നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നടുവിന് പ്രശ്നം; ബൈക്കിന് പകരം കുതിരപ്പുറത്ത് ഓഫീസിലെത്താൻ അനുമതി തേടി സർക്കാർ ഉദ്യോഗസ്ഥൻ

  നടുവിന് പ്രശ്നം; ബൈക്കിന് പകരം കുതിരപ്പുറത്ത് ഓഫീസിലെത്താൻ അനുമതി തേടി സർക്കാർ ഉദ്യോഗസ്ഥൻ

  സതീഷിന്റെ സ്പൈനൽ പ്രശ്നങ്ങൾ മാറാൻ കുതിര സവാരി സഹായകമാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ അനുമതി തേടി നേരത്തെ സമർപ്പിച്ച കത്ത് ബുധനാഴ്ച അദ്ദേഹം പിൻവലിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: ബൈക്കിന് പകരം കുതിരപ്പുറത്ത് ഓഫീസിലെത്താൻ അനുമതി തേടി സർക്കാർ ഉദ്യോഗസ്ഥൻ. വർധിച്ചുവരുന്ന ഇന്ധനവില വർധനവിനെ തുടർന്നായിരിക്കും ഉദ്യോഗസ്ഥൻ ബൈക്ക് ഉപേക്ഷിച്ച് കുതിരപ്പുറത്തേക്ക് കയറാൻ തീരുമാനിച്ചതെന്ന് ധരിച്ചുവെങ്കിൽ തെറ്റി. മഹാരാഷ്ട്രയിലെ നന്ദഡ് കളക്ട്രേറ്റിലെ അക്കൗണ്ട് ഓഫീസർ സതീഷ് ദേശ്മുഖ് ആണ് ബൈക്കിന് പകരം കുതിരപ്പുറത്ത് ഓഫീസിൽ വരാൻ മേലുദ്യോഗസ്ഥന്റെ അനുമതി തേടിയത്. കളക്ട്രേറ്റിലെ വാഹന പാർക്കിങ് ഏരിയയിൽ കുതിരയെ കെട്ടാനുള്ള അനുമതിയാണ് ഉദ്യോഗസ്ഥൻ തേടിയത്.

   Also Read- 'കുടുംബത്തിലെ ഒരംഗം'; കുതിരയുടെ ജന്മദിനത്തിൽ വമ്പൻ പാർട്ടിയൊരുക്കി ബീഹാർ സ്വദേശി

   നടുവിന്റെ പ്രശ്നം കാരണമാണ് ഉദ്യോഗസ്ഥൻ ബൈക്കിൽ നിന്ന് കുതിരയിലേക്ക് മാറുന്നതത്രേ. എന്നാൽ സതീഷിന്റെ സ്പൈനൽ പ്രശ്നങ്ങൾ മാറാൻ കുതിര സവാരി സഹായകമാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ അനുമതി തേടി നേരത്തെ സമർപ്പിച്ച കത്ത് ബുധനാഴ്ച അദ്ദേഹം പിൻവലിച്ചു. ജില്ലാ കളക്ടർ വിപിൻ ഇറ്റാങ്കറിന് അയച്ച കത്തിലാണ് നേരത്തെ അനുമതി തേടി സമർപ്പിച്ച അപേക്ഷ പിൻവലിക്കുന്നതായി സതീഷ് അറിയിച്ചത്.

   Also Read- Explained| രാജ്യത്ത് കഴുതകളുടെ എണ്ണം പകുതിയായി; കുതിരകളുടെയും; പുതിയ സെൻസസ് വിവരങ്ങൾ പുറത്ത്

   ''നടുവിന് പ്രശ്നങ്ങളുള്ളതിനാൽ ബൈക്ക് ഓടിക്കാൻ സാധിക്കില്ല. അതിനാൽ ബൈക്കിന് പകരം ഒരു കുതിരയെ വാങ്ങി അതിന്റെ പുറത്ത് കയറി ഓഫീസിൽ വരാൻ ഞാൻ തീരുമാനിച്ചു. ഓഫീസ് വളപ്പിൽ കുതിരയെ കെട്ടാൻ അനുമതി നൽകണം''- സതീഷ് ദേശ്മുഖ് കളക്ടറുടെ അനുമതി തേടിയത് ഇങ്ങനെ. മണിക്കൂറുകൾക്കകം തന്നെ ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ഇപ്പോൾ നടുവിനുള്ള പ്രശ്നം കുതിരപ്പുറത്ത് യാത്ര ചെയ്താൽ കൂടുകയേ ഉള്ളൂവെന്ന് മെഡിക്കൽ വിദഗ്ധർ സതീഷിനെ ഉപദേശിച്ചു.

   Also Read- കുതിരയുമായി സെക്സിൽ ഏർപെട്ടു, രംഗങ്ങൾ ഫോണിൽ പകർത്തി, ഫോൺ കടം വാങ്ങിയ സുഹൃത്ത് പരാതി നൽകി

   ''ജില്ലാ മെഡിക്കൽ കോളജിലെ ഡീനിന്റെ അഭിപ്രായം ഞങ്ങൾ ആരാഞ്ഞു. കോളജിലെ ഓർത്തോപീഡിക് സർജനെയും ബന്ധപ്പെട്ടു. ഉദ്യോഗസ്ഥന്റെ ആവശ്യം മെഡിക്കൽ സയൻസിന് വിരുദ്ധമാണെന്നും കുതിര വാങ്ങിയതുകൊണ്ട് അദ്ദേഹത്തിന്റെ നടുവിനുള്ള പ്രശ്നം തീരില്ലെന്നും ഡോക്ടർമാർ റിപ്പോർട്ട് നൽകി. കാര്യം മനസിലായതോടെ സതീഷ് കുതിരയെ കെട്ടാൻ അനുമതി തേടിയുള്ള കത്ത് പിൻവലിച്ചു''- റസിഡന്റ് ഡെപ്യൂട്ടി കളക്ടർ പ്രദീപ് കുൽക്കർണി പറഞ്ഞു. സംഭവത്തിൽ ദേശ്മുഖിന്റെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
   Published by:Rajesh V
   First published:
   )}