വിവാഹത്തിനു മുന്നോടിയായി ബ്യൂട്ടിപാർലറിൽ പോയ യുവതിക്കുണ്ടായത് ദാരുണമായ അനുഭവം. കർണാടകയിലെ ഹസ്സൻ ജില്ലയിലുള്ള ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനു മുമ്പ് പുതിയ മേക്കപ്പ് പരീക്ഷിക്കാനാണ് യുവതി പ്രദേശത്തെ ബ്യൂട്ടിപാർലറിൽ എത്തിയത്. എന്നാൽ മേക്കപ്പിനു ശേഷം യുവതിയുടെ മുഖം കരുവാളിച്ച് കറുത്തതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.
ഫൗണ്ടേഷൻ ചെയ്ത ശേഷം മുഖത്ത് ആവി പിടിച്ചതോടെ യുവതിയുടെ മുഖം പൊള്ളുകയും നീരുവന്ന് വീങ്ങുകയുമായിരുന്നു. പെൺകുട്ടിയുടെ മുഖം കണ്ട യുവാവ് വിവാഹം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
Also Read- ‘കറുത്തുപോയി, തനിക്കൊപ്പം മാച്ചാകുന്നില്ല’; 28കാരിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ്
സംഭവത്തിൽ ബ്യൂട്ടിപാർലറിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പുതിയ മേക്കപ്പ് പരീക്ഷിച്ചതാണ് വിപരീതഫലമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വീട്ടുകാരുടെ പരാതിയിൽ ബ്യൂട്ടിപാർലർ ഉടമയെ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Also Read- പത്തനംതിട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം
കർണാടകയിൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ കറുപ്പ് നിറത്തിന്റെ പേരിൽ ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കർണാടക കൽബുറഗിയിലെ ജെവാർഗി താലൂക്കിലെ കെല്ലൂർ ഗ്രാമത്തിലാണ് സംഭവം. ഷഹപൂർ സ്വദേശിനിയായ ഫർസാന ബീഗം ആണ് കൊല്ലപ്പെട്ടത്. ഏഴുവർഷം മുൻപായിരുന്നു ഖാജ പട്ടേല്‍, ഫർസാനയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.