HOME » NEWS » Buzz » GRETA THUNBERGS FRIDAYS FOR FUTURE RELEASES VIDEO MOCKING GOVTS SPEND ON MARS EXPLORATION GH

ചൊവ്വ പര്യവേഷണത്തിൽ സർക്കാരുകളെ പരിഹസിച്ച് വീഡിയോയുമായി ഗ്രെറ്റ തൻബെർഗ്

ലോകമെമ്പാടുമുള്ള സർക്കാരുകൾ ബഹിരാകാശ പര്യവേഷണത്തിനായി കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നു, എന്തുകൊണ്ട് ഈ പണം ഭൂമിയിലെ കാലാവസ്ഥാ പ്രതിസന്ധി മറികടക്കാൻ ഉപയോഗിക്കുന്നില്ല എന്ന ചിന്ത ജനിപ്പിക്കുന്നതാണ് '1%' എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ

News18 Malayalam | news18-malayalam
Updated: February 19, 2021, 10:17 PM IST
ചൊവ്വ പര്യവേഷണത്തിൽ സർക്കാരുകളെ പരിഹസിച്ച് വീഡിയോയുമായി ഗ്രെറ്റ തൻബെർഗ്
GRETA THUNBERG Ad Film
  • Share this:
ബഹിരാകാശ പര്യവേഷണത്തിനായി ആഗോളതലത്തിൽ സർക്കാരുകൾ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. കാലാവസ്ഥാ പ്രശ്നങ്ങൾ തടയാൻ ഭൂമിയിൽ തന്നെ ഈ പണം ചെലവഴിക്കാതെ അന്യഗ്രഹങ്ങൾ തേടി പോകുന്നതിനെ കളിയാക്കുകയാണ് '1%' എന്ന വീഡിയോ. ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ലോസ് ഏഞ്ചൽസ് ബ്രാഞ്ച് നാസയുടെ പെർസെവറൻസ് റോവർ ചൊവ്വയിൽ ഇറങ്ങിയതിന് പിന്നാലെയാണ് ആക്ഷേപ ഹാസ്യ ടൂറിസം പരസ്യം പുറത്തിറക്കിയത്. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച് ലോക ജനശ്രദ്ധ നേടിയ കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ആഗോളതലത്തിൽ ആരംഭിച്ച പ്രസ്ഥാനമാണ് ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ (എഫ്എഫ്എഫ്).

ലോകമെമ്പാടുമുള്ള സർക്കാരുകൾ ബഹിരാകാശ പര്യവേഷണത്തിനായി കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നു, എന്തുകൊണ്ട് ഈ പണം ഭൂമിയിലെ കാലാവസ്ഥാ പ്രതിസന്ധി മറികടക്കാൻ ഉപയോഗിക്കുന്നില്ല എന്ന ചിന്ത ജനിപ്പിക്കുന്നതാണ് '1%' എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ. എഫ് എഫ് എഫ് ലോസ് ഏഞ്ചൽസ്, പരസ്യ സ്ഥാപനമായ ഫ്രെഡ് ആൻഡ് ഫാരിഡുമായി സഹകരിച്ചാണ് ഈ വീഡിയോ നിർമ്മിച്ചത്. വൻകിട ടെക് കമ്പനികളും ബഹിരാകാശ ഏജൻസികളും ചൊവ്വയിലേക്ക് പോകാൻ കോടിക്കണക്കിൻ രൂപ ചിലവഴിക്കുന്നത് എന്തിനാണ്? ഈ ഫണ്ടുകൾ ഭൂമിയെ പുനർനിർമ്മിക്കാൻ എന്നാണ് അവർക്ക് ഉപയോഗിക്കാൻ കഴിയുക എന്ന ചോദ്യങ്ങൾ ഈ വീഡിയോ കാഴ്ചക്കാർക്ക് മുന്നിൽവെക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയെ നേരിട്ട് ഭൂമിയിൽ തുടരേണ്ടിവരുന്ന 99% മനുഷ്യരെയും ഉണർത്തുക എന്ന ലക്ഷ്യമാണ് ഫെബ്രുവരി 18ന് നാസയുടെ ചൊവ്വാ ദൗത്യമായ പെർസെവറൻസ് റോവറിന്റെ ലാൻഡിങ്ങിന് തൊട്ടുപിന്നാലെ ഇറക്കിയ ആക്ഷേപഹാസ്യ ടൂറിസം പരസ്യമായ '1%' ഉദ്ദേശിക്കുന്നതെന്ന് എഫ് എഫ് എഫ് ലോസ് ഏഞ്ചൽസ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഒരു മിനിറ്റ് നാൽപ്പത്തിമൂന്ന് സെക്കന്റ് ദൈർഘ്യമുള്ള പരസ്യം ചുവന്ന ഗ്രഹത്തിന്റെയും അതിന്റെ അതുല്യമായ പ്രകൃതിദൃശ്യങ്ങളുടെയും ഫൂട്ടേജുകൾ അവതരിപ്പിക്കുന്നു. സാധാരണ ടൂറിസം പരസ്യത്തിന്റെ ടോണിലാണ് വീഡിയോയ്ക്ക് ശബ്ദം നല്കിയിരിക്കുന്നത്. 'ഭൂമിയിൾ അഞ്ച് ദശലക്ഷം വർഷത്തിലധികം മനുഷ്യന്റെ നിലനിൽപ്പിന് ശേഷം, ഒരു മാറ്റത്തിനുള്ള സമയമാണിത്. ചൊവ്വ 56 ദശലക്ഷം ചതുരശ്ര മൈൽ ആരും തൊടാത്ത പ്രദേശം, അത്യാകർകമായ പ്രകൃതിദൃശ്യങ്ങൾ, അവിശ്വസനീയമായ കാഴ്ചകൾ. ചൊവ്വ, അറിയപ്പെടാത്ത ഒരു ഗ്രഹം, ഒരു പുതിയ ലോകം. നമുക്ക് വീണ്ടും ആരംഭിക്കാം, ചൊവ്വ വാഗ്ദാനം ചെയ്യുന്നു ആത്യന്തിക സ്വാതന്ത്ര്യം. ' എന്നാണ് ചുവന്ന ഗ്രഹത്തെ കുറിച്ച് വീഡിയോയിൽ വർണിക്കുന്നത്.

സർക്കാർ ധനസഹായമുള്ള ബഹിരാകാശ പദ്ധതികളും ലോകത്തെ അതിസമ്പന്നരും ഉൾപ്പെടെ 1% മനുഷ്യർ മാത്രം ചൊവ്വയെ കേന്ദ്രീകരിക്കുന്നു. ബാക്കി 99% മനുഷ്യർ ഒരിക്കലും ചൊവ്വയിലേക്ക് എത്തുകയില്ലെന്നതിന്റെ വിരോധാഭാസം ഈ പരസ്യം ഉയർത്തിക്കാട്ടുന്നുവെന്ന് എഫ് എഫ് എഫ് ലോസ് ഏഞ്ചൽസ് പത്രക്കുറിപ്പിൽ പറയുന്നു. 99% മനുഷ്യർക്കും ഭൂമിയിൽ തന്നെ തുടരേണ്ടിവരും, സർക്കാരുകളും ഫോസിൽ ഇന്ധന വ്യവസായങ്ങളും നടത്തിയ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇവർ നേരിടേണ്ടിവരും. ഭൂമിയിൽ താമസിക്കുന്ന 99% മനുഷ്യരും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കേണ്ടതുണ്ടെന്ന് സംഘടന പ്രസ്താവനയിൽ ഓർമിപ്പിക്കുന്നുണ്ട്.
Published by: Anuraj GR
First published: February 19, 2021, 10:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories