HOME » NEWS » Buzz » GOVERNMENT OF TAMIL NADU HAS PROVIDED FREE ACCOMMODATION AND JOB TRAINING TO THE TRANSGENDER COMMUNITY JK

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സൗജന്യ താമസവും തൊഴില്‍ പരിശീലനവും ഒരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈയിലെ കൊളത്തൂർ മേഖലയിൽ ആണ് ഷെൽറ്റർ ഹോം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 19, 2021, 7:22 PM IST
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സൗജന്യ താമസവും തൊഴില്‍ പരിശീലനവും ഒരുക്കി തമിഴ്‌നാട് സര്‍ക്കാര്‍
News18
  • Share this:
അടിസ്ഥാനപരമായ ആവശ്യം ആണെങ്കിലും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് നല്ല താമസ സൗകര്യവും മറ്റ് സഹായങ്ങളും പിന്തുണകളും ലഭിക്കുക ഏന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പലപ്പോഴും നല്ലവരായ ആളുകളാണ് ഇവരെ സഹായിക്കുന്നതിനായി എത്താറുള്ളത്. ട്രാൻസ് ജെൻഡർ വിഭാഗക്കാരുടെ ഉന്നമനത്തിനായി മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ്നാട് സാമൂഹ്യ നീതി വകുപ്പ്. ഇവർക്കായി സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ഷെൽറ്റർ ഹോമുകളാണ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ചെന്നൈയിലെ കൊളത്തൂർ മേഖലയിൽ ആണ് ഷെൽറ്റർ ഹോം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 2019 ലെ ട്രാൻസ്ജെൻഡർ പേഴ്സൺ ആക്ട് പ്രകാരമാണ് ഇത്തരമൊരു പ്രവർത്തനവുമായി സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വന്നത്. തമിഴ്നാട്ടിൽ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ഒരു ഷെൽറ്റർ ഹോം വരുന്നത് എന്ന് ട്രാൻസ് ജെൻഡർ റൈറ്റ് അസോസിയേഷൻ സ്ഥപകയും ഡയറക്ടറുമായ ജീവ പറഞ്ഞു. കുടുംബം ഉപേക്ഷിച്ചതോടെ ജീവിക്കാനായി ബുദ്ധിമുട്ടുന്ന ട്രാൻസ് വുമണിനും ട്രാൻസ് മെന്നിനും ഒരു പോലെ ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ട്രാൻസ്ജെൻഡർ വിഭാഗക്കാർ ഭിക്ഷാടനത്തിലേക്കും ലൈംഗിക തൊഴിലിലേക്കും എത്തുന്നത് തടയാനും ഇത് ലക്ഷ്യം വെക്കുന്നു.

Also Read-ഒളിംപിക്സിലെ അത്ലറ്റുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തടയാൻ കാർഡ്ബോർഡ് കിടക്കകൾ; സോഷ്യൽ മീഡിയയില്‍ വിമർശനം

“ട്രാൻസ് വുമണിനെക്കുറിച്ച് സമൂഹത്തിന് ഏറെക്കുറെ ധാരണകൾ ഉണ്ടെങ്കിലും ട്രാൻസ് മെന്നിനെനെ കുറിച്ച് പലർക്കും അറിയില്ല. രണ്ട് വിഭാഗക്കാരെയും അംഗീകരിക്കാത്ത സമൂഹമാണ് കൂടുതലും. ഗ്രാമത്തിൽ ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്തതിനാലാണ് ഒട്ടുമിക്കവരും ചെന്നൈയിൽ എത്തുന്നത്,” ട്രാൻസ്മെൻ ആയ ഗൗതം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സർക്കാരിന്റെകോവിഡ് സഹായമായ 2000 രൂപ ലഭിക്കും എന്നതിനാലാണ് ട്രാൻസ്ജെൻഡർ ഐഡന്റിറ്റി കാർഡിനായി തെങ്കാശിയിൽ നിന്നും ഗൗതം ചെന്നൈയിൽ എത്തിയത്.

ഭക്ഷണവും താമസവും നൽകുക മാത്രമല്ല ഷെൽറ്റൽ ഹോമുകൾ ചെയ്യുന്നത്. ഇവരുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് തൊഴിൽ പരിശീലനവും നൽകുന്നുണ്ട്. ബ്യൂട്ടിഷൻ, തയ്യൽ, ജ്വല്ലറി നിർമ്മാണം, ബാഗുകളുടെ നിർമ്മാണം, മറ്റ് കര കൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയാണ് ഇവരെ പരിശീലിപ്പിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ശേഷം ഓരോരുത്തരുടെയും കഴിവുകൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തി നൽകാനും സഹായിക്കും.

Also Read-പിറന്നാൾ ദിനത്തിൽ തനിച്ചായി ഒരാൾ; കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ

“തമിഴ്നാട്ടിലെ ആദ്യ സൗജന്യ ഷെൽറ്റർ ഹോമായ ഇവിടെ ഞങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. സ്വന്തം കുടുംബം തങ്ങളെ ഉപേക്ഷിച്ചപ്പോൾ ഇത്തരം സ്ഥലങ്ങളാണ് ഞങ്ങൾക്ക് പ്രതീക്ഷയാകുന്നത്,” ഷെൽറ്റർ ഹോമിലെ ഒരു അന്തേവാസി പറഞ്ഞു. ജീവിതം വഴിമുട്ടിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് പുതിയ തുടക്കം നൽകുന്നതാണ് ഷെൽറ്റർ ഹോമുകൾ എന്നതിൽ സംശയം ഇല്ലെന്നും ഇത്തരം സ്ഥലങ്ങൾ സംസ്ഥാനത്ത് ഉടനീളം കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ട്രാൻസ് ജെൻഡർ റൈറ്റ് അസോസിയേഷൻ ഡയറക്ടർ ജീവ പറഞ്ഞു.

25 പേർക്കാണ് നിലവിൽ ചെന്നൈയിലെ ഷെൽറ്റർ ഹോമിൽ താമസിക്കാനാവുക. തുടക്കം എന്ന നിലയി രാജ്യത്ത് ഉടനീളം ഇത്തരത്തിൽ 13 ഷെൽറ്റർ ഹോമുകൾ സ്ഥാപിച്ചിട്ടുണ്ട്.
Published by: Jayesh Krishnan
First published: July 19, 2021, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories