HOME /NEWS /Buzz / Viral Video| വൈൻ ഗ്ലാസ് താഴെ പോകാതിരിക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞിനെ താഴെയിട്ട് മുത്തശ്ശി

Viral Video| വൈൻ ഗ്ലാസ് താഴെ പോകാതിരിക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞിനെ താഴെയിട്ട് മുത്തശ്ശി

Viral Video

Viral Video

ഒടുവിൽ വൈൻ ഗ്ലാസ് സേഫായെങ്കിലും കുട്ടി താഴെപ്പോയി

  • Share this:

    കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോയാണ് ഇത്. കൊച്ചുകുഞ്ഞുമായി ആഹാരം കഴിക്കാനിരിക്കുന്ന മുത്തശ്ശി. ഒരു ഗ്ലാസ് വൈനുമായാണ് മുത്തശ്ശി ഇരിക്കുന്നത്. വികൃതിയായ കുട്ടി വൈൻ ഗ്ലാസ് എടുക്കാനുള്ള ശ്രമത്തിലാണ്.

    കുട്ടി വൈൻ ഗ്ലാസ് തട്ടി താഴെയിടാന്‍ ശ്രമിക്കുകയും മുത്തശ്ശി വൈൻ ഗ്ലാസ് സംരക്ഷിക്കുന്നതുമാണ് വീഡിയോയിൽ. ഒടുവിൽ വൈൻ ഗ്ലാസ് സേഫായെങ്കിലും കുട്ടി താഴെപ്പോയി.

    മൂന്ന് സെക്കന്റ് മാത്രമുള്ള വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രായമാകുമ്പോള്‍ നമ്മുടെ മുന്‍ഗണനകള്‍ കൃത്യമായി മനസിലാകും എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

    First published:

    Tags: Mobile video, Social Media post, Viral video, Wine