HOME » NEWS » Buzz » GRANDMOTHER CASUALLY FIXES HER MASK AFTER BOWLING A CLEAN STRIKE AA

പന്തുരുട്ടി പിന്നുകളെല്ലാം ഒറ്റയടിയ്ക്ക് വീഴ്ത്തിയ ശേഷം മാസ്ക് ശരിയായി വച്ച് മുത്തശ്ശി; വീഡിയോ വൈറൽ

ട്വിറ്ററിൽ വൈറലായി മാറിക്കഴിഞ്ഞ 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ആ മുത്തശ്ശിയുടെ പേരക്കുട്ടി സുദർശൻ കൃഷ്ണമൂർത്തിയാണ് ആദ്യം പങ്കുവെച്ചത്.

News18 Malayalam | news18-malayalam
Updated: May 18, 2021, 12:40 PM IST
പന്തുരുട്ടി പിന്നുകളെല്ലാം ഒറ്റയടിയ്ക്ക് വീഴ്ത്തിയ ശേഷം മാസ്ക് ശരിയായി വച്ച് മുത്തശ്ശി; വീഡിയോ വൈറൽ
News18
  • Share this:
വിജയകരമായി ബൗളിങ് സ്ട്രൈക്ക് നടത്തുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബൗളിങിന്‌ ശേഷം എല്ലാ പിന്നുകളും വീഴുന്നത് കാണുന്ന ആ മുത്തശ്ശി മുഖത്ത് അണിഞ്ഞിരിക്കുന്ന മാസ്ക് മൂക്ക് കൂടി മറയ്ക്കുന്ന വിധത്തിൽ ക്രമീകരിക്കുന്ന കാഴ്ചയാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. കോവിഡ് ബാധ രൂക്ഷമായ രീതിയിൽ വ്യാപിക്കുമ്പോഴും ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന എത്രയോ ആളുകൾ നമുക്കിടയിൽ ഉള്ളപ്പോഴാണ് രസകരമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴും സുരക്ഷ കരുതി മാസ്ക് ക്രമീകരിക്കുന്ന മുത്തശ്ശിയുടെ പ്രവൃത്തി മാതൃകയാകുന്നത്‌.

ട്വിറ്ററിൽ വൈറലായി മാറിക്കഴിഞ്ഞ 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ആ മുത്തശ്ശിയുടെ പേരക്കുട്ടി സുദർശൻ കൃഷ്ണമൂർത്തിയാണ് ആദ്യം പങ്കുവെച്ചത്. "ഹായ് ട്വിറ്റർ, സാരി ധരിച്ചുകൊണ്ട് ബൗളിങ് സ്ട്രൈക്ക് നടത്തുകയും ഉടൻ തന്നെ മൂക്ക് കൂടി മറയ്ക്കുന്ന വിധത്തിൽ മാസ്ക് ക്രമീകരിക്കുകയും ചെയ്യുന്ന എന്റെ മുത്തശ്ശിയെ അഭിനന്ദിക്കൂ" എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് സുദർശൻ ആ വീഡിയോ പങ്കുവെച്ചത്. 2 ലക്ഷത്തിലേറെ തവണ ആളുകൾ കണ്ടുകഴിഞ്ഞ ഈ വൈറൽ വീഡിയോയിൽ മഞ്ഞ സാരി ഉടുത്ത് വെളുത്ത ഷൂസും ഫെയ്‌സ് മാസ്കും ധരിച്ച ഒരു മുത്തശ്ശി ബൗളിങ് സ്ട്രൈക്ക് നടത്തുന്നത് നമുക്ക് കാണാം. ആയാസരഹിതമായി ബോൾ ഉരുട്ടിവിടുന്ന മുത്തശ്ശിയ്ക്ക് എല്ലാ പിന്നുകളെയും വീഴ്ത്താൻ കഴിയുന്നുണ്ട്. തുടർന്ന് 'ഇതൊക്കെ എന്ത്' എന്ന മട്ടിൽ പുറം തിരിഞ്ഞു നിന്ന് ചിരിയ്ക്കുകയാണ് ആ മുത്തശ്ശി.



ട്വിറ്ററിൽ പങ്കുവെച്ചതിന് ശേഷം അധികം വൈകാതെ തന്നെ വീഡിയോ വൈറലായി മാറി. നിരവധി പേർ ആ കളിയിലുള്ള മുത്തശ്ശിയുടെ സാമർഥ്യത്തെ പ്രശംസിച്ചപ്പോൾ മറ്റു ചിലർക്ക് പിന്നുകളെല്ലാം വീണതിന് ശേഷമുള്ള മുത്തശ്ശിയുടെ പ്രതികരണമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. "കൈ മലർത്തിക്കൊണ്ട് ചോദ്യഭാവത്തിൽ, നിങ്ങൾ ചെറുപ്പക്കാർ എന്തിനാണ് ഇതിനെ വലിയൊരു സംഭവമായി കാണുന്നത് എന്ന് ചോദിക്കുന്ന മട്ടിലുള്ള ആ മുത്തശ്ശിയുടെ മുഖഭാവമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്", ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോയ്ക്ക് കമന്റായി കുറിച്ചു. "ഇന്ന് ഞാൻ കണ്ട ഏറ്റവും സന്തോഷകരമായ കാഴ്ച ഇതാണ്. ഇതിലെന്താണ് ഇത്ര വലിയ കാര്യം എന്ന മട്ടിൽ അവർ തിരിഞ്ഞു നടക്കുന്ന കാഴ്ച മനോഹരമാണ്", എന്ന് മറ്റൊരാൾ കമന്റായി എഴുതി.


ഒറ്റത്തവണ പന്ത് ഉരുട്ടിയപ്പോൾ തന്നെ പിന്നുകളെല്ലാം വീഴ്ത്താൻ കഴിഞ്ഞ മുത്തശ്ശിയുടെ വൈദഗ്ദ്ധ്യം ആരെയും ആകർഷിക്കുന്നതാണ്.


മറ്റുള്ളവരെല്ലാം അതിനോട് അത്ഭുതത്തോടെ പ്രതികരിക്കുമ്പോൾ അതൊരു വലിയ സംഭവമേ അല്ലെന്ന മട്ടിലാണ് മുത്തശ്ശിയുടെ പ്രതികരണം. അതിനുശേഷം വളരെ സ്വാഭാവികമായി മുഖത്തെ മാസ്ക് ക്രമീകരിക്കുന്ന കാഴ്ച കൂടിയാകുമ്പോൾ ഈ വീഡിയോ വലിയ സംതൃപ്തിയാണ് കാണികൾക്ക് നൽകുന്നത്.
Published by: Aneesh Anirudhan
First published: May 18, 2021, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories