• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിവാഹത്തിന്റെ പിറ്റേന്ന് വരൻ പോലീസ് പിടിയിൽ; അറസ്റ്റ് ബലാത്സംഗക്കുറ്റം ചുമത്തി

വിവാഹത്തിന്റെ പിറ്റേന്ന് വരൻ പോലീസ് പിടിയിൽ; അറസ്റ്റ് ബലാത്സംഗക്കുറ്റം ചുമത്തി

ജൂൺ 24 ന് നവദമ്പതികൾ വരന്റെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബലാത്സംഗക്കുറ്റം ചുമത്തി വരനെ പൊലീസ് പിടികൂടിയത്.

wedding

wedding

 • Share this:
  വിവാഹത്തിന്റെ പിറ്റേന്ന് വരൻ പോലീസ് പിടിയിൽ. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് വിവാഹത്തിന്റെ പിറ്റേന്ന് വധുവുമായി മടങ്ങവെ വരനെ പോലീസ് അറസ്റ്റ് ചെയ്തത്. സത്‌നയിലെ മൈഹർ ബദേര പോലീസ് സ്റ്റേഷന് കീഴിലുള്ള രാംനഗർ ഡെബ്ര എന്ന ഗ്രാമത്തിലാണ് സംഭവം. ജൂൺ 24 ന് നവദമ്പതികൾ വരന്റെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബലാത്സംഗക്കുറ്റം ചുമത്തി വരൻ നീരജ് സിംഗ് ഗൗർ അറസ്റ്റിലായത്. കട്നി ജില്ലയിലെ ജാമുവാനി സ്വദേശിയാണ് ഇയാൾ.

  പോലീസ് രേഖകൾ പ്രകാരം നീരജ് ഒരു കൊടും ക്രിമിനലാണ്. 2016 മുതൽ ഇയാൾ ഒളിവിലായിരുന്നു. 19 വയസുള്ള ഒരു പെൺകുട്ടിയുമായി നീരജ് മുമ്പ് ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹ വാഗ്ദാനം ‌നൽകി ഇയാൾ പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നു. പെൺകുട്ടി സമർപ്പിച്ച പരാതി അനുസരിച്ച് നീരജ് പെൺകുട്ടിയ്ക്കൊപ്പം വളരെക്കാലം താമസിച്ചിരുന്നു. ഈ സമയത്ത് താൻ ഗർഭിണിയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു. എന്നാൽ നീരജ് പെൺകുട്ടിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. പിന്നീട് കടന്നു കളയുകയായിരുന്നു.

  തുടർന്നാണ് പെൺകുട്ടി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. അതിനുശേഷം ഇയാൾക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു, ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവ‍ർക്ക് 1000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. നീരജിന്റെ പുതിയ വിവാഹത്തെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതിനെ തുട‍ർന്ന് പരാതിക്കാരി പോലീസിനെ അറിയിക്കുകയും തുടർന്ന് നീരജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

  Also Read- രണ്ടു വർഷമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച മധ്യവയസ്ക്കനെ പെൺകുട്ടി വെടിവെച്ചുകൊന്നു

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 50,000 രൂപക്ക് വിൽപ്പന നടത്തിയ പിതാവിന്റെയും മൂത്ത സഹോദരിയുടെയും വാ‍ർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പണം വാങ്ങി പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ അമ്മ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വിവാഹം ഉറപ്പിച്ച വരന്റെ വീട്ടിലും വനിതാ ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരും പോലീസും എത്തിയിരുന്നു. ചൊവ്വാഴ്ച്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാനുള്ള നോട്ടീസും ഇവർക്ക് നൽകി.

  വിവാഹ വേദിയിൽ വരൻ തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് യുവതി എത്തിയ വാ‍ർത്തയും അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹം മുടങ്ങിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ, വീട്ടുകാർ വധുവും വരന്റെ അനുജനും തമ്മിലുള്ള വിവാഹം നടത്തി. പലിഗഞ്ച് സബ്ഡിവിഷനിലെ സിയാരാംപൂർ ഗ്രാമത്തിലുള്ള അനിൽ കുമാർ ആണ് ഈ കഥയിലെ നായകൻ. അതേ പ്രദേശത്ത് തന്നെയുള്ള മുരാർ‌ചക് ഗ്രാമവാസിയായ കുമാരി പിങ്കിയായിരുന്നു വധു. വിവാഹ വേദിയിൽ ഇരുവരും പരസ്പരം മാല അണിയിച്ചിരുന്നു. എന്നാൽ ബാക്കി ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാഡ്സി സ്വദേശിയായ യുവതി പോലീസുമായി വിവാഹ വേദിയിൽ എത്തിയത്.

  ഒരു വർഷം മുമ്പാണ് കുമാർ തന്നെ വിവാഹം കഴിച്ചതെന്നും ഭാര്യാഭർത്താക്കന്മാരായി രഹസ്യമായി ഒരുമിച്ചു കഴിയുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ വരന്റെ കുടുംബത്തിന് ഇക്കാര്യങ്ങൾ അറിയില്ലായിരുന്നു.
  Published by:Anuraj GR
  First published: