്കു പുട്ടും മുട്ടക്കറിയുമായി ഗോപിയും അമൃതയും ഇൻസ്റ്റഗ്രാമിൽ എത്തുകയും ചെയ്തിട്ടുണ്ട്.







    'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്
    അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്
    കാലവും കാറ്റും പുതിയ വഴികളിലേക്ക്…' എന്നായിരുന്നു ഇവരുടെ ആദ്യ പോസ്റ്റ്.




    Summary: Singer Amrutha and musician Gopi appeared for a temple visit with Avantika Bala Kumar aka Pappu, daughter of the singer. The videos are getting sharp comments from viewers on YouTube
    Published by:user_57
    First published: