നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ബിയറിനേക്കാളും ബർഗറിനേക്കാളും ഇഷ്ടം തവളയെ'; 103ാം വയസ്സിൽ ആദ്യ ടാറ്റൂ അടിച്ച് മുത്തശ്ശി

  'ബിയറിനേക്കാളും ബർഗറിനേക്കാളും ഇഷ്ടം തവളയെ'; 103ാം വയസ്സിൽ ആദ്യ ടാറ്റൂ അടിച്ച് മുത്തശ്ശി

  കഴിഞ്ഞ ജൂണിലായിരുന്നു പൊള്ളാക് മുത്തശ്ശിയുടെ 103 ാം ജന്മദിനം.

  Image: Instagram

  Image: Instagram

  • Share this:
   ജീവിതത്തിലെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ പ്രായം തടസ്സമാകരുത്. അവസാന ശ്വാസം വരെ ഇഷ്ടമുള്ളതു പോലെ ജീവിക്കുക. കാരണം ജീവിതം ഒരിക്കൽ മാത്രമേ ഉള്ളൂ. 103 വയസ്സുള്ള ഈ മുത്തശ്ശി പറയുന്നതും ഇതു തന്നെ.

   ഒരു ടാറ്റൂ ചെയ്തൂടേയെന്ന് പൊള്ളാക് മുത്തശ്ശിയോട് കൊച്ചുമകൻ ഏറെ നാളായി ചോദിക്കുന്നുണ്ടായിരുന്നു. അന്നൊന്നും മുത്തശ്ശിക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നില്ല. എന്നാൽ കോവിഡും ലോക്ക്ഡൗണും മുത്തശ്ശിക്ക് ജീവിതം എത്ര അനുഗ്രഹീതമാണെന്ന് തെളിയിച്ചു. ഒടുവിൽ ഒരു ടാറ്റൂ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

   കഴിഞ്ഞ ജൂണിലായിരുന്നു പൊള്ളാക് മുത്തശ്ശിയുടെ 103 ാം ജന്മദിനം. മിഷിഗണിലെ നഴ്സിങ് ഹോമിൽ കുടുംബാംഗങ്ങൾക്കും അന്തേവാസികൾക്കും നഴ്സുമാർക്കുമൊപ്പം സന്തോഷത്തോടെ ജന്മദിനം ആഘോഷിച്ചു. ജീവിതത്തിൽ ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നു കരുതിയിരിക്കുകയായിരുന്നു മുത്തശ്ശി.

   അതിനിടയിലാണ് കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമെല്ലാം സംഭവിക്കുന്നത്. എല്ലാവരേയും പോലെ മുത്തശ്ശിയേയും കോവിഡ് ലോക്ക്ഡൗൺ ശരിക്കും ബാധിച്ചു. പ്രായാധിക്യം കാരണം കുടുംബാംഗങ്ങൾക്കു പോലും സന്ദർശിക്കാനാകാതെ നഴ്സിങ് ഹോമിൽ മുത്തശ്ശി ഒറ്റപ്പെട്ടു.

   You may also like:പെൺകുഞ്ഞിന് 60,000 രൂപ, ആൺ കുഞ്ഞിന് 1.50 ലക്ഷം രൂപ; കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ

   മാസങ്ങളോളം ജയിലിൽ കഴിയുന്നതിന് സമാനമായിരുന്നു മുത്തശ്ശിയുടെ ജീവിതമെന്ന് പൊള്ളാക്കിന്റെ കൊച്ചുമകൾ തെരേസ സാവിറ്റ്സ് ജോൺസ് പറയുന്നു. കടുത്ത ഡിപ്രഷനിലായിരുന്നു മുത്തശ്ശി. തങ്ങൾക്കാർക്കും മുത്തശ്ശിയെ നേരിട്ടു കാണാനും സാധിച്ചില്ലെന്ന് തെരേസ പറയുന്നു.
   View this post on Instagram


   A post shared by Urzula Snow (@urzulasnow)

   മാസങ്ങളോളം ആരോടും മിണ്ടാതെയായിരുന്നു മുത്തശ്ശിയുടെ ജീവിതം. കോവിഡ് ലോക്ക്ഡൗണിൽ ഇളവു വന്നതോടെയാണ് മുത്തശ്ശിക്ക് പഴയ ഊർജം പതിയെ തിരികെ ലഭിച്ചത്. മക്കളേയും കൊച്ചുമക്കളേയും നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടപ്പോൾ മുത്തശ്ശി ആദ്യം പറഞ്ഞത് തന്റെ പുതിയ മോഹത്തെ കുറിച്ചായിരുന്നു..

   You may also like:രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ടു പശുക്കൾക്ക് ദാരുണാന്ത്യം; ആറ് പശുക്കൾക്ക് പരിക്ക്

   'ഒരു ടാറ്റൂ വേണം', മുത്തശ്ശി കൊച്ചു മക്കളോട് ആഗ്രഹം വെളിപ്പെടുത്തി. എന്താണ് കയ്യിൽ ടാറ്റൂ ചെയ്യേണ്ടതെന്നും മുത്തശ്ശിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ഒരു തവള കുഞ്ഞിനെ!. കാരണം മുത്തശ്ശിക്ക് ലോകത്ത് ഏറ്റവും ഇഷ്ടം തവളകളെയാണത്രേ.

   പ്രായത്തിന്റെ ആകുലതകളും പേടിയുമൊക്കെയുണ്ടെങ്കിലും മുത്തശ്ശി ഒടുവിൽ തന്റെ ആഗ്രഹം പൂർത്തിയാക്കി. കയ്യിൽ കിടുക്കൻ ഒരു തവളയുമായാണ് മുത്തശ്ശിയുടെ നടപ്പ്.

   ഇനിയുമുണ്ട് മുത്തശ്ശിക്ക് ചില ആഗ്രഹങ്ങൾ. അതൊക്കെ വേഗം പൂർത്തിയാക്കാനാണ് തീരുമാനം. ബൈക്കിൽ കയറി യാത്ര ചെയ്യണമെന്ന ഏറെ കാലത്തെ ആഗ്രഹവും മുത്തശ്ശി സാധിച്ചു കഴിഞ്ഞു. പ്രതീക്ഷയോടെ ജീവിതത്തിലെ സന്തോഷങ്ങൾ കണ്ടെത്തുകയാണ് പൊള്ളാക് മുത്തശ്ശി.
   Published by:Naseeba TC
   First published:
   )}