• HOME
  • »
  • NEWS
  • »
  • buzz
  • »
  • മുത്തശ്ശിയ്ക്ക് ബാർബി ഡോളിനെ സമ്മാനിച്ച് കൊച്ചുമകൾ; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് മുത്തശ്ശി, വീഡിയോ കാണാം

മുത്തശ്ശിയ്ക്ക് ബാർബി ഡോളിനെ സമ്മാനിച്ച് കൊച്ചുമകൾ; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് മുത്തശ്ശി, വീഡിയോ കാണാം

ഡോണ കാർമോസ എന്ന മുത്തശ്ശിയ്ക്കാണ് തന്റെ ചെറുമകളിൽ നിന്ന് ബാർബി ഡോളിനെ സമ്മാനമായി ലഭിച്ചത്. വളരെ ആവേശത്തോടെ സമ്മാനപ്പൊതി തുറക്കുന്ന മുത്തശ്ശിയുടെ കണ്ണുകൾ ബാർബി ഡോളിനെ കണ്ട് നിറയുന്നതും വീഡിയോയിൽ കാണാം

തനിക്ക് ലഭിച്ച ബാർബി ഡോളുമായി നിൽക്കുന്ന മുത്തശ്ശി

തനിക്ക് ലഭിച്ച ബാർബി ഡോളുമായി നിൽക്കുന്ന മുത്തശ്ശി

  • Share this:
    മുത്തശ്ശിമാരും കൊച്ചുമക്കളും തമ്മിലുള്ള ബന്ധം എക്കാലത്തും സ്നേഹം കൊണ്ട് നിറഞ്ഞതാണ്. സാധാരണ എല്ലായ്പ്പോഴും മുത്തശ്ശിമാർ കൊച്ചുമക്കളെയാണ് സമ്മാനങ്ങൾ കൊണ്ട് മൂടാറുള്ളതെങ്കിലും ഒരു കൊച്ചുമകൾ തന്റെ മുത്തശ്ശിയ്ക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ട്വിറ്ററിൽ വൈറലായി മാറിയിരിക്കുന്ന ഈ വീഡിയോ കാണാം.

    കൊച്ചുമകൾ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ബാർബി ഡോളിനെയാണ് മുത്തശ്ശിയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. ഈ വീഡിയോയിലെ നിഷ്‌കളങ്കതയും സ്നേഹവുമാണ് ട്വിറ്റർ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. നിരവധി ആളുകൾ ഇത്തരത്തിലുള്ള സമാന അനുഭവങ്ങൾ പങ്കിടുകയും ചെയ്തിട്ടുണ്ട്.

    ഡോണ കാർമോസ എന്ന മുത്തശ്ശിയ്ക്കാണ് തന്റെ ചെറുമകളിൽ നിന്ന് ബാർബി ഡോളിനെ സമ്മാനമായി ലഭിച്ചത്. വളരെ ആവേശത്തോടെ സമ്മാനപ്പൊതി തുറക്കുന്ന മുത്തശ്ശിയുടെ കണ്ണുകൾ ബാർബി ഡോളിനെ കണ്ട് നിറയുന്നതും വീഡിയോയിൽ കാണാം. ബാല്യ കാലത്ത് ഒരു കൊച്ചു കുട്ടിക്ക് സമ്മാനപ്പൊതി ലഭിച്ചാൽ ഉണ്ടാകുന്ന അതേ ആവേശത്തോടെ സമ്മാനപ്പൊതി തുറക്കുന്ന മുത്തശ്ശിയെയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുക.



    വീഡിയോയ്ക്ക് നിലവിൽ 7000ത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. സമാനമായ ചില ബന്ധങ്ങളെക്കുറിച്ച് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

    സ്വന്തമായി നിർമ്മിച്ച ടെഡി ബിയറുകളിലൊന്ന് ഒരു സഹപ്രവർത്തകയ്ക്ക് സമ്മാനിച്ച നിമിഷമാണ് ഇത് കണ്ടപ്പോൾ ഓർമ വന്നതെന്ന് മറ്റൊരു ഉപഭോക്താവ് കമന്റ് ചെയ്തു. അവൾക്ക് ജീവിതത്തിൽ ഒരിക്കലും ഒരു ടെഡി ബിയറിനെ സമ്മാനമായി ലഭിച്ചിരുന്നില്ലെന്നും ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു. ഏത് പ്രായത്തിലും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടാമെന്ന് മറ്റൊരു ഉപഭോക്താവ് കുറിച്ചു. ഈ വീഡിയോ നിങ്ങളെ ഒരു നിമിഷം പുഞ്ചിരിക്കാനും നിങ്ങളുടെ എല്ലാ വിഷമങ്ങളും മറക്കാനും സഹായിക്കും.

    തന്റെ 94-ാമത്തെ വയസ്സിൽ വെളുത്ത വിവാഹ വസ്ത്രം ധരിക്കണം എന്ന ആഗ്രഹം നിറവേറ്റിയ മുത്തശ്ശിയുടെ വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അലബാമയിലെ ബർമിംഗ്ഹാം സ്വദേശിനിയായ മാർത്ത മേ മൂൺ ടക്കർ എന്ന സ്ത്രീയാണ് വർഷങ്ങൾക്ക് ശേഷം തന്റെ ജീവിതാഭിലാഷം പൂർത്തീകരിച്ചത്.

    1952 ലാണ് മാർത്തയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസം വെളുത്ത വസ്ത്രം ധരിക്കണമെന്ന് മാർത്തക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അക്കാലത്ത് വിവാഹ വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ കറുത്ത വർഗക്കാർക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാഹ ദിവസം അവർ മറ്റുള്ളവരുടെ വസ്ത്രങ്ങൾ വാങ്ങുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം തന്റെ പേരക്കുട്ടിയുടെ സഹായത്തോടെ വെളുത്ത വിവാഹ വസ്ത്രം ധരിക്കുക സ്വപ്നം സാക്ഷാൽക്കരിച്ചിരിക്കുകയാണ് മാർത്ത. ഒരു ബ്രൈഡൽ സ്റ്റോറിൽ മാർത്തക്കു വേണ്ടി അപ്പോയ്ൻമെന്റ് ബുക്ക് ചെയ്യുകയായിരുന്നു കൊച്ചുമകൾ. വെളുത്ത വിവാഹ വസ്ത്രം ധരിച്ച മാർത്തയുടെ ചിത്രങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
    Published by:Naveen
    First published: