പേരക്കുട്ടികളോട് പ്രത്യേക വാത്സല്യം കാണിക്കുന്നവരാണ് ഒട്ടുമിക്ക മുത്തശ്ശി മുത്തശ്ശന്മാരും. മക്കളെക്കാള്‍ ഒരുപക്ഷെ അവര്‍ അവരുടെ പേരക്കുട്ടികളെ സ്നേഹിക്കുകയും ചെയ്യാറുണ്ട്. മുത്തശ്ശിയും മുത്തശ്ശനും പേരക്കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സസൂക്ഷ്മം ശ്രദ്ധിക്കുകയും ആസ്വാദിക്കാറുമുണ്ട്. ഊഷ്മളമായ സ്നേഹബന്ധമാണ് പേരകുട്ടികളുമായി ഇവര്‍ക്കുണ്ടാകുക. മുത്തശ്ശി മുത്തശ്ശന്മാരോടൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങള്‍ വളരെ രസകരമാണെന്നു പലരും പങ്കുവെക്കാറുണ്ട്.
കോവിഡ് 19 പടര്‍ന്നു പിടിച്ചപ്പോള്‍ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്ന ബ്രിട്ടനിലെ ഒരു വ്യക്തി റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പാണു ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം, യുകെയില്‍ തിരിച്ചെത്തിയ അയാള്‍ക്ക് നിര്‍ബന്ധിതമായി കുറച്ച് ദിവസങ്ങള്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്നു. മുത്തശ്ശനും മുത്തശ്ശിയും അവരുടെ വീട് പേരക്കുട്ടിക്ക് താമസിക്കാനായി നല്‍കുകയും ചെയ്തു. എന്നാല്‍ പേരക്കുട്ടിയായി വീട് നല്കിയപ്പോള് അവനായി അവര്‍ ഒരു വെല്‍കം നോട്ട് തയ്യാറാക്കി വെച്ചിരുന്നു.
പേരക്കുട്ടിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ആ കുറിപ്പാണു ഇപ്പോള്‍ റെഡ്ഡിറ്റില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.പേരക്കുട്ടിയോടൊപ്പം താമസിക്കാന്‍ സാധിക്കാത്തതിനാല്‍ പേരക്കുട്ടി വീട്ടിലെത്തിയാല്‍ ചെയ്യേണ്ടതായ കാര്യങ്ങളുടെ ലിസ്റ്റ് ആയിരുന്നു ആ വെല്‍കം നോട്ടില്‍ ഉണ്ടായിരുന്നത്. റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പിനോടൊപ്പം മുത്തശ്ശനും മുത്തശ്ശിയും അയാള്‍ക്ക് നല്കിയ സ്വാഗത കുറിപ്പിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. അതില്‍ വീട് എങ്ങനെ വൃത്തിയുള്ളതും ഭംഗിയുള്ളതും ആയി പരിപാലിക്കണമെന്നുമുള്ള കാര്യങ്ങള്‍ അവര്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:'ഒരു വര്‍ഷത്തിന് ശേഷം യുകെയിലേക്ക് മടങ്ങിയെത്തി. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ക്വാറന്റീന് സമയം താമസിക്കാനായി തിരഞ്ഞെടുത്തത്. എന്റെ ഒപ്പം വീട്ടില്‍ കഴിയാന്‍ സാധിക്കാത്തതിനാല്‍ വീടിനോടൊപ്പം ഞാന്‍ ചെയ്യേണ്ട വലിയൊരു ലിസ്റ്റും അവരെന്നെ ഏല്‍പ്പിച്ചിരുന്നു. ആ ലിസ്റ്റില്‍ മാലിന്യങ്ങള്‍ എങ്ങനെ നീക്കം ചെയ്യണം എന്ന് തുടങ്ങി റഫ്രിജറേറ്ററില്‍ അത്തിപ്പഴം എവിടെയാണ് ഉള്ളതെന്നും വീട്ടുമുറ്റത്ത് അത്തിപ്പഴം എവിടെയാണെന്നു വരെ ഉണ്ടായിരുന്നു. ഇതിനേക്കാള്‍ അത്ഭുതമായ മറ്റൊരു വാചകം ആ കത്തില്‍ ഉണ്ടായിരുന്നു അത് എന്നെ തീര്‍ത്തും തളര്‍ത്തി കളഞ്ഞുമുത്തശ്ശനും മുത്തശ്ശിയും എഴുതിയ ആ വാചകം ഇങ്ങനെയാണ് 'നീ ഞങ്ങള്‍ക്ക് ഞങ്ങളുടെ കുടുംബം പോലെ തന്നെയാണ്' എന്നതാണ്. മുത്തശ്ശി മുത്തശ്ശന്മാരില് നിന്നും ഇങ്ങനെയൊരു കത്ത് വായിക്കുന്നത് തീര്‍ച്ചയായും നിങ്ങളെ ചിരിപ്പിച്ചേക്കാം.'ഈ കുറിപ്പിനൊപ്പം മുത്തശ്ശി മുത്തശ്ശന് നല്കിയ കത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത് മുതല്‍ 16.8000 തവണയാണ് റെഡ്ഡിറ്റിലൂടെ ഇത് വായിക്കപ്പെട്ടത്.
വായനക്കാര്‍ ഈ പോസ്റ്റ് വായിച്ചശേഷം രസകരമായ കമന്റുകളാണ് നല്‍കിയത്. 'ഒരിക്കല്‍ എന്റെ അമ്മയ്ക്ക് മൂണ്പിഗില് നിന്ന് 'ഹാപ്പി ബര്‍ത്ത്ഡേ ലിന്‍ഡ' എന്ന് എഴുതിയ ജന്മദിന കാര്‍ഡ് ലഭിച്ചു, എന്റെ അമ്മയുടെ പേര് ലിന്ഡയല്ല.' അത് വളെരെ രസകരമായ സംഭവായിരുന്നെന്നു ഒരു വായനക്കാരന് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.