നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പേരക്കുട്ടി മുത്തശ്ശിയുടെ കയ്യില്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു;ഭക്ഷണം കഴിക്കുന്നതിനിടെയുളള തര്‍ക്കത്തിനിടെ

  പേരക്കുട്ടി മുത്തശ്ശിയുടെ കയ്യില്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു;ഭക്ഷണം കഴിക്കുന്നതിനിടെയുളള തര്‍ക്കത്തിനിടെ

  ഹാർഡി ആദ്യം കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നില്ല. കുറ്റം നിഷേധിച്ചതിനൊപ്പം മുത്തശ്ശി അബദ്ധവശാൽ ഫോർക്കിനു മുകളിലേക്ക് വീണതാണെന്നു പറയുകയും ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇംഗ്ലണ്ടിലെ വൈറ്റലി ബേയിൽ വാക്കുതർക്കത്തെ തുടർന്ന് 19 വയസ്സ് ഉള്ള പേരക്കുട്ടി മുത്തശ്ശിയുടെ കയ്യിൽ ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന ഫോർക് വെച്ച് കുത്തിയതായി റിപ്പോർട്ട്. പ്രതിയായ കോന്ന ഹാർഡിക്ക് ഇതിന് മുൻപും തന്റെ മുത്തശ്ശിയെ അപമാനിക്കുകയും ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു എന്ന് ഇംഗ്ലീഷ് പത്രമായ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

   ഡെയ്‌ലി സ്റ്റാറിലെ റിപ്പോർട്ട് അനുസരിച്ച്, ഫോർക് ഉപയോഗിച്ച് മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിക്കുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോന്ന ഹാർഡിക്ക് മുത്തശ്ശിക്ക് നേരെ  ഒരു പ്ലേറ്റ് വലിച്ചെറിഞ്ഞിരുന്നു. പക്ഷെ അന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു.
   മുത്തശ്ശിയുടെ വൈറ്റ്‌ലി ബേയിലെ വീട്ടിൽ  കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്നു കോന്ന ഹാർഡി. സാധാരണയായി ഉണ്ടാകാറുള്ള കുസൃതിത്തരത്തിൽ നിന്നാണ് വഴക്കിനു കാരണം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹാർഡി വായിൽ നിന്ന് ഒരു കഷണം ഭക്ഷണമെടുത്ത് സഹോദരിയുടെ പ്ലെറ്റിൽ വെച്ചതോടെയാണ് എല്ലാം ആരംഭിച്ചത്. വൃത്തിയില്ലാത്ത ശീലം തീന്മേശയിൽ കാണിച്ചതിന് മുത്തശ്ശി ഹാർഡിയെ ശകാരിക്കുകയും ഹാർഡി സഹോദരിയുടെ പ്ലേറ്റിൽ വെച്ച അവശിഷ്ടം ഹാർഡിയുടെ പ്ലേറ്റിലേക്ക് തിരിച്ച് വെയ്ക്കുകയും ചെയ്തു. എന്നാൽ ഹാർഡി വീണ്ടും മുത്തശ്ശി പറഞ്ഞത് അനുസരിക്കാതെ കഴിച്ച അവശിഷ്ടം തിരികെ സഹോദരിയുടെ പ്ലേറ്റിലേക്ക് വെച്ചു. സംഭവം ഇതോടുകൂടി വലിയ വഴക്കിലേക്ക് എത്തപ്പെട്ടു. ദേഷ്യത്തിൽ ഹാർഡി കഴിച്ചുകൊണ്ടിരുന്ന അത്യാവശ്യം മൂർച്ചയുള്ള ഫോർക് എടുത്ത് മുത്തശ്ശിയുടെ കയ്യിൽ ആഞ്ഞുകുത്തി.

   ന്യൂകാസിൽ ക്രൗൺ കോടതിയിൽ വിചാരണ വേളയിൽ ഹാർഡി തന്റെ മുത്തശ്ശിയെ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന ഫോർക് ഉപയോഗിച്ചു കുത്തി പരിക്കേൽപ്പിച്ചതായി കുറ്റം സമ്മതിച്ചു. മുത്തശ്ശിയുടെ കയ്യിൽ ഫോർക്ക് ആഴത്തിൽ തുളഞ്ഞു കയറിയിരുന്നു. ആശുപത്രിയിൽ വെച്ച്  ഡോക്ടർമാർ  ഫോർക്ക് ശസ്ത്രക്രിയയയിലൂടെ നീക്കം ചെയ്തു.

   ഹാർഡി ആദ്യം കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നില്ല. കുറ്റം നിഷേധിച്ചതിനൊപ്പം മുത്തശ്ശി അബദ്ധവശാൽ ഫോർക്കിനു മുകളിലേക്ക് വീണതാണെന്നു പറയുകയും ചെയ്തു. എന്നാൽ പിന്നീടുള്ള വിചാരണയിൽ ഹാർഡി തന്റെ കുറ്റം സമ്മതിച്ചു. ന്യൂകാസിൽ ക്രൗൺ കോടതി ഹാർഡിക്ക് അനിശ്ചിതകാല വിലക്ക് ഏർപ്പെടുത്തുകയും 15 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു.
   പരിക്ക് ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ഹാർഡി ഏറ്റെടുക്കുന്നു എന്നും  അയാൾ  201 ദിവസമായി പോലീസ് കസ്റ്റഡിയിലാണ് എന്നും  ഈ സമയത്ത് ഹാർഡിയുടെ മാനസിക ആരോഗ്യം മെച്ചപ്പെട്ടതായും കോന്ന  ഹാർഡിയുടെ വക്കീലായ  മാർക്ക് ഹാരിസൺ പറഞ്ഞു.

   ഈ ദിവസങ്ങൾകൊണ്ട് മുത്തശ്ശിയുടെ ആരോഗ്യം മെച്ചപ്പട്ടു. ഹാർഡിയുടെ ആക്രമണത്തിൽ ശാരീരികമായും മാനസികമായും താൻ തളർന്നു പോയിരുന്നുവെന്നു മുത്തശ്ശി പറഞ്ഞു. ഈ സംഭവത്തിനു ശേഷം, അവർ  പേടിസ്വപ്നങ്ങൾ കാണുകയും  ഉറങ്ങാൻ പോലും  ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നെന്നും മുത്തശ്ശി വ്യക്തമാക്കി. ഇനി തന്റെ പേരക്കുട്ടിയുമായി യാതൊരു  സമ്പർക്കവും ആവശ്യമില്ലെന്ന് അവർ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}