ഇന്റർഫേസ് /വാർത്ത /Buzz / 18ാം പിറന്നാളിന് സമ്മാനമായി കിട്ടിയത് ലോട്ടറി ടിക്കറ്റ്; പിറന്നാളുകാരൻ ഇനി കോടീശ്വരൻ

18ാം പിറന്നാളിന് സമ്മാനമായി കിട്ടിയത് ലോട്ടറി ടിക്കറ്റ്; പിറന്നാളുകാരൻ ഇനി കോടീശ്വരൻ

മുത്തശ്ശിയാണ് കൊച്ചുമകന്റെ പതിനെട്ടാം പിറന്നാളിന് ലോട്ടറി ടിക്കറ്റ് സമ്മാനമായി നൽകിയത്

മുത്തശ്ശിയാണ് കൊച്ചുമകന്റെ പതിനെട്ടാം പിറന്നാളിന് ലോട്ടറി ടിക്കറ്റ് സമ്മാനമായി നൽകിയത്

മുത്തശ്ശിയാണ് കൊച്ചുമകന്റെ പതിനെട്ടാം പിറന്നാളിന് ലോട്ടറി ടിക്കറ്റ് സമ്മാനമായി നൽകിയത്

  • Share this:

പിറന്നാൾ ദിവസം പതിനെട്ടുകാരനെ തേടിയെത്തി ഭാഗ്യദേവത. യുഎസ്സിലെ കൗമാരക്കാരനാണ് പതിനെട്ടാം പിറന്നാൾ ഇരട്ടിമധുരം സമ്മാനിച്ചത്. യുഎസ്സിൽ ലോട്ടറി വാങ്ങാനുള്ള കുറഞ്ഞ പ്രായം പതിനെട്ട് വയസ്സാണ്. പതിനെട്ട് ദിവസം പൂർത്തിയായ ദിവസം തന്നെ കോടീശ്വരനായിരിക്കുകയാണ് കാലെബ് ഹാങ്.

പതിനെട്ടാം ജന്മദിനത്തിന് പിറന്നാൾ സമ്മാനമായാണ് കാലെബിനെ തേടി ഭാഗ്യദേവത എത്തിയത്. ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച ലോട്ടറിയാണ് ഒന്നാം സമ്മാനം നേടിയത്. ഈ പിറന്നാൾ സമ്മാനം നൽകിയതാകട്ടെ കാലെബിന്റെ മുത്തശ്ശിയും.

Also Read- Fifty Fifty FF-45 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

മുത്തശ്ശിയുടെ പിറന്നാൾ സമ്മാനം തനിക്കും കുടുംബത്തിനും ഇങ്ങനെയൊരു ഭാഗ്യം നൽകുമെന്ന് കരുതിയിരുന്നില്ലെന്ന് കാലെബ് പറയുന്നു. അപ്രതീക്ഷിത പിറന്നാൾ സമ്മാനമായി ഇത്. ലോട്ടറിയിൽ ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെയാണ് ചുരണ്ടി നോക്കിയത്. അമ്മയ്ക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് നമ്പർ നോക്കിയത്. ആദ്യം തങ്ങൾക്കിരുവർക്കും വിശ്വസിക്കാനേ കഴിഞ്ഞില്ലെന്നും കാലെബ് പറയുന്നു.

ലഭിച്ച പണം സൂക്ഷ്മമായി ചെലവാക്കാനാണ് കാലെബിന്റെ പദ്ധതി. അടച്ചു തീർക്കാൻ ബാക്കിയുള്ള കോളേജ് ഫീസ് ആദ്യം തീർപ്പാക്കണം. അതിനു ശേഷം തന്റെ ഭാവിയിലേക്ക് നിക്ഷേപിക്കണമെന്നും കാലെബ് പറയുന്നു. 1 മില്യൺ യുഎസ് ഡോളറാണ് കൗമാരക്കാരന് ലോട്ടറിയടിച്ചിരിക്കുന്നത്. ഇത് ഏകദേശം 8.2 കോടി രൂപയോളം വരും.

First published:

Tags: Lottery, Lottery winners