HOME » NEWS » Buzz » GRANDMA BOUGHT ANIMAL THEMED HANDBAG WHICH LEFT HER FEELING SHOCKED

ഓൺലൈൻ വഴി മുത്തശ്ശി ഹാൻഡ് ബാഗ് വാങ്ങി; കൈയിലെത്തിയ ബാഗിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ ഞെട്ടി!

വിവിധ മൃഗങ്ങൾ ഇണചേരുന്ന ചിത്രങ്ങളായിരുന്നു ബാഗിൽ നിറയെ.

News18 Malayalam | news18-malayalam
Updated: October 30, 2020, 1:42 PM IST
ഓൺലൈൻ വഴി മുത്തശ്ശി ഹാൻഡ് ബാഗ് വാങ്ങി; കൈയിലെത്തിയ ബാഗിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ ഞെട്ടി!
News18 Malayalam
  • Share this:
ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി വാങ്ങിയ ഹാൻഡ് ബാഗ് കൈയിൽ കിട്ടിയപ്പോൾ മുത്തശ്ശി ഞെട്ടി. നിറയെ മൃഗങ്ങളുടെ ചിത്രങ്ങളുള്ള ബാഗ് ഓൺലൈനിൽ കണ്ടിഷ്ടപ്പെട്ടാണ് മുത്തശ്ശി ഓർഡർ നൽകിയത്. കൈയിലെത്തിയ ബാഗിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം മുത്തശ്ശിക്ക് മനസ്സിലായത്. വിവിധ മൃഗങ്ങൾ ഇണചേരുന്ന ചിത്രങ്ങളായിരുന്നു ബാഗിൽ നിറയെ.

Also Read- മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ വീണ്ടും വിവാഹിതനായി; വധു ലണ്ടൻ സ്വദേശിനി

ഓസ്ട്രേലിയൻ വെബ്സൈറ്റായ മയറിൽ നിന്ന് ഏകദേശം 19.95 ഓസ്ട്രേലിയൻ ഡോളർ (1045 ഇന്ത്യൻ രൂപ) നൽകിയാണ് ബാഗ് വാങ്ങിയത്. കങ്കാരുവും നായയും ഒട്ടകപക്ഷികളും അടക്കമുള്ളവ  ഇണചേരുന്ന ചിത്രങ്ങളാണ് ബാഗ് നിറയെ. ബാഗ് കണ്ടതോടെ വയോധിക ആശങ്കയിലായെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമാശയാണെങ്കിലും സംഭവം തന്നിൽ അമ്പരപ്പുണ്ടാക്കിയെന്ന് മുത്തശ്ശി പറയുന്നു. പഴ്സുകളും ചെറുബാഗുകളുമെല്ലാം ഇതേ ചിത്രത്തോടെ തന്നെ സൈറ്റിൽ വിൽക്കുന്നുണ്ട്.

Also Read- Viral video | ഇവൻ പുലിയല്ല; പൂച്ചയെപ്പോലെ കരയുന്ന ചീറ്റപ്പുലിയുടെ വീഡിയോ വൈറൽ

ഗുണമേന്മയുടെ കാര്യത്തിൽ ബാഗിനെ കുറിച്ച് ഒട്ടേറെപേർ മികച്ച അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. സിപ്പർ അടക്കമുള്ളവയുടെ ഗുണമേന്മയെ പറ്റി പറയുന്നവർ പലരും ബാഗിലെ ചിത്രം ശ്രദ്ധിച്ചിരുന്നോ എന്നത് വ്യക്തമല്ല. മറ്റുചില ഉപഭോക്താക്കൾ ഇതിനെ തമാശയായാണ് കണ്ടത്. ബാഗിലെ ചിത്രങ്ങൾ രസകരമാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ ഒരു സുഹൃത്തിന് അയച്ചുകൊടുക്കാനായാണ് വാങ്ങിയതെന്നും കുറഞ്ഞവിലയ്ക്ക് ലഭിച്ചുവെന്നും മറ്റൊരു ഉപഭോക്താവ് കുറിച്ചു.



Also Read- ഓൺലൈൻ വഴി വിറ്റശേഷം ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് സ്വന്തം കാർ മോഷ്ടിച്ചു

ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയപ്പോൾ ഓർമക്കായി ഈ ബാഗ് ഒപ്പം കൂട്ടിയെന്നാണ് വേറൊരാളുടെ കമന്റ്. മനോഹരമായ ബാഗാണെന്നും നർമബോധമുള്ള യാതൊരാൾക്കും സമ്മാനമായി നൽകാൻ ഈ ബാഗ് അനുയോജ്യമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഓസ്ട്രേലിയൻ കമ്പനിയായ ലാ ലാ ലാൻഡ് ആണ് ബാഗിന്റെ നിർമാതാക്കൾ. ബാഗുകൾ കൂടാതെ മഗ്ഗുകളും ടവലുകളും ഉൾപ്പെടെ വൈവിധ്യമായ ഉത്പന്നങ്ങൾ കമ്പനി നിർമിക്കുന്നുണ്ട്. ലില്ലി പെറോറ്റ് എന്ന ആർടിസ്റ്റ് വരച്ച ചിത്രം ആലേഖനം ചെയ്ത ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണിതെന്ന് വെബ്സൈറ്റിൽ പറയുന്നു.
Published by: Rajesh V
First published: October 30, 2020, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories