തൃശ്ശൂർ : ഏഴുവയസുകാരിയും എഴുപത്തിരണ്ടുകാരിയും തമ്മിൽ മത്സരിച്ചാൽ ആര് ജയിക്കും. അതും നീന്തലിൽ. ഏഴുവയസുകാരിയാണെന്ന് കരുതിയെങ്കിൽ തെറ്റി. അമ്മുമ്മയും പേരക്കുട്ടിയും തമ്മിൽ നടന്ന നീന്തൽ മത്സരത്തിൽ പേരക്കുട്ടിയെ തോൽപ്പിച്ചിരിക്കുകയാണ് അമ്മൂമ്മ.
തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. വീട്ടിലെ കുളത്തിൽ ഒരു ഒഴിവ് ദിവസം നീന്താനിറങ്ങിയതായിരുന്നു മുത്തശ്ശി രാധയും പേരക്കുട്ടി വരലക്ഷ്മിയും. കുളത്തിലിറങ്ങിയപ്പോൾ വരലക്ഷ്മിക്ക് ഒരു കൗതുകം. മുത്തശ്ശിയോട് ഒന്ന് പന്തയം വെച്ചാലോ.
മുത്തശ്ശിയും തയ്യാർ.
also read:വിവാഹത്തിന് സുഹൃത്തുക്കളുടെ തമാശ; വധുവും വരനും ആശുപത്രിയിൽ
ഇരുവരും മത്സരിച്ച് നീന്തി തുടങ്ങി. പകുതി എത്തിയപ്പോൾ വരലക്ഷ്മി തളർന്നു. തിരിച്ചു നീന്തി. എന്നാൽ ഇതിനോടകം കുറച്ച് ദൂരം പിന്നിട്ട മുത്തശ്ശി പേരക്കുട്ടിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വരലക്ഷ്മിയുടെ അടുത്തേക്ക് തിരിച്ച് നീന്തി, പേരക്കുട്ടിയേയും കൂട്ടി വത്സല്യത്തോടെ മടങ്ങുന്ന മുത്തശ്ശിയുടെ വീഡിയോ കാണുന്നവർക്കുള്ളിൽ കൗതുകം ജനിപ്പിക്കും.
വര ലക്ഷ്മിയുടെ അച്ഛന്റെ അമ്മയാണ് മുത്തശ്ശി. ഇവരാണ് പേരക്കുട്ടിയുടെ നീന്തൽ പരിശീലക. എഴുപത്തിരണ്ട് വയസ്സിലും കുളത്തിൽ തളരാതെ നീന്തുന്ന ഈ മുത്തശ്ശി പുതിയ തലമുറകൾക്ക് കൂടി പ്രചോദനമാവുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Swimming, Viral video