നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • WATCH VIDEO: നിസ്സാര അപകടത്തെ ചൊല്ലി തർക്കം; ട്രക്ക് ഡ്രൈവറെ വാളുകൊണ്ട് ആക്രമിച്ച് നവവരന്‍

    WATCH VIDEO: നിസ്സാര അപകടത്തെ ചൊല്ലി തർക്കം; ട്രക്ക് ഡ്രൈവറെ വാളുകൊണ്ട് ആക്രമിച്ച് നവവരന്‍

    സംഭവത്തിനെതിരെ അധികൃതര്‍ ആരും തന്നെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെങ്കിലും ദൃക്‌സാക്ഷികളില്‍ ഒരാള്‍ സംഭവം ക്യാമറയില്‍ പകര്‍ത്തി

    News18

    News18

    • Share this:
      നിസ്സാര കാര്യങ്ങള്‍ക്ക് ബഹളം വയ്ക്കുന്ന ആള്‍ക്കാരെ നിത്യജീവിതത്തില്‍ നമുക്ക് ഏറെ കാണാന്‍ സാധിക്കും. അത്തരമൊരു വാര്‍ത്തയാണ് മധ്യപ്രദേശിലെ സിദ്ധി പട്ടണത്തില്‍ നിന്നും വരുന്നത്. ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വൈറല്‍ വീഡിയോയില്‍ ഒരു നവവരന്‍ ഒരു ട്രക്ക് ഡ്രൈവറെ വാളുകൊണ്ട് ആക്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന കാഴ്ചയാണ്.

      സംഭവം നടക്കുന്നത് രാംപൂര്‍ നായികിന്‍ പ്രദേശത്തെ തഹസില്‍ദാറുടെ ഓഫീസിന് പുറത്ത് ബുധനാഴ്ച രാവിലെയാണ്. ഈ കാഴ്ച കാണാന്‍ ധാരാളം ആള്‍ക്കാര്‍ കൂടിയെങ്കിലും ഒരാളുപോലും ഉറയിലായിരുന്ന വാള്‍ കൊണ്ടുള്ള നവവരന്റെ മര്‍ദ്ദനത്തില്‍ നിന്നും ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്താന്‍ മുന്നോട്ട് വന്നില്ല.

      ഈ സംഭവത്തിനെതിരെ അധികൃതര്‍ ആരും തന്നെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെങ്കിലും ദൃക്‌സാക്ഷികളില്‍ ഒരാള്‍ സംഭവം ക്യാമറയില്‍ പകര്‍ത്തി. ദേശീയപാത 39 ല്‍ യാത്ര ചെയ്യുന്നതിനിടെ ട്രക്ക് ഡ്രൈവര്‍ അബദ്ധത്തില്‍ തന്റെ ട്രക്ക് വരന്റെ ഹ്യുണ്ടായ് ക്രെറ്റയില്‍ ഇടിക്കുകയായിരുന്നു. നിസ്സാര അപകടമാണെങ്കിലും ആര്‍ക്കും ശാരീരികമായ പരിക്കുകളൊന്നും പറ്റയിരുന്നില്ല. വരന്റെ വാഹനത്തിന്റെ പിന്നില്‍ വലതുവശത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. തന്റെ അലങ്കരിച്ച കാറിന്റെ കേടുപാടുകള്‍ കണ്ട് പ്രകോപിതനായ നവവരന്‍ ട്രക്ക് ഡ്രൈവറെ വളഞ്ഞ് ഉറയിലായിരുന്ന തന്റെ വിവാഹവാള്‍ കൊണ്ട് അടിക്കാനാരംഭിച്ചു.

      Also Read-ഒത്തില്ല! രജനികാന്തിനെ അനുകരിച്ച് സ്റ്റേജിൽ സ്റ്റണ്ട് കാണിക്കാന്‍ ശ്രമിച്ച അപരന് സംഭവിച്ചത്

      ദൃക്സാക്ഷികള്‍ എല്ലാവരും തന്നെ സംഭവത്തിലിടപെടാന്‍ ആദ്യം വിമുഖത കാണിക്കുകയാണുണ്ടായത്. എന്നിരുന്നാലും, വരന്റെ കുടുംബാംഗങ്ങളും കൂടി അദ്ദേഹത്തെ തല്ലാന്‍ തുടങ്ങിയപ്പോള്‍, ഏതാനും ചില പരിസരവാസികള്‍ ട്രക്ക് ഡ്രൈവറെ സംഭവസ്ഥലത്തുനിന്നും കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഇരു പാര്‍ട്ടികളും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. എന്നിരുന്നാലും, വീഡിയോയില്‍ കാണുന്നതനുസരിച്ച്, ഏതാനും ചില പരിസരവാസികള്‍ ട്രക്ക് ഡ്രൈവറെ സംഭവസ്ഥലത്തുനിന്നും കൂട്ടിക്കൊണ്ടുപോകുമ്പോഴും വരന്റെ കുടുംബം ട്രക്ക് ഡ്രൈവറെപിന്തുടരുന്നത് കാണാം.


      ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ആള്‍ക്കാര്‍ അവരുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നല്ലൊരു ദിവസമായിട്ട് കൂടി നിസ്സാര അപകടത്തിന്റെ പേരില്‍ ട്രക്ക്‌ഡ്രൈവറെ ആക്രമിച്ച നവവരനെ ആള്‍ക്കാര്‍ നിശിതമായി വിമര്‍ശിക്കുകയാണ്. അതേസമയം നവവരനെ പിന്തുണച്ചും ആള്‍ക്കാര്‍ രംഗത്ത് വരുന്നുണ്ട്. വരന്‍ ഉറയില്‍ നിന്ന് വാള്‍ നീക്കം ചെയ്തിട്ടില്ലെന്നും ട്രക്ക് ഡ്രൈവറെ ''നല്ല കരുതലോടെ തന്നെയാണ്'' അടിച്ചതെന്നുമാണ് ചിലരുടെ പക്ഷം.

      എന്നിരുന്നാലും, രാംപൂര്‍ നായിക്കിലെ തഹസില്‍ ഓഫീസിനു മുന്നില്‍ നടന്ന ഈ സംഭവം പട്ടണത്തിലൊരു സംസാര വിഷയമായി മാറിയിട്ടുണ്ട്. അതേസമയം, ഈ കേസില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത പോലീസ് അധികൃതരുടെ അടുത്ത് ഈ വൈറല്‍ വീഡിയോ ഇനിയും എത്താത്ത ലക്ഷണമാണ്.
      Published by:Jayesh Krishnan
      First published:
      )}